തിരുവനന്തപുരം —രാജ്യത്തെ ഏറ്റവും ഉയര്‍ന്ന താപനില രേഖപ്പെടുത്തി തിരുവനന്തപുരവും പുനലൂരും. കഴിഞ്ഞ 24 മണിക്കൂറില്‍ 35.4 ഡിഗ്രിസെല്‍സ്യസ് ചൂടാണ് രേഖപ്പെടുത്തിയതെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ് അറിയിച്ചു. അന്തരീക്ഷ ഈര്‍പ്പം ഉയര്‍ന്ന് നില്‍ക്കുന്നതിനാല്‍ അനുഭവവേദ്യമാകുന്ന ആകുന്ന ചൂട് 45 മുതല്‍ 50 ഡ്രിഗ്രിയോളം എത്തും.
കഠിനമായ ചൂടാണ് കേരളത്തില്‍ രണ്ടു ദിവസമായി അനുഭവപ്പെടുന്നത്. ജനുവരി ആദ്യ ആഴ്ച വലിയ ചൂട് പ്രതീക്ഷിക്കാവുന്ന സമയമല്ല. എന്നിട്ടും രാജ്യത്ത് ഏറ്റവും ഉയര്‍ന്ന താപനില രേഖപ്പെടുത്തിയിരിക്കുന്നത് കേരളത്തിലാണ്. തിരുവനന്തപുരത്തും പുനലൂരും 35.4 ഡിഗ്രി സെല്‍സ്യസ് ചൂട് രേഖപ്പെടുത്തി. തിരുവനന്തപുരത്ത് അന്തരീക്ഷ ഈര്‍പ്പം 87 , പുനലൂരില്‍ 90 . ചൂടും അന്തരീക്ഷത്തിലെ ഈര്‍പ്പവും ചേരുമ്പോള്‍ പകലുകള്‍ അസഹനീയമാകുന്നു. അനുഭവവേദ്യമാകുന്ന ചൂട് 45 മുതല്‍ 50 ഡിഗ്രി സെല്‍സ്യസ് വരെയാണ്. എല്ലാജില്ലകളിലും പകല്‍ ചൂട് 30 ഡിഗ്രിക്ക് മുകളിലാണ്. കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തിലും ആലപ്പുഴയയിലും 34.4 ഡിഗ്രി സെല്‍സ്യസ് വരെ ചൂട് ഉയര്‍ന്നിട്ടുണ്ട്.
സാധാരണ ഈ കാലയളവില്‍ അനുഭവപ്പെടുന്നതിനെക്കാള്‍ മൂന്നു മുതല്‍ 5 ഡിഗ്രിവരെയാണ് ചൂട് കൂടിയിട്ടുള്ളത്. രാത്രി താപനില 20 മുതല്‍ 25ഡിഗ്രിസെല്‍സ്യസ് വരെയാണ്. അതായത് പകല്‍ രാത്രി താപനിലകള്‍തമ്മില്‍പത്തു ഡിഗ്രിയോളം വ്യത്യാസം. മൂന്നാറിലും ഹൈറേഞ്ചിലും മാത്രമാണ് അല്‍പ്പമെങ്കിലും തണുപ്പ് അനുഭവപ്പെടുന്നത്.
– – –