Sunday, February 15, 2026
Homeകേരളംമികച്ച കുട്ടി പ്രതിഭയ്ക്കുള്ള ബാലികാ പുരസ്കാരം ഭവികാ ലക്ഷ്മിക്ക്

മികച്ച കുട്ടി പ്രതിഭയ്ക്കുള്ള ബാലികാ പുരസ്കാരം ഭവികാ ലക്ഷ്മിക്ക്

അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയും എഴുത്തുകാരിയുമായ ഭവികാ ലക്ഷ്മിക്ക് കൊല്ലം ശിശുക്ഷേമ സമിതി ഏർപ്പെടുത്തിയ മികച്ച കുട്ടിപ്രതിഭക്കുള്ള ബാലികാ പുരസ്കാരം ലഭിച്ചു.

ആലപ്പുഴ താമരക്കുളം വി വി ഹയർ സെക്കൻഡറി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയായ ഭവിക ശാസ്താംകോട്ട ഭരണിക്കാവ് പൗർണമിയിൽ അധ്യാപകനായ എൽ സുഗതന്റെയും റവന്യൂ ജീവനക്കാരിയായ വിഎസ് അനൂപ യുടെയും മകളാണ്.

ബാലിക ദിനത്തോടനുബന്ധിച്ച് ജില്ലാ ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തിൽ കൊല്ലം ഉളിയക്കോവിൽ സെൻമേരിസ് എൽ പി സ്കൂളിൽ നടക്കുന്ന ചടങ്ങിൽ വച്ച് കേരള നോളജ് എക്കണോമി മിഷൻ ഡയറക്ടർ ഡോ. പി എസ് ശ്രീകലയിൽ നിന്നും അവാർഡ് ഏറ്റുവാങ്ങും .

ചെറിയ പ്രായത്തിൽ തന്നെ നിരവധി മേഖലകളിൽ തന്റേതായ വ്യക്തിമുദ്ര
പതിപ്പിച്ച ഭവിക സാമൂഹ്യ പ്രതിബദ്ധ തയോടെ തന്റെ ഓരോ പ്രവർത്തനങ്ങളും ചെയ്യാൻ ശ്രമി ക്കുന്നു. ഭവികയുടെ എല്ലാ പിറന്നാളുകളും സമൂഹത്തിലെ വേദന അനുഭവിക്കുന്നവരേയും സഹജീവികളേയും ചേർത്ത് നിർത്തിക്കൊണ്ടാണ് ആഘോഷിക്കുന്നത്.

കഴിഞ്ഞ പിറന്നാൾ വയനാട് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് തന്റെ കൊച്ചു സമ്പാദ്യം നൽകി കൊണ്ടായിരുന്നു ആഘോഷിച്ചത്. റീൽസുകളിലൂടെയും ഷോർട്ട്സുകളിലൂടെയും സോഷ്യൽ മീഡിയയിലും മിന്നുംതാരമാണ് ഭവിക. പ്ലാസ്റ്റിക്കിനെ കുറിച്ച് പാരിസ്‌ഥിതിക അവബോധം കുട്ടികളിൽ സൃഷ്ടി ക്കുന്നതിനായി പ്ലാസ്‌റ്റിക്ക് കവറുകൾ പ്ലാസ്‌റ്റിക്ക് കുപ്പികളിൽ നിറച്ച്, സ്റ്റൂൾ നിർമ്മിച്ച് മാതൃകകാട്ടി ഭവിക.

പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ മികവു പുലർത്തുന്ന ഭവിക, ഉപജില്ല സ്‌കൂൾ കലോത്സവത്തിൽ പ്രസംഗത്തിലും പദ്യപാരായണത്തിലും ഗണിത ശാസ്ത്രമേളയിലും നിരവധി സമ്മാനങ്ങൾ നേടിയിട്ടുണ്ട്. കൊല്ലം ജില്ലാ ശിശുക്ഷേമ സമിതി സംഘടിപ്പിച്ചിട്ടുള്ള വിവിധ മത്സരങ്ങളിലും വിജയം കൈവരിച്ചിട്ടുള്ള ഭവിക ദാവീദ് എന്ന സിനിമയിലും അഭിനയിച്ചിട്ടുണ്ട്. കഥാപ്രസംഗത്തിലും അരങ്ങേറ്റം കുറിച്ചു. മൂന്നര വയസിൽ മുന്നൂറിൽപരം ചിത്രങ്ങൾ വരച്ചിട്ടുണ്ട്.

രണ്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ സ്‌കൂളിൽ നിന്നും പഠനയാത്ര പോയതിൻ്റെ റിപ്പോർട്ട് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത് വൈറൽ ആവുകയും ബഹു. വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി തൻ്റെ ഫേസ്ബുക്ക് പേജിൽ പങ്കുവെക്കുകയും ചെയ്തിരുന്നു.പഠന പ്രവർത്തനങ്ങളുടെ ഭാഗമായിട്ടുള്ള ക്ലാസ്സ്റും അനുഭവങ്ങൾക്ക് അനുബന്ധമായി ഭവിക എഴുതിയ കഥ കളും അനുഭവ കുറിപ്പുകളും ഒക്കെ ചേർത്ത് വച്ച ഗൗരിത്തം എന്ന ഒരു പുസ്തകം എഴുതിയിട്ടുണ്ട്. ഈ പുസ്തകം കുന്നത്തൂർ താലൂക്കുകളിലെ ഗ്രന്ഥശാലകൾക്കും
ശാസ്താംകോട്ട, കായംകുളം വിദ്യാഭ്യാസ ജില്ലയിലെയും സ്‌കൂളുകൾക്ക് സൗജന്യമായി നൽകിയിരുന്നു. അടുത്ത പുസ്തകത്തിന്റെ പണിപ്പുരയിലാണ് ഭവിക.

സ്കൂൾ തലം മുതൽ സംസ്ഥാന തലം വരെയുള്ള വിദ്യാഭ്യാസ പരിപാടികളിൽ കുട്ടികളുടെ പ്രാതിനിധ്യം ഉറപ്പാക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് അയച്ച കത്ത് വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ പരിഗണനയിലാണ്. ആലപ്പുഴ ജില്ലാ കലോത്സവത്തിൽ ഈ പദ്ധതി നടപ്പാക്കിയിരുന്നു. പ്രഥമ ശുശ്രൂഷകളിൽ കുട്ടികൾക്ക് പരിശീലനം നൽകണമെന്നും പ്രൈമറി സ്കൂളുകളിൽ നേത്ര പരിശോധന എല്ലാവർഷവും നിർബന്ധമാക്കണമെന്നുമുള്ള ഗൗരി യുടെ കത്ത് ആരോഗ്യവകുപ്പ് മന്ത്രിയുടെയും പരിഗണനയിലാണ്.

സംസ്ഥാനത്തെ പ്രതിഭകളായ കുട്ടികൾക്ക് നൽകുന്ന ഡോ. എ.പി.ജെ. അബ്ദുൾകലാം ബാല പ്രതിഭാപുരസ്ക‌ാരം, ഭാരത് സേവക് സമാജിൻ്റെ ദേശീയ പുരസ്‌കാരം ജെ സി ഐ ഇന്ത്യയുടെ യങ് ടാലെന്റ്റ് അവാർഡ് എന്നിവ നേടിയിട്ടുണ്ട്. വിദ്യാർത്ഥിയായ ഭവിൻ സുഗതൻ സഹോദരനാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com