ലഹരി ഉപയോഗം വിലക്കിയതിന് മകനും പെണ്‍സുഹൃത്തും ചേര്‍ന്ന് അമ്മയെ മര്‍ദിച്ചു. തിരുവനന്തപുരം പാലോടാണ് വിതുര മേമല സ്വദേശിയായ മെഴ്‌സി (57) യെയാണ് മകനും സുഹൃത്തും ചേര്‍ന്ന് ആക്രമിച്ചത്.
അനൂപ് (23), സുഹൃത്തായ പത്തനംതിട്ട സ്വദേശിനി സംഗീത ദാസ് എന്നിവരെ പാലോട് പോലീസ് പിടികൂടി . ലഹരി ഉപയോഗിക്കുന്നത് ചോദ്യം ചെയ്തതോടെ അനൂപും സംഗീതയും മെഴ്‌സിയെ മര്‍ദിച്ച് റോഡിലേക്ക് വലിച്ചിഴച്ച് വസ്ത്രങ്ങള്‍ വലിച്ചു കീറുകയായിരുന്നു. നാട്ടുകാരാണ് പോലീസില്‍ വിവരം അറിയിച്ചത്.കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പാണ് വെല്‍ഡിങ് തൊഴിലാളിയായ അനൂപിനൊപ്പം സംഗീത താമസിക്കാന്‍ തുടങ്ങിയത്.