Tuesday, September 17, 2024
Homeകേരളംപത്തനംതിട്ടയില്‍ കെ സുരേന്ദ്രൻ മത്സരിക്കണമെന്ന് ഭൂരിഭാഗം ഭാരവാഹികളും ആവശ്യപ്പെട്ടു

പത്തനംതിട്ടയില്‍ കെ സുരേന്ദ്രൻ മത്സരിക്കണമെന്ന് ഭൂരിഭാഗം ഭാരവാഹികളും ആവശ്യപ്പെട്ടു

പത്തനംതിട്ട —-പത്തനംതിട്ട ലോക സഭാ മണ്ഡലത്തില്‍ ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ തന്നെ മത്സരിക്കണമെന്ന് ബി ജെ പി കേന്ദ്ര നേതൃത്വം നടത്തിയ അഭിപ്രായ സര്‍വേയില്‍ ബി ജെ പി ഭാരവാഹികള്‍ പറയുന്നു .

പി സി ജോർജ്ജിനെ സ്ഥാനാർത്ഥിയാക്കുന്നതിനോടുള്ള എതിർപ്പ് അവര്‍ പ്രകടമാക്കി . എൽഡിഎഫ് സ്ഥാനാര്‍ഥിയായി തോമസ് ഐസക്കും യുഡിഎഫിനായി നിലവിലെ എം പി ആന്‍റോ ആന്‍റണിയും തന്നെ വരുമെന്ന് അവരുടെ കമ്മറ്റികളില്‍ ചര്‍ച്ചയായി തീരുമാനമുണ്ട് . പ്രഖ്യാപനം മാത്രമേ ഇനിയുള്ളൂ . ബിജെപി നടത്തിയ അഭിപ്രായ സർവേ കഴിഞ്ഞ ദിവസം പൂർത്തിയായി.പി സി ജോർജ്ജിന് പകരം കെ സുരേന്ദ്രൻ തന്നെ മത്സരിക്കണമെന്ന് ഭൂരിഭാഗവും ആവശ്യപ്പെട്ടു.

എൻ ഡി എയിലെ പ്രധാന കക്ഷിയായ ബിഡിജെഎസ്സിനും പി സി ജോർജ്ജിനെ വേണ്ട. എസ് എന്‍ ഡി പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ലാക്ക് കിട്ടുമ്പോള്‍ളൊക്കെ വിമർശിക്കുന്ന  പി സി ജോര്‍ജിനെ അവര്‍ക്ക് താങ്ങാന്‍ കഴിയില്ല എന്നും വ്യക്തം

.പി സി ജോര്‍ജിനെ പത്തനംതിട്ടയില്‍ വേണ്ടയെന്നതാണ് തീരുമാനം . ദേശീയ നേതൃത്വം പറഞ്ഞാല്‍ അംഗീകരിക്കാന്‍ ജില്ലയിലെ ബി ജെ പി ബാധ്യസ്ഥരാണ് . എന്നാല്‍ എല്‍ ഡി എഫ് യു ഡി എഫ് പ്രമുഖരെ സ്ഥാനാര്‍ഥികളായി പ്രഖ്യാപിക്കുമ്പോള്‍ ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ തന്നെ മത്സരിക്കണം എന്നാണ് ബി ജെ പി കോര്‍ കമ്മറ്റിയിലെ ഭൂരിപക്ഷം അംഗങ്ങളുടെ അഭിപ്രായം എന്ന് അറിയുന്നു . പി സി ജോര്‍ജിനെ നിര്‍ത്തിയാല്‍ കഴിഞ്ഞ തവണ കിട്ടിയ വോട്ടിനേക്കാള്‍ കുറയുമെന്നും കേന്ദ്ര നേതൃത്വത്തെ ചിലര്‍ അറിയിച്ചു . എൽഡിഎഫ് സ്ഥാനാര്‍ഥിയായി തോമസ് ഐസക്കും യുഡിഎഫിനായി നിലവിലെ എം പി ആന്‍റോ ആന്‍റണിയും മത്സരിക്കും എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നത് . പി സി ജോര്‍ജിനെ നിര്‍ത്തിയാല്‍ എന്‍ ഡി എ മൂന്നാം സ്ഥാനത്തേക്ക് പോകും എന്നും അഭിപ്രായമുണ്ട് .

RELATED ARTICLES

Most Popular

Recent Comments