Sunday, February 15, 2026
Homeകേരളംസംസ്ഥാനത്തു 27 വില്ലേജുകൾ കൂടി സ്മാർട്ടാകുന്നു

സംസ്ഥാനത്തു 27 വില്ലേജുകൾ കൂടി സ്മാർട്ടാകുന്നു

സംസ്ഥാനത്ത് ജനങ്ങൾ ഏറ്റവുമധികം ബന്ധപ്പെടുന്ന വില്ലേജ് ഓഫീസുകളിലെ സേവനം മെച്ചപ്പെടുത്തുന്നതിന് ആധുനിക സൗകര്യങ്ങളോടെ നവീകരിക്കുന്നതിന്റെ ഭാഗമായി നിർമ്മാണം പൂർത്തിയായ വിവിധ ജില്ലകളിലെ 27 സ്മാർട്ട് വില്ലേജ് ഓഫീസുകളുടെ സംസ്ഥാന തല ഉദ്ഘാടനം ഫെബ്രുവരി 16 ന് വൈകിട്ട് 4.30 ന് റവന്യൂ ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ രാജൻ നിർവഹിക്കും.

തിരുവനന്തപുരം വട്ടിയൂർക്കാവ് വില്ലേജ് ഓഫീസ് അങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ വി കെ പ്രശാന്ത് എം എൽ എ അധ്യക്ഷനാകും. എംഎൽഎയുടെ പ്രത്യേക വികസന ഫണ്ടിൽ ഉൾപ്പെടുത്തി നിർമ്മിച്ച മിനി റവന്യൂ ടവറിന്റെ ഉദ്ഘാടനവും തദവസരത്തിൽ മന്ത്രി നിർവഹിക്കും.

മേയർ വി വി രാജേഷ്, ശശി തരൂർ എം പി, റവന്യൂ വകുപ്പ് സെക്രട്ടറി എം ജി രാജമാണിക്കം , ലാൻഡ് റവന്യൂ കമ്മീഷണർ ജീവൻ ബാബു കെ., ജില്ലാ കളക്ടർ അനുകുമാരി, മറ്റു ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.

വിവിധ നിയമസഭാ നിയോജക മണ്ഡലങ്ങളിൽ നടക്കുന്ന ചടങ്ങിൽ ബന്ധപ്പെട്ട എംഎൽഎമാർ അധ്യക്ഷത വഹിക്കും. സംസ്ഥാനത്ത് ഭരണാനുമതി ലഭിച്ച 885 വില്ലേജുകളിൽ ഇതിനകം 595 സ്മാർട്ട് വില്ലേജുകളായി. നിർമ്മാണത്തിന്റെ വിവിധ ഘട്ടങ്ങളിലുള്ള 117 വില്ലേജുകളിൽ 27 എണ്ണമാണ് ഇപ്പോൾ സ്മാർട്ട് വില്ലേജുകളായി തീരുന്നത്. ബാക്കിയുളള 173 എണ്ണം പദ്ധതി നിർവഹണ പ്രവർത്തനങ്ങളുടെ വിവിധ ഘട്ടങ്ങളിലാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com