മകരവിളക്ക് മുന്നൊരുക്കം; യോഗം ചേര്‍ന്നു
മകരവിളക്ക് തീര്‍ത്ഥാടനത്തോടനുബന്ധിച്ചുള്ള മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി ശബരിമല എ.ഡി.എം സൂരജ് ഷാജിയുടെ അധ്യക്ഷതയില്‍ ഉദ്യോഗസ്ഥതല യോഗം ചേര്‍ന്നു.
മകരവിളവിലക്കിനോടനുബന്ധിച്ചുള്ള തിരക്ക് നിയന്ത്രിക്കുന്നതിനുള്ള മുന്നൊരുക്കങ്ങള്‍ യോഗം വിലയിരുത്തി. ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് വിവിധ വകുപ്പ മേധാവികൾക്ക് യോഗം നിര്‍ദ്ദേശം നല്‍കി. എല്ലായിടങ്ങളിലും വിവിധ ഭാഷകളില്‍ സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ ബോര്‍ഡുകള്‍ പുനസ്ഥാപിക്കണമെന്നും . മകരവിളക്ക് മഹോത്സവത്തിന് മുന്നോടിയായി സന്നിധാനത്ത് ആവശ്യമെങ്കില്‍ കൂടുതല്‍ ആംബുലന്‍സുകള്‍ ലഭ്യമാക്കണമെന്നും യോഗത്തിൽ നിർദേശമുയർന്നു . നാളികേരം കൂട്ടിയിടാതെ ഉടന്‍തന്നെ കൊപ്ര കളത്തിലേക്ക് മാറ്റണം. കൊപ്രകളം പരിശോധിച്ച് ചിരട്ട കൂട്ടി ഇട്ടിരിക്കുന്നതില്‍ അപാകതകള്‍ ഉണ്ടോ എന്ന് ഫയര്‍ആന്റ് റെസ്‌ക്യു പരിശോധിക്കണം. ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധനകള്‍ ശക്തമാക്കണം. ഭക്ഷണശാലകളിലെ വിലവിവരപ്പട്ടിക വ്യക്തമാകുന്ന രീതിയില്‍ പ്രദര്‍ശിപ്പിച്ചിടുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും യോഗം നിര്‍ദ്ദേശിച്ചു.
ശബരിമല ദേവസ്വം ഗസ്റ്റ്ഹൗസില്‍ ചേര്‍ന്ന യോഗത്തില്‍ എക്‌സിക്യുട്ടീവ് ഓഫീസര്‍ എച്ച്. കൃഷ്ണകുമാര്‍, സ്‌പെഷ്യല്‍ ഓഫീസര്‍ ആര്‍. ആനന്ദ്, എക്‌സിക്യുട്ടീവ് മജിസ്‌ട്രേറ്റ് ആന്റ് തഹസില്‍ദാര്‍ ബി. അഫ്‌സല്‍, വിവിധ വകുപ്പുതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
അയ്യന് പാലഭിഷേകമേകി ആനന്ദിന്റെ ഗോക്കൾ
എന്നും പുലർച്ചെ രണ്ടുമണിയോടെ ആനന്ദും സന്നിധാനത്തെ ഗോശാലയും ഉണരും. പശുക്കളെ വൃത്തിയാക്കിയതിനു ശേഷമാണ് പാൽ കറക്കൽ. അയ്യപ്പന് അഭിഷേകം ചെയ്യുവാനായി പശുക്കളിൽനിന്ന് കറന്നെടുത്ത പാൽ മൂന്ന് മണിയോട് കൂടി സന്നിധാനം ശ്രീകോവിലിൽ എത്തിക്കും. ഇവിടെ തുടങ്ങുന്നു ബംഗാളിയായ ആനന്ദ് സാമന്തിന്റെ ദിനചര്യ.
