Logo Below Image
Monday, August 11, 2025
Logo Below Image
Homeകേരളംഈയാഴ്ച നിങ്ങൾക്കെങ്ങനെ..? സൗര (സൂര്യ) രാശിഫലം: (2025 ജൂൺ 1 മുതൽ ജൂൺ 7...

ഈയാഴ്ച നിങ്ങൾക്കെങ്ങനെ..? സൗര (സൂര്യ) രാശിഫലം: (2025 ജൂൺ 1 മുതൽ ജൂൺ 7 വരെ)

തയ്യാറാക്കിയത്: റാം സാഗർ തമ്പുരാൻ
മേടം ( അശ്വതി, ഭരണി, കാര്‍ത്തിക “1”)

വിദേശയാത്രാപരിശ്രമങ്ങള്‍ സഫലീകൃതമാകും, എല്ലാരംഗത്തും അഭിവൃദ്ധി, കുടുബസ്സുഖം, ഔദ്യോഗിക രംഗത്ത് പുതിയ ചുമതലകള്‍ കൈവരും, സഹോദര സഹായം, പ്രശസ്ഥരുമായി ഇടപെടാന്‍ അവസരം ലഭിക്കും.

ഇടവം (കാര്‍ത്തിക”2,3,4 “, രോഹിണി, മകയിരം”1,2”)

സ്ത്രീകളുമായി കലഹിക്കാനും അപമാനം സഹിക്കാനും ഇടയാകും, സംസാരവും പ്രവര്‍ത്തികളും സൂക്ഷിക്കുക, അനാവശ്യമായി പണം ചെലവഴിക്കേണ്ടി വരും, തൊഴില്‍രംഗത്ത് തടസ്സം അനുഭവപ്പെടും.

മിഥുനം (മകയിരം”3,4″, തിരുവാതിര, പുണര്‍തം”1,2,3 “)

ആരോഗ്യസ്ഥിതി മെച്ചമായിരിക്കുകയില്ല, ചതിക്കപ്പെടാനോ വഞ്ചിതരാകാനോ സാധ്യത, മുതിര്‍ന്നവരുടെ ഉപദേശം തേടി വേണം എന്തും ചെയ്യാന്‍, വാഹന സംബന്ധമായ അപകട ദുരിതങ്ങള്‍,

കര്‍ക്കടകം (പുണര്‍തം “4”, പൂയം, ആയില്ല്യം)

ഒട്ടേറെ തടസ്സങ്ങള്‍ അഭിമുഖീകരിക്കേണ്ടി വരും, ഇഷ്ടമല്ലാത്ത തൊഴില്‍ ചെയ്യെണ്ടിവരും, കുടുംബത്തില്‍ അസ്വസ്ഥതകള്‍ പടരാതിരിക്കാന്‍ ശ്രദ്ധിക്കണം, ധനനഷ്ടത്തിനും മാനഹാനിക്കും ഇടയായേക്കാം.

ചിങ്ങം (മകം , പൂരം, ഉത്രം “1”)

മേലധികാരികളില്‍ നിന്നും പ്രീതിയും പ്രശംസയും പിടിച്ചുപറ്റും, അനുകൂലമായ രീതിയില്‍ ജോലിയില്‍ മാറ്റം, ബന്ധുജനങ്ങളില്‍ നിന്ന് സഹായം ലഭിക്കും, തൊഴില്‍ സംബന്ധമായ കേസുകളില്‍ അനുകൂല തീരുമാനമുണ്ടാകും.

കന്നി (ഉത്രം “2,3,4”,അത്തം, ചിത്തിര “1,2,”)

മനസില്‍ നിലനിന്നിരുന്ന ആഗ്രഹങ്ങള്‍ സഫലീകൃതമാകും, സ്ത്രീ ഗുണം, കുടുബസുഖം, വിവാഹം വഴി ഉയര്‍ച്ച, അവിചാരിത ലാഭങ്ങള്‍,പ്രധാനപ്പെട്ട മംഗള കര്‍മ്മങ്ങളില്‍ പ്രമുഖ സ്ഥാനം ലഭിക്കാന്‍ യോഗം.

തുലാം (ചിത്തിര”3,4″, ചോതി, വിശാഖം”1,2,3″)

പരീക്ഷകളില്‍ വിജയിച്ച് ജീവിത വിജയം നേടാന്‍ സാധിക്കും, കുടുബസുഖം, സഹോദര ഗുണം, യാത്രയില്‍ നേട്ടം, ആഗ്രഹ സാഫല്ല്യം, സംതൃപ്തി, കുടുംബസമേതമുള്ള തീര്‍ത്ഥയാത്രകള്‍ ഉല്ലാസ യാത്രകള്‍.

വൃശ്ചികം (വിശാഖം,”4″ അനിഴം, തൃകേട്ട)

ശമ്പളവര്‍ദ്ധന എന്നിവയും സര്‍ക്കാര്‍ അംഗീകാരവും ലഭിക്കും, സുഹൃദ് ബന്ധങ്ങള്‍ക്ക് പ്രാമുഖ്യം കൊടുക്കും, ദാമ്പത്യത്തില്‍ ചെറിയ പടലപ്പിണക്കങ്ങള്‍ ഉണ്ടാകാം, സ്ത്രീ സംബന്ധ വിഷയങ്ങളില്‍ കരുതല്‍ വേണം.

ധനു (മൂലം, പൂരാടം, ഉത്രാടം”1″)

സന്താനങ്ങളുടെ വിവാഹാലോചനകള്‍ക്ക് കാലതാമസം വരും, പലവിധത്തിലുള്ള പരീക്ഷണങ്ങളെ നേരിടേണ്ടി വരും, ശത്രുക്കളില്‍ നിന്നും ആപത്ത് വരാം, ബിസിനസില്‍ ധനനഷ്ടമുണ്ടാകാതെ സൂക്ഷിക്കണം.

മകരം (ഉത്രാടം”2,3,4″, തിരുവോണം, അവിട്ടം”1,2)

രാഷ്ട്രീയ രംഗത്ത് പൊതുജന രോഷത്തെ നേരിടേണ്ടി വരും, രഹസ്യ ജീവിതം, സുഹൃത് ബന്ധങ്ങളില്‍ക്കൂടി ആപത്തുകള, സല്‍കീര്‍ത്തിക്ക് കോട്ടം തട്ടും, ആരോഗ്യസ്ഥിതി അപ്രതീക്ഷിതമായി വഷളാകും.

കുംഭം (അവിട്ടം”3,4″, ചതയം,പൂരുരുട്ടാതി “1,2,3”)

സ്ത്രീകള്‍ മൂലം മാനഹാനിക്ക് ഇടയായേക്കാം, കുടുംബത്തില്‍ സമാധാനം നഷ്ടപ്പെടും, പൊതുജനങ്ങളുമായി നല്ല ബന്ധംസ്ഥാപിച്ചെടുക്കും, വീടുവിട്ട് നില്‍ക്കേണ്ടതായ അവസരങ്ങള്‍ വന്നുചേരും.

മീനം (പൂരുരുട്ടാതി”4″, ഉതൃട്ടാതി,രേവതി)

പൂര്‍വികധനം അനുഭവത്തില്‍ വരും,ജോലി ലഭ്യത, തൊഴില്‍രംഗത്ത് പുതിയ മാറ്റങ്ങള്‍ പ്രതീക്ഷിക്കാം,ഉപകാര സ്മരണ കാണിക്കും, പ്രസ്സന്നതയോടെ കാര്യങ്ങളെ നേരിടും, സര്‍ഗ്ഗാത്മക കഴിവുകള്‍ പ്രകടിപ്പിക്കും, സ്ത്രീകള്‍മൂലം അധിക ചെലവ്.

തയ്യാറാക്കിയത്: റാം സാഗർ തമ്പുരാൻ

Ramsagarthampuran (Astro_Numerologist)
Contact number: 91+ 83010363110
WhatsApp: 91+7907244210.
Gmail: samkhiyarathnam@gmail. Com.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