Tuesday, December 24, 2024
HomeKeralaനികുതി വെട്ടിപ്പ് നടക്കുന്നുവെന്ന് പരാതി; എം എം.മണിയുടെ സഹോദരൻ ലംബോധരന്‍റെ സ്ഥാപനത്തില്‍ ജിഎസ്ടി പരിശോധന

നികുതി വെട്ടിപ്പ് നടക്കുന്നുവെന്ന് പരാതി; എം എം.മണിയുടെ സഹോദരൻ ലംബോധരന്‍റെ സ്ഥാപനത്തില്‍ ജിഎസ്ടി പരിശോധന

ഇടുക്കി—: ഉടുമ്പൻചോല എം എൽ എ എം എം മണിയുടെ സഹോദരൻ ലംബോധരന്‍റെ സ്ഥാപനത്തില്‍ ജിഎസ്ടി പരിശോധന. അടിമാലി ഇരുട്ടുകാനത്തെ ഹൈ റേഞ്ച് സ്‌പൈസെസിൽ നികുതിവെട്ടിപ്പ് നടക്കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് പരിശോധന. നിലവിൽ ജിഎസ്ടി മേഖലയിലെ ഉന്നത ഉദ്യോഗസ്ഥർ പരിശോധന നടത്തുകയാണ്. ചില നികുതിവെട്ടിപ്പ് ഉൾപ്പെടെയുള്ള കാര്യങ്ങൾ സ്ഥാപനത്തിൽ നടക്കുന്നുണ്ട് എന്ന് ചൂണ്ടിക്കാട്ടിയാണ് പരിശോധന നടക്കുന്നത്.

വിനോദസഞ്ചാരികളെ ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന സ്ഥാപനമാണ് ഹൈ റേഞ്ച് സ്‌പൈസെസ്. സിപിഐഎമ്മിന് അകത്തുള്ള ചില പ്രാദേശിക വിഷയങ്ങൾ നിലനിൽക്കുന്നുണ്ട്. ഈയൊരു പശ്ചാത്തലത്തിലാണ് ലംബോദരന്റെ സ്ഥാപനത്തിന് നേരെ പരാതി ഉയർന്നത്. നാലവിൽ പരിശോധന 2 മണിക്കൂർ പിന്നിട്ടു. സ്ഥാപനത്തിലെ സ്റ്റാഫുകളുടെ മൊബൈൽ ഫോണുകൾ ഉൾപ്പെടയുള്ളവ ഉദ്യോഗസ്ഥർ പിടിച്ചുവച്ചിരുക്കുകയാണ്. വിഷയവുമായി ബന്ധപ്പെട്ട കൂടുതൽ പ്രതികരണങ്ങൾക്ക് ഉദ്യോഗസ്ഥർ തയ്യാറില്ല.
➖️➖️➖️➖️➖️➖️➖️➖️

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments