Saturday, February 14, 2026
Homeഇന്ത്യതോറ്റപ്പോൾ പ്രതികാരം, നൽകിയ സമ്മാനങ്ങൾ തിരിച്ചുതരണമെന്ന് സ്ഥാനാർഥി; വേറിട്ട പ്രതിഷേധമൊരുക്കി വോട്ടർമാർ.

തോറ്റപ്പോൾ പ്രതികാരം, നൽകിയ സമ്മാനങ്ങൾ തിരിച്ചുതരണമെന്ന് സ്ഥാനാർഥി; വേറിട്ട പ്രതിഷേധമൊരുക്കി വോട്ടർമാർ.

ഖമ്മം(തെലങ്കാന): മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ തോറ്റ സ്ഥാനാർഥി വോട്ടർമാരോട് ‘സമ്മാനങ്ങൾ’ തിരികെ നൽകാൻ ആവശ്യപ്പെട്ടതിൽ പ്രതിഷേധം. തെലങ്കാനയിലെ ഖമ്മത്താണ് സംഭവം. അശ്വരോപേട്ട മുനിസിപ്പാലിറ്റിയിലെ പത്താം വാർഡിൽ, പാർട്ടിക്ക് വോട്ട് ചെയ്തില്ലെന്ന് അവകാശപ്പെട്ട് വോട്ടർമാർക്ക് വിതരണം ചെയ്ത പണവും കുക്കറുകളും തിരികെ നൽകാൻ കോൺഗ്രസ് സ്ഥാനാർത്ഥി ആവശ്യപ്പെട്ടു.

അസാധാരണമായ സംഭവത്തോട് വോട്ടർമാരുടെ പ്രതിഷേധവും വ്യത്യസ്‌തമായ തരത്തിലായിരുന്നു. സ്ഥാനാർഥി വിതരണം ചെയ്ത്‌ കുക്കറുകൾ റോഡിന്റെ മധ്യത്തിൽ വെച്ചുകൊണ്ട് രോഷാകുലരായ നിവാസികൾ പ്രതിഷേധ പ്രകടനം നടത്തി. തലസ്ഥാനമായ ഹൈദരാബാദിൽ നിന്ന് ഏകദേശം 300 കിലോമീറ്റർ അകലെയാണ് തെലങ്കാനയിലെ അശ്വരാപേട്ട മുനിസിപാലിറ്റി.

കോൺഗ്രസ് സ്ഥാനാർത്ഥി വോട്ടെടുപ്പിന് മുമ്പ് പണവും പ്രഷർ കുക്കർ ഉൾപ്പെടെയുള്ള വീട്ടുപകരണങ്ങളും വിതരണം ചെയ്തതായി വാർഡ് നിവാസികൾ പറയുന്നു. എന്നാൽ സ്ഥാനാർഥിക്ക് ഈ വാർഡിൽ വിജയിക്കാനായില്ല. ഇതിനുശേഷം സ്ഥാനാർഥി വോട്ടർമാരോട് സാധനങ്ങൾ തിരികെ നൽകണമെന്ന് ആവശ്യപ്പെടുകയായിരുന്നു

“ഞങ്ങൾ ഒരിക്കലും പണമോ കുക്കറോ ആവശ്യപ്പെട്ടിട്ടില്ല. പിന്നെ എന്തിനാണ് ഞങ്ങളെ അപമാനിക്കുന്നത്?” പ്രതിഷേധത്തിൽ ഒത്തുകൂടിയ വോട്ടർമാർ ചോദിച്ചു. സ്ഥാനാർത്ഥി തങ്ങളെ ഭീഷണിപ്പെടുത്താൻ ശ്രമിച്ചുവെന്നും അവർ ആരോപിച്ചു.

പ്രതിഷേധ വാർത്ത പരന്നതോടെ, സംഘർഷം രൂക്ഷമാകുന്നത് തടയാൻ പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി കുറച്ചുപേരെ കസ്റ്റഡിയിലെടുത്തു. ജനക്കൂട്ടത്തെ പിരിച്ചുവിടാനും ക്രമസമാധാനം പുനഃസ്ഥാപിക്കാനുമാണ് കസ്റ്റഡിയിലെടുത്തതെന്ന് പൊലീസ് അറിയിച്ചു. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും പോലീസ് പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com