കഴിഞ്ഞ എട്ടു വർഷമായി സന്നിധാനം ഗോശാലയുടെ പരിപാലകനാണ് 49 കാരനായ ആനന്ദ് സാമന്ത. പശ്ചിമ ബംഗാളിൽ നിന്നും കോൺക്രീറ്റ് ജോലി തേടി പാലക്കാടെത്തിയ ആനന്ദ് ഒരു നിയോഗം പോലെയാണ് ശബരീ സന്നിധിയിലെത്തുന്നത്. ചെർപ്പുളശ്ശേരി സ്വദേശി സുനിൽ കുമാറെന്ന സുനിൽ സ്വാമിയെ കണ്ടുമുട്ടുന്നതോടെയാണിത്. സുനിൽ സ്വാമിയാണ് ആനന്ദിനെ ശബരീ സന്നിധിയിൽ എത്തിക്കുന്നത്. ഗോശാലകളാൽ സമൃദ്ധമായ നാട്ടിലെ പരിചയം ഇവിടെയും തുണയായി. ശബരിസന്നിധിയിൽ ഗോപരിപാലനം ആനന്ദപൂർവ്വം ചെയ്യുന്ന ആനന്ദ് കഴിഞ്ഞ 3 വർഷമായി നാട്ടിൽ പോയിട്ട്. ഇക്കുറി മകരവിളക്ക് ഉത്സവം കഴിഞ്ഞതിനുശേഷം രണ്ട് മാസത്തിനുള്ളിൽ ഗോശാലയിലേക്ക് തിരിച്ചെത്തുകയാണ് ലക്ഷ്യം. 11 വർഷങ്ങൾക്ക് മുമ്പ് 20 പശുക്കളുമായി ആരംഭിച്ച ഗോശാലയിൽ നിലവിൽ 31 കന്നുകാലികളാണുള്ളത്. ഏഴു പശുക്കൾക്കാണ് കറവയുള്ളത്.
11 കാളക്കിടാക്കളും ഇതിൽ ഉൾപ്പെടുന്നു. എച്ച് എഫ്, ജാർസി, ബിച്ചു, ഗീർ എന്നീ ഇനത്തിലുള്ള കന്നുകാലികളാണ് ഇവിടെയുള്ളത്. 13 ലിറ്ററോളം പാലാണ് ദിനംപ്രതി ലഭ്യമാകുന്നത്. പശുക്കൾക്കുള്ള വൈക്കോലും പുല്ലും എല്ലാം യഥേഷ്ടമുണ്ടിവിടെ. രാവിലേയും വൈകീട്ടുമായി വൈക്കോലിനൊപ്പം തവിടും പശുക്കൾക്ക് നൽകുന്നു.
കന്നുകാലികൾക്ക് പുറമേ ആട്, കോഴികൾ എന്നിവയാൽ സമൃദ്ധമാണിവിടം. 40 കോഴികളും അയ്യപ്പ ഭക്തർ സമർപ്പിച്ച രണ്ട് ആടുകളും ഈ ഗോശാലയുടെ ഭാഗമാണ്. ചൂട് ശമനത്തിനായി ഫാനുകളും വെളിച്ചം പകരാൻ ലൈറ്റുകളും ഗോശാലയിൽ ക്രമീകരിച്ചിട്ടുണ്ട്.
ഗോശാലയും ആനന്ദും മണ്ഡല മകരവിളക്ക് തീർഥാടനം കഴിഞ്ഞാലും സജീവമായിത്തന്നെ ഉണ്ടാകും. ആ സമയങ്ങളിൽ പശുക്കളെ മേയാൻ വിടാറാണ് പതിവ്. പശുക്കളെ മേയാൻ വിടുന്നതിനെക്കുറിച്ച് ചോദിച്ചാൽ ആനന്ദിന് പറയാനുള്ളത് ഇങ്ങനെ ” ഏക് മാസ്റ്റർ ഹെ വോ… സബ് പതാ ഹേ… അവർ എവിടെ പോയാലും വൈകീട്ട് ആറ് മണിക്ക് മുമ്പേ തിരിച്ചെത്തും”. ശബരീ പീഠത്തിലും നീലിമലയിലും പമ്പയിലുമെല്ലാം പശുക്കൾ പോവാറുണ്ടെന്നും കൃത്യമായി തിരിച്ചെത്താറുണ്ടെന്നും ആനന്ദ് സാക്ഷ്യപ്പെടുത്തുന്നു. നിലവിൽ തീർത്ഥാടന തിരക്കു കാരണവും മറ്റു ഭക്ഷണാവശിഷ്ടങ്ങൾ കഴിച്ച് അസുഖം വരാൻ സാധ്യത ഉള്ളതിനാലും പശുക്കിടാങ്ങൾ ഗോശാലക്കുള്ളിൽ തന്നെയാണ് കഴിയുന്നത്.
