Thursday, October 31, 2024
HomeKeralaതെറ്റായ കൊവിഡ് പരിശോധന, യുവാവിന്റെ വിദേശയാത്ര മുടങ്ങി, 1.79 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ വിധി.

തെറ്റായ കൊവിഡ് പരിശോധന, യുവാവിന്റെ വിദേശയാത്ര മുടങ്ങി, 1.79 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ വിധി.

പത്തനംതിട്ട : കൊവിഡ് കാലത്ത് തെറ്റായ പരിശോധനാഫലം നൽകിയ ലാബുകൾക്ക് പിഴ ചുമത്തി പത്തനംതിട്ട ജില്ലാ ഉപഭോക്ത തർക്കപരിഹാര കമ്മീഷൻ. അടൂർ കെയർ സ്കാൻസ് ഡയഗണോസ്റ്റിക്കിനും തിരുവനന്തപുരം ആസ്ഥാനമായ ദേവി സ്‌കാൻസിനുമാണ് പിഴ ചുമത്തിയത്. 1,79000 രൂപയും ഒമ്പത് ശതമാനം പലിശ സഹിതം നൽകണമെന്നാണ് വിധി. പലിശ തെറ്റായ പരിശോധനാഫലം നൽകിയ 2021 മെയ് 18 മുതൽ ലാബുകാർ പരാതിക്കാരനു നൽകണമെന്നാണ് ഉത്തരവ്.

കൂടാതെ 25000 രൂപ നഷ്ടപരിഹാരവും 10000 രൂപ കോടതി ചെലവും നൽകാനും ഉത്തരവിട്ടു. വിദേശത്തേക്ക് പോകാൻ നടത്തിയ കൊവിഡ് പരിശോധന ഫലമാണ് തെറ്റായി നൽകിയത്. ഇതുമൂലം പരാതിക്കാരൻ്റെ യാത്ര തടസ്സപ്പെട്ടിരുന്നു. വിമാന ടിക്കറ്റ് നിരക്ക് ആയ 1, 70000 രൂപയും പലിശയും നൽകാനാണ് വിധി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments