Thursday, December 26, 2024
HomeKeralaമുഖ്യമന്ത്രിയുമായി പ്രശ്നമില്ലെന്ന് ഗവർണർ.

മുഖ്യമന്ത്രിയുമായി പ്രശ്നമില്ലെന്ന് ഗവർണർ.

തിരുവനന്തപുരം: മുഖ്യമന്ത്രിയുമായി തനിക്ക് വ്യക്തിപരമായ പ്രശ്നങ്ങളൊന്നുമില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. നിയമപരമായ കാര്യങ്ങളാണ് താൻ ചെയ്യുന്നത്. അവരാണ് നിയമം അനുസരിച്ച് പ്രവർത്തിക്കാത്തതെന്നും ഗവർണർ പറഞ്ഞു. മുഖ്യമന്ത്രിയുടെ ക്രിസ്മസ്-പുതുവത്സര വിരുന്നിലേക്ക് തനിക്ക് ക്ഷണം ലഭിച്ചിരുന്നുവെന്നും ഗവർണർ വ്യക്തമാക്കി.

ക്ഷണക്കത്ത് രാജ്ഭവനിലുണ്ട്. ആർക്കും പോയി നോക്കാവുന്നതാണ്. താൻ എന്തുകൊണ്ടാണ് വിരുന്നിൽ പ​ങ്കെടുക്കാതിരുന്നതെന്ന് മാധ്യമങ്ങൾ അന്വേഷിക്കണമെന്നും ഗവർണർ പറഞ്ഞു. ഇത്തരം കാര്യങ്ങൾക്ക് മറുപടി പറയാൻ ആഗ്രഹിക്കുന്നില്ല. മുഖ്യമന്ത്രിയോടും കാര്യങ്ങൾ ചോദിക്കണമെന്ന് ഗവർണർ ആവശ്യപ്പെട്ടു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments