ചേലക്കോട് (തൃശൂർ): ഇരുചക്ര വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവതി മരിച്ചു. ചേലക്കോട് കോക്കൂരി വീട്ടിൽ രേണുക (34)ആണ് മരിച്ചത്.
പ്ലാഴി – വാഴക്കോട് സംസ്ഥാന പാതയിൽ പുളിങ്കൂട്ടം നയാര പെട്രോൾ പമ്പിന് മുന്നിൽവച്ച് ഇന്നലെ (വെള്ളി) വൈകിട്ട് അഞ്ചോടെയായിരുന്നു അപകടം.
അപകടത്തിൽ സാരമായി പരിക്കേറ്റ രേണുകയുടെ മകൾ ആരാധ്യ (9) ചികിത്സയിലാണ്.
പഴയന്നൂരിലേക്ക് പോകുന്നതിനായി ഇറങ്ങിയ ഇരുവരും സ്കൂട്ടറില്‍ പെട്രോള്‍ അടിക്കുന്നതിനായി പമ്പിലേക്ക് കയറ്റുന്നതിനിടെയാണ് അപകടം.
രേണുകയും മകളും സഞ്ചരിച്ചിരുന്ന സ്കൂട്ടർ പെട്രോൾ പമ്പിലേക്ക് തിരിയുന്നതിനിടെ പഴയന്നൂർ ഭാഗത്ത് നിന്ന് വരികയായിരുന്ന ബൈക്ക് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ ഇവരെ പഴയന്നൂർ ഭാഗത്തു നിന്ന് വന്ന മറ്റൊരു ബൈക്കും ഇടിച്ചു. കൂട്ടിയിടിയിൽ ഗുരുതരമായി പരിക്കേറ്റു.
തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രേണുക മരിച്ചു.
പഴയന്നൂർ പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍.
ഭര്‍ത്താവ്: അരുണ്‍ (കെഎസ്ഇബി).
സംസ്കാരം പിന്നീട്.



