Monday, December 23, 2024
Homeകേരളംഅജീഷിന്‍റെ കുടുംബത്തിന് 15 ലക്ഷം രൂപ കര്‍ണാടക സര്‍ക്കാര്‍ നല്‍കും

അജീഷിന്‍റെ കുടുംബത്തിന് 15 ലക്ഷം രൂപ കര്‍ണാടക സര്‍ക്കാര്‍ നല്‍കും

വയനാട് —    വയനാട് മാനന്തവാടിയിൽ       കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട അജീഷിന്റെ കുടുംബത്തിന് 15 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് കര്‍ണാടക സര്‍ക്കാര്‍.കര്‍ണാടക വനം മന്ത്രി ഈശ്വര്‍ ഖന്ദ്രയാണ് ധനസഹായം പ്രഖ്യാപിച്ചത്. കര്‍ണാടക വനംവകുപ്പ് തുരത്തിയ മോഴയാനയായ ബേലൂര്‍ മഖ്‌നയുടെ ആക്രമണത്തിലാണ് അജീഷ് കൊല്ലപ്പെട്ടത്.കര്‍ണാടകയില്‍ കാട്ടാനകളുടെ ആക്രമണത്തില്‍ കൊല്ലപ്പെടുന്നവരുടെ കുടുംബത്തിന് നല്‍കിവരുന്ന ധനസഹായമാണ് ഇത്.അജീഷിനെ കര്‍ണാടകക്കാരനായി കണക്കാക്കിയാണ് ധനസഹായം പ്രഖ്യാപിച്ചിരിക്കുന്നതെന്ന് വനംമന്ത്രി ഈശ്വര്‍ ഖന്ദ്ര പറഞ്ഞു.

RELATED ARTICLES

Most Popular

Recent Comments