ശബരിമലയിലെ ചടങ്ങുകൾ (04.01.2024 )
…………..
പുലർച്ചെ 2.30 ന് പള്ളി ഉണർത്തൽ
3 ന്…. തിരുനട തുറക്കൽ.. നിർമ്മാല്യം
3.05 ന് …. പതിവ് അഭിഷേകം
3.30 ന് …ഗണപതി ഹോമം
3.30 മുതൽ 7 മണി വരെയും 8 മണി മുതൽ 11.30 മണി വരെയും നെയ്യഭിഷേകം
7.30 ന് ഉഷപൂജ
12 ന് 25 കലശാഭിഷേകം തുടർന്ന് കളഭാഭിഷേകം
12.30 ന് ഉച്ചപൂജ
1 മണിക്ക് നട അടയ്ക്കും
3 മണിക്ക് നട തുറക്കും
ശബരിമല: തിരക്കേറുന്നു മണ്ഡലകാലം മുതൽ ജനുവരി 3 വൈകീട്ട് 5 മണി വരെ മല ചവുട്ടിയത് 33,71,695 പേർ
മകരവിളക്കുൽസവ തീർത്ഥാടനത്തിൽ ശബരിമലയിൽ അഭൂതപൂർവ്വമായ തിരക്ക്. മണ്ഡലപൂജ കഴിഞ്ഞ് നടയടച്ചശേഷം ഡിസംബർ 30 ന് മകരവിളക്കുൽസവത്തിന് നട തുറന്നതോടെ ജനുവരി 3 ചൊവ്വ വൈകീട്ട് 5 മണി വര വരെ മലചവുട്ടിയത് 3,83,268 പേർ. ജനുവരി ഒന്നിനാണ് ഏറ്റവുമധികം തീർത്ഥാടകർ സന്നിധാനത്തെത്തിയതെന്നാണ് എമർജൻസി ഓപ്പറേഷൻ സെന്ററിൽ നിന്നുള്ള കണക്കുകൾ വ്യക്തമാകുന്നത്.
1,0,1789 പേർ. ജനുവരി രണ്ടിന് 1,0,0372 പേർ തീർത്ഥാടകരായെത്തി. ജനുവരി 3 ന് 5 വരെ 59,143പേർ മല ചവുട്ടി. മണ്ഡലകാലം തുടങ്ങി ജനുവരി 3 ന് അഞ്ച് മണി വരെ 33,71,695 പേർ സന്നിധാനത്തെത്തിയതായാണ് എമർജൻസി ഓപ്പറേഷൻ സെന്ററിലെ കണക്കുകൾ.
ജനുവരി രണ്ടിന് കാനനപാത കരിമല വഴി 19912 പേരും പുല്ലുമേട് വഴി 3291 പേരും സന്നിധാനത്തെത്തി. 80000 പേർ വെർച്വൽ ബുക്കിംഗ് വഴിയും 8486 പേർ സ്പോട്ട്ബുക്കിംഗ് വഴിയും മലചവിട്ടി. ജനുവരി മൂന്നിന് അഞ്ച് മണി വരെ 1890 പേരാണ് പുല്ല് മേട് വഴി സന്നിധാനത്തെത്തിയത്. തിരക്കേറിയതോടെ കനത്ത സുരക്ഷാ സന്നാഹങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളത്. തീർത്ഥാടകർക്കുള്ള ഔഷധ കുടിവെള്ളം, ആരോഗ്യ സുരക്ഷാ പരിചരണ സംവിധാനങ്ങൾ, മുന്നറിയിപ്പുകൾ, ള എന്നിവയുമായി ദേവസ്വം ബോർഡും മറ്റ് വകുപ്പുകളും കർമ നിരതരായി രംഗത്തുണ്ട്.