ഉല്ലാസ യാത്രക്ക് എത്തിയ ബാങ്ക്ജീവനക്കാരിയായ യുവതി പുഴയിൽ മുങ്ങി മരിച്ചു. ആയവന കാവക്കാട് ചാലക്കാടി സ്വദേശിനി ശ്രദ്ധ (28 )ആണ് മരിച്ചത് അടുത്തദിവസങ്ങളിൽ ബാങ്ക് അവധിയായിരുന്നതിനാൽ. ബാങ്ക് ജീവനക്കർ ഒരുമിച്ച് ഉല്ലാസത്രക്ക് എത്തിയതായിരുന്നു. വെള്ളിയാഴ്ച വൈകിട്ട് എത്തിയവർ കാവക്കാട് കാളിയാർ പുഴയോട് ചേർന്ന റിസോർട്ടിൽ (ഹോം സ്റ്റേ )താമസിച്ചു .
ഇന്നു രാവിലെ പുഴയിൽ കുളിക്കാനിറങ്ങിയ യുവതി കാൽവഴുതി കയത്തിൽ വിഴുകയായിരുന്നു എന്ന് ഒപ്പമുണ്ടായിരുന്നവർ പറഞ്ഞു. തുടർന്ന് നാട്ടുകാരും കല്ലൂർക്കാട് ഫയർഫോഴ്സും എത്തി പോത്താനിക്കാട് സെ. തോമസ് ആശുപത്രിയിൽ എത്തിച്ചങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല .മൃതദേഹം പോത്താനിക്കാട് സെ. തോമസ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കു.



