*ഇഖ്റ ഗ്ലോബൽ ഖുർആൻ ഗാലക്ക് ഉജ്വല പരിസമാപ്തി*
രണ്ടത്താണി: ജാമിഅ: നുസ്റത് ഇന്റർനാഷണൽ ഖുർആൻ റിസർച്ച് അക്കാദമി (ഇഖ്റ : ) സംഘടിപ്പിക്കുന്ന ഗ്ലോബൽ ഖുർആൻ ഗാലക്ക് ഉജ്വല സമാപനം. ഇന്നലെ രാവിലെ ഒൻപതിന് ആരംഭിച്ച സെമിനാറിൽ ഡോ : എബി മൊയ്തീൻ കുട്ടി, ഡോ: അലി നൗഫൽ, ഡോ: ഹുസൈൻ രണ്ടത്താണി, ഡോ: ഹംസ അഞ്ചുമുക്കിൽ, ഡോ: നുഐമാൻ, പി യു ഫാരിസ് വിവിധ വിഷയങ്ങളിൽ പ്രബന്ധങ്ങൾ അവതരിപ്പിച്ചു.
ഉച്ചക്ക് രണ്ടിന് ശേഷം ഖുർആനും ശാസ്ത്രവും എന്ന വിഷയത്തിൽ നടന്ന
പാനൽ ഡിസ്കഷനിൽ ഡോ : ഫൈസൽ അഹ്സനി രണ്ടത്താണി, ഡോ: അസ്‌ലം പുളിക്കത്തൊടി, അയ്യൂബ് മൗലവി, ഹാഫിള് അമീർ ജൗഹരി , നാസർ സുറൈജി മണ്ടാട്ട് , മുഹ്സിൻ നുസ്‌രി എളാട് എന്നിവർ സംബന്ധിച്ചു. വൈകുന്നേരം നടന്ന ഖുർആൻ സമ്മേളനത്തിൽ സി കെ എം ദാരിമി അധ്യക്ഷത വഹിച്ചു. നുസ്റത് പ്രസിഡന്റ് ഒ.കെ റഷീദ് മുസ്‌ലിയാർ ഒതുക്കുങ്ങൽ ഉദ്‌ഘാടനം ചെയ്തു.
ഇന്ത്യൻ ഗ്രാൻഡ് മുഫ്തി സുൽത്താനുൽ ഉലമ കാന്തപുരം ഉസ്താദ് അനുഗ്രഹ പ്രഭാണം നടത്തി. സയ്യിദ് ബാക്കിർ ശിഹാബ് തങ്ങൾ ശാഫി സഖാഫി മുണ്ടമ്പ്ര , അലി ബാഖവി ആറ്റുപുറം വിവിധ ഖുർആനിക വിഷയങ്ങളിൽ പ്രഭാഷണം നടത്തി.ഗാലയുടെ ഭാഗമായി നടന്ന വിവിധ മത്സരങ്ങളിലെ ജേതാക്കൾക്കുള്ള അവാർഡ് വിതരണവും നടന്നു.
– –