ആവശ്യമുള്ള പേരുവകൾ
ചീമക്കിഴങ്ങ് 1/4 കിലോ
കാരറ്റ് വലുത് ഒരെണ്ണം
ബീറ്റ്റൂട്ട്: ചെറുത് ഒരെണ്ണം.
ഏലക്ക: 3 എണ്ണം
ഉണക്കമുന്തിരി കുറച്ച്
അണ്ടിപ്പരിപ്പ്: കുറച്ച്
പിസ്ത: 50 ഗ്രാം
ചിയാസീഡ്: ഒരു സ്പൂൺ
പാല്: രണ്ടു കപ്പ്
പഞ്ചസാര: ആവശ്യത്തിന്
പാകം ചെയ്യുന്ന വിധം
ചിയാസീഡ് രാത്രി വെള്ളത്തിൽ ഇട്ടു വെയ്ക്കുക.
ഒന്നു മുതൽ മൂന്നു വരെ ഉള്ള ചേരുവകൾ തൊലി കളഞ്ഞ് ചെറിയ കഷ്ണങ്ങളാക്കി കുക്കറിൽ വേവിക്കുക.
തണുത്തതിനു ശേഷം പാല്, പഞ്ചസാര, ഏലക്ക ചേർത്ത് മിക്സിയിൽ ജ്യൂസ് പരുവത്തിൽ നന്നായി അടിച്ചെടുക്കുക.
ഒരു ജാറിലേക്ക് മാറ്റുക.
ഒരു ഗ്ലാസിൽ ഐസ് ക്യൂ മ്പിട്ട് അതിലേക്ക് അടിച്ചു വച്ചിരിക്കുന്ന മിശ്രിതത്തിൽ സിയാസീഡ് ഇട്ട് നന്നായി മിക്സ് ചെയ്ത് അതിനു മുകളിൽ അണ്ടിപ്പരിപ്പും, മുന്തിരിയും, പിസ്തയും ഇട്ട് അലങ്കരിച്ച് രുചിയൂറും ഹെൽത്തി ജ്യൂസ് കഴിക്കാം.