Logo Below Image
Tuesday, June 24, 2025
Logo Below Image
HomeKeralaപത്തനംതിട്ട മൈലപ്രയിലെ കടയ്ക്കുള്ളിൽ ഉടമയെ കയ്യും കാലും കെട്ടിയിട്ട ശേഷം ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ...

പത്തനംതിട്ട മൈലപ്രയിലെ കടയ്ക്കുള്ളിൽ ഉടമയെ കയ്യും കാലും കെട്ടിയിട്ട ശേഷം ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ 4 പേർ അറസ്‌റ്റിൽ.

പത്തനംതിട്ട മൈലപ്രയിലെ കടയ്ക്കുള്ളിൽ ഉടമയെ കയ്യും കാലും കെട്ടിയിട്ട ശേഷം ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ 4 പേർ അറസ്‌റ്റിൽ. മുഖ്യ ആസൂത്രകൻ പത്തനംതിട്ട വലഞ്ചുഴി പള്ളി മുരുപ്പേൽ ഹരീബ് (38), മുരുകൻ (42), മധുര സ്വദേശി സുബ്രഹ്‌മണ്യൻ (24), വലഞ്ചുഴി ജമീല മൻസിലിൽ നിയാസ് അമാൻ (33) എന്നിവരെയാണു പ്രത്യേക അന്വേഷണ സംഘം അറസ്‌റ്റ്‌ ചെയ്‌തത്‌.

ഡോൺ എന്ന് വിളിക്കുന്ന മുത്തുകുമാരനെ (33) പിടികൂടാനുണ്ട്. ഡിസംബർ 30നാണ് മൈലപ്ര പുതുനേ ലിൽ ജോർജ് ഉണ്ണൂണ്ണിയെ (73) കടയ്ക്കുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ജോർജിന്റെ കഴുത്തിൽ കിടന്ന 9 പവൻ്റെ മാലയും കടയിൽ നിന്ന് 70,000 രൂപയും ഇവ കവർന്നു.

തെങ്കാശി അയ്യാപുരത്തെ തോട്ടത്തിൽ ഷെഡുകളിൽ കഴിഞ്ഞിരുന്ന പ്രതികളെ വെള്ളിയാഴ്ച്‌ച രാത്രി 11 മണിയോടെ സാഹസികമായാണു പൊലീസ് പിടികൂടിയത്. തമിഴ്‌നാട് പൊലീസിൻ്റെ സഹായവും ലഭിച്ചു. ഹരീബിനെ പത്തനംതിട്ടയിൽ നിന്നാണു പിടി കൂടിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