ചായയ്ക്കും കാപ്പിയ്ക്കും പകരം ലെമണ്‍ ടീ കുടിയ്ക്കുന്നത് ആരോഗ്യത്തിന് നിരവധി ഗുണങ്ങളാണ് നല്‍കുന്നത്. നാരങ്ങയില്‍ വിറ്റാമിന്‍ സി ധാരാളമുണ്ട്. ഇത് ശരീരത്തിന് ആവശ്യമാണ്.
പാല്‍ച്ചായയോടൊപ്പം നാരങ്ങ ചേരുന്നത് അത്ര നല്ലതല്ല. ശരീരഭാരം കുറയ്ക്കാന്‍ മികച്ചതാണ് ലെമണ്‍ ടീ. എന്നാല്‍ തേയില നാരങ്ങയുടെ ഒപ്പം നേരിട്ട് ചേരുന്നത് അസിഡിറ്റിക്കും ആസിഡ് റിഫ്ലക്സിനും കാരണമാകും. അസിഡിറ്റി ഉള്ള ആളാണെങ്കില്‍ അതിരാവിലെ ലെമണ്‍ ടീ കുടിക്കരുത്. നാരങ്ങയിലടങ്ങിയിരിക്കുന്ന വിറ്റാമിനുകളുടേയും പോഷകങ്ങളുടേയും ഗുണം ഇതിലുമുണ്ട്. ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ലെമണ്‍ ടീ ഡയറ്റില്‍ ഉള്‍പ്പെടുത്താം. ശരീരത്തിലെ കൊഴുപ്പിനെ കുറയ്ക്കാനും അതുവഴി ശരീരഭാരം കുറയ്ക്കാനും ഇവ സഹായിക്കും. പ്രമേഹ രോഗികളും ലെമണ്‍ ടീ കുടിക്കുന്നത് നല്ലതാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കുറയ്ക്കാനും ഇത് സഹായിക്കും.
തൊണ്ടവേദനയുള്ളപ്പോള്‍ ചെറുചൂടുള്ള വെള്ളത്തില്‍ നാരങ്ങാ നീരും ഒരു നുള്ള് തേനും ചേര്‍ത്ത് കുടിക്കുന്നത് ഗുണം ചെയ്യും. നാരങ്ങയിലെ ആന്റി ഓക്സിഡന്റുകള്‍ ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും വളരെ നല്ലതാണ്. ചര്‍മ്മം ആരോഗ്യമുള്ളതാക്കാനും ചര്‍മ്മം തിളങ്ങാനും ലെമണ്‍ ടീ ഗുണകരമാണ്. പൊട്ടാസ്യം, മഗ്നീഷ്യം, സിങ്ക്, കോപ്പര്‍ തുടങ്ങിയ ആന്റി ഓക്സിഡന്റുകള്‍ അടങ്ങിയിക്കുന്നതിനാല്‍ ലെമണ്‍ ടീ മാനസികസമ്മര്‍ദ്ദം കുറയ്ക്കാനും സഹായിക്കും. അതിനാല്‍ പതിവായി വെറുംവയറ്റില്‍ ലമണ്‍ ടീ കുടിക്കുന്നത് ഗുണം ചെയ്യും. കൂടാതെ നാരങ്ങയില്‍ വിറ്റാമിന്‍ സി ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ ലെമണ്‍ ടീ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ ഗുണം ചെയ്യും.
ദഹനം മെച്ചപ്പെടുത്താനും ലെമണ്‍ ടീ നല്ലൊരു പരിഹാരമാണ്. വയറ് നിറയെ ഭക്ഷണം കഴിക്കുകയും അമിതമായി മാംസാഹാരം കഴിക്കുകയോ ചെയ്താല്‍ ശേഷം ലെമണ്‍ ടീ കുടിക്കുന്നത് നല്ലതാണ്. ശരീരത്തിലെ മെറ്റബോളിസം എളുപ്പത്തിലാക്കാനും ഇവ ഗുണം ചെയ്യും. അസിഡിറ്റി പ്രശ്നങ്ങളാല്‍ ബുദ്ധിമുട്ടുന്നവരും ലെമണ്‍ ടീ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് വലിയ ഗുണം ചെയ്യും.