ആവശ്യമുള്ള ചേരുവകൾ
“”””””””””””””””””””
ചിക്കൻ ഒരു കിലോ പീസാക്കിയത്
ജീരകശാല അരി: ഒരുകിലോ
പച്ചമുളക്: 10 എണ്ണം
വെളുത്തുള്ളി: 15 അല്ലി
ഇഞ്ചി: വലിയ പീസ് (ചെറിയ കഷ്ണങ്ങൾ ആക്കിയത്)
പെരുംജീരകം: അര ടീസ്പൂൺ
സവാള: മൂന്നെണ്ണം (ചോപ്പ് ചെയ്തത്)
തക്കാളി: രണ്ടെണ്ണം (ചോപ്പ് ചെയ്തത്)
കറിവേപ്പില: ആറിതൾ
മല്ലിയില: അരക്കപ്പ് (ചോപ്പ് ചെയ്തത്)
പുതിന ഇല: അരക്കപ്പ് (ചോപ്പ് ചെയ്തത്)
മല്ലിപ്പൊടി: ഒരു ടീസ്പൂൺ
ഗരംമസാല: അര ടീസ്പൂൺ
മഞ്ഞൾപ്പൊടി: അര സ്പൂൺ
കുരുമുളകുപൊടി: ഒരു സ്പൂൺ
മുളക് പൊടി: ഒരു സ്പൂൺ
ലൈം ജ്യൂസ്: അര സ്പൂൺ
തൈര്: അര കപ്പ്
ഉപ്പ് ആവശ്യത്തിന്
സവാള: 2 എണ്ണം (വളരെ കനം കുറച്ച് അരിഞ്ഞത്)
നെയ്യ്: 100 gm
എണ്ണ: 100 gm
കാഷ്യൂനട്ട്: 50 gm
ഉണക്കമുന്തിരി: 100 gm
പാകം ചെയ്യുന്ന വിധം
“””””””””””””””””””””
ഒരു വലിയ പാത്രത്തിൽ എണ്ണയും നെയ്യും ഒഴിച്ച് ചൂടായി വരുമ്പോൾ
അതിലേക്ക് അണ്ടിപ്പരിപ്പിട്ടു വറുത്തു കോരുക.
ഉണക്ക മുന്തിരിയും നെയ്യിൽ വറുത്തെടുക്കുക. അധികം ബ്രൗൺ നിറമാകുന്നതിനു മുമ്പ് കോരി എടുക്കണം.
ശേഷം, സവാള അതേ എണ്ണയിൽ ഗോൾഡൻ ബ്രൗൺ നിറമാകുന്നതുവരെ ഫ്രൈ ചെയ്തെടുക്കുക
സവാള വറുത്ത എണ്ണ തണുത്തതിനു ശേഷം അതിലേക്ക് അഞ്ചേകാൽകപ്പ് വെള്ളമൊഴിക്കുക. (ഒരുകിലോ അരിക്ക് അഞ്ചേകാൽ കപ്പ് വെള്ളമാണ് കണക്ക്).
വെള്ളം തിളയ്ക്കുമ്പോൾ കഴുകിവച്ച അരി അതിലേക്കിട്ട് ഉപ്പും ചേർത്ത് ചെറിയ ഫ്ലെയ്മിൽ 5 മിനിറ്റ് വേവിക്കുക.
ജീരകം, പച്ചമുളക്, വെളുത്തുള്ളി, ഇഞ്ചി എന്നിവ ചതച്ചെടുക്കുക.
തക്കാളി, സവാള, മല്ലിയില കുറച്ച് മാറ്റിവച്ച് ബാക്കി ഉള്ളത് എടുക്കുക.
അതേ പോലെ, കറിവേപ്പിലയും പുതിന ഇലയും കുറച്ചു വീതം മാറ്റി വയ്ക്കുക.
ഒരു ചട്ടി ചൂടാകുമ്പോൾ അതിലേക്ക് സവാള – തക്കാളി ചതച്ചു വച്ചതും, കുരുമുളകുപൊടി, മല്ലിപ്പൊടി, മഞ്ഞൾ പ്പൊടി, ഗരംമസാല, മുളകുപൊടി, ഉപ്പ്, തൈര്, ലൈംജൂസ് , ചോപ്പ് ചെയ്തു വെച്ചിരിക്കുന്നവയും ചിക്കനും ചേർത്ത്
നന്നായി യോജിപ്പിക്കുക.
പിന്നീട് ആവശ്യത്തിനു വെള്ളവും ചേർത്ത് വേവിക്കുക….
വറുത്തുവച്ച സവാള, മല്ലിയില, പുതിനയില , വേപ്പില, കാഷ്യൂനട്ട് ഉണക്കമുന്തിരി എന്നിവ എല്ലാം കൂടി കുറച്ചു ഗരം മസാലയും ചേർത്ത് നന്നായി യോജിപ്പിക്കുക….
വെന്ത അരി ചിക്കന് മുകളിൽ ഒരു ലെയറായി നിരത്തുക. അതിനു മുകളിൽ വറുത്തു വച്ച മിശ്രിതം കുറച്ചെടുത്ത് വിതറി വീണ്ടും അതിനു മീതെ ചോറ് ഒരു ലെയറായി ഇടുക. അവസാനം ചോറുമാത്രം മുകളിൽ വരത്തക്ക രീതിയിൽ വേണം ലെയറുണ്ടാക്കാൻ. ഇനി പാത്രം നന്നായി മൂടി വച്ച് പത്തുമിനിറ്റ് സാധരണ ഫ്ലെമിൽ, പിന്നീട് 20 മിനിറ്റ് ചെറു ഫ്ലെമിൽ വേവിച്ചെടുക്കുക.
ചൂടോടെ സാലഡിനും, അച്ചാറിനും ഒപ്പം വിളമ്പുക.
ഇത് വായിച്ചപ്പോൾ ബിരിയാണി ഉണ്ടാക്കി നോക്കുവാനുള്ള ഒരു മോഹമൊക്കെ തോന്നുന്നുണ്ട് കേട്ടോ
അടിപൊളി
