Tuesday, December 24, 2024
HomeKeralaഒന്നരവയസുകാരനെ കിണറ്റിലെറിഞ്ഞ് കൊന്നു; കുഞ്ഞിന്റെ അമ്മയുടെ സഹോദരി കസ്റ്റഡിയിൽ*

ഒന്നരവയസുകാരനെ കിണറ്റിലെറിഞ്ഞ് കൊന്നു; കുഞ്ഞിന്റെ അമ്മയുടെ സഹോദരി കസ്റ്റഡിയിൽ*

*ഒന്നരവയസുകാരനെ കിണറ്റിലെറിഞ്ഞ് കൊന്നു; കുഞ്ഞിന്റെ അമ്മയുടെ സഹോദരി കസ്റ്റഡിയിൽ*

തിരുവനന്തപുരം: ഒന്നരവയസുകാരനെ കിണറ്റിലെറിഞ്ഞ് കൊന്നു.തിരുവനന്തപുരം കാട്ടാക്കടകൊണ്ണിയൂരിലാണ്സംഭവം.അമ്മയുടെ സഹോദരിയാണ് കുഞ്ഞിനെ കിണറ്റിലെറിഞ്ഞ് കൊന്നത്. പ്രതിയായ മഞ്ജുവിനെ വിളപ്പിൽശാല പോലീസ് കസ്റ്റഡയിലെടുത്തിട്ടുണ്ട്. ഇന്ന് രാവിലെ ആയിരുന്നു സംഭവം. മഞ്ജു മനോരോഗത്തിന് ചികിത്സയിലാണെന്ന് പോലീസ് പറയുന്നു.

കാട്ടാക്കട അഗ്നിരക്ഷാസേന സ്ഥലത്തെത്തിയാണ് കിണറ്റില്‍നിന്ന് കുഞ്ഞിനെ പുറത്തെടുത്തത്. വിളപ്പിന്‍ശാല പൊലീസാണ് കേസെടുത്ത് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ശ്രീകണ്ഠന്‍ എന്നയാളുടെ ഒന്നര വയസുള്ള ആണ്‍കുഞ്ഞാണ് കൊല്ലപ്പെട്ടത്. ശ്രീകണ്ഠന്‍റെ ആദ്യ ഭാര്യയായിരുന്നു മഞ്ജുവെന്ന് പൊലീസ് പറഞ്ഞു. രണ്ടാം പ്രസവത്തോടെ മഞ്ജുവിന് മാനസിക പ്രശ്നങ്ങളുണ്ടായി. തുടര്‍ന്ന് ശ്രീകണ്ഠന്‍ മഞ്ജുവിന്‍റെ അവിവാഹിതയായ ചേച്ചിയെ വിവാഹം ചെയ്യുകയായിരുന്നു. ഇതിലുള്ള കുഞ്ഞിനെയാണ് മഞ്ജു കിണറ്റില്‍ എറിഞ്ഞതെന്നും പൊലീസ് പറഞ്ഞു.
➖️➖️➖️➖️➖️➖️➖️

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments