Thursday, October 31, 2024
HomeKeralaപിറവത്ത് ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കി; മക്കള്‍ക്കും വെട്ടേറ്റു.

പിറവത്ത് ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കി; മക്കള്‍ക്കും വെട്ടേറ്റു.

കൊച്ചി: പിറവത്ത് ഭാര്യയെയും മക്കളെയും വെട്ടിയശേഷം ഭര്‍ത്താവ് ജീവനൊടുക്കി. വെട്ടേറ്റ ഭാര്യ മരിച്ചു. പരിക്കേറ്റ രണ്ടുമക്കളെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പിറവം കക്കാട് സ്വദേശി ബേബിയാണ് ഭാര്യയെ സ്മിതയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയത്. ബേബിയുടെ ആക്രമണത്തില്‍ രണ്ടുമക്കള്‍ക്കും പരിക്കേറ്റിട്ടുണ്ട്. വെട്ടേറ്റനിലയില്‍ കണ്ടെത്തിയ രണ്ടുമക്കളും എറണാകുളത്തെ ആശുപത്രിയില്‍ ചികിത്സയിലാണ്.

ഞായറാഴ്ച പുലര്‍ച്ചെ അഞ്ചുമണിയോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം. കുടുംബവഴക്കാണ് കൊലപാതകത്തിലും ആത്മഹത്യയിലും കലാശിച്ചതെന്നാണ് പ്രാഥമികവിവരം. ഭാര്യ സ്മിതയെയും രണ്ടുപെണ്‍മക്കളെയും വെട്ടിപരിക്കേല്‍പ്പിച്ച ശേഷം ബേബി കിടപ്പുമുറിയിലെത്തി ജീവനൊടുക്കിയെന്നാണ് പോലീസ് പറയുന്നത്. സംഭവത്തെക്കുറിച്ച് വീടിന്റെ ഭിത്തിയില്‍ ബേബി എഴുതിയതെന്ന് കരുതുന്ന കുറിപ്പും കണ്ടെത്തിയിട്ടുണ്ട്. കുടുംബവഴക്കാണ് ഇത്തരമൊരു കൃത്യത്തിന് കാരണമായതെന്നാണ് ഭിത്തിയില്‍ എഴുതിവെച്ചിരുന്നത്.

വെട്ടേറ്റ സ്മിത തല്‍ക്ഷണം മരിച്ചതായാണ് വിവരം. വെട്ടേറ്റ കുട്ടികള്‍ ഉടന്‍തന്നെ മുറിയില്‍ കയറി വാതിലടച്ചത് രക്ഷയായി. പിന്നീട് കുട്ടികള്‍ മുറിയില്‍നിന്നിറങ്ങി ഫോണ്‍ വിളിച്ച് അറിയിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്.സംഭവത്തില്‍ പോലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധനകള്‍ നടത്തിവരികയാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments