🍧ഇന്ന് ഞാൻ പരിചയപെടുത്തുന്നത് നല്ല പച്ച തേങ്ങ (അധികം വിളയാത്തത് ) വെച്ചിട്ടുള്ള കിടിലൻ രുചിയിൽ ഒരു “കോക്കനട്ട് ഐസ് ക്രീം” ആണ്. കുട്ടികളും, മുതിർന്നവരും ഏറെ ഇഷ്ട്ടപെടുന്ന ഒന്നാണല്ലോ ഐസ് ക്രീം. ഇനി ഇത് എങ്ങനെ ആണ് തയ്യാറാക്കുന്നത് എന്ന് നോക്കിയാലോ.
ആവശ്യമായ ചേരുവകൾ
🟥🟢🟦🟤🟧🟡🟩⚪🟪🟣🟨
🟣 തേങ്ങാപ്പാൽ – അധികം വിളയാത്ത ഒരു പച്ച തേങ്ങയുടെ
⚪ പഞ്ചസാര – അര കപ്പ്
🟡 കോൺഫ്‌ളവർ – ഒന്നര ടീ സ്പൂൺ
🟠 പാൽപ്പൊടി – 4 ടേബിൾ സ്പൂൺ
🔵 വിപ്പിങ് ക്രീം – അര കപ്പ്
🔴 നട്സ് റോസ്റ്റ് ചെയ്തു ചെറിയ കഷ്ണങ്ങൾ ആക്കിയത് (വേണമെങ്കിൽ) – കാൽ കപ്പ്
⚫ എസ്സൻസ് (വാനില )- കാൽ ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
🍧🫕🥥🫙🍚🍜🥛🍨

🥥 തേങ്ങ പൊട്ടിച്ചു അരിച്ചെടുത്ത തേങ്ങ വെള്ളം ചേർത്ത് മിക്സിയിൽ തേങ്ങ അരച്ച് പാലാക്കി മാറ്റുക.
🫕ഒരു പാനിൽ അര കപ്പ് പാൽ, പഞ്ചസാര ഇത്രയും ചേർത്ത് തിളപ്പിക്കാൻ വെയ്ക്കുക. പാൽ ചൂടാകുമ്പോൾ രണ്ട് ടേബിൾ സ്പൂൺ പാൽ ഒരു ബൗളിൽ ഒഴിച്ച് അതിലേക്ക് എടുത്തുവെച്ച കോൺഫ്ളവർ ചേർത്ത് നന്നായി മിക്സ് ചെയ്ത് പാലിലേക്ക് ഒഴിച്ച് തുടർച്ചയായി ഇളക്കി കുറുക്കി എടുത്ത് ആറുന്നതിന് മാറ്റി വെയ്ക്കുക.
🧉അരച്ച് അരിച്ചു മാറ്റി വെച്ച തേങ്ങപാലിലേക്ക് നാല് ടേബിൾ സ്പൂൺ പാൽപ്പൊടി, രണ്ടു ടേബിൾ സ്പൂൺ കണ്ടൻസ്ഡ് മിൽക്ക്, അര കപ്പ് തിളപ്പിച്ച് ആറിയ പാൽ, അര കപ്പ് വിപ്പിങ്ങ് ക്രീം ബീറ്റ് ചയ്തത്, എസ്സൻസ്, കുറുക്കി വെച്ച കോൺഫ്‌ളവർ മിക്സ് ഇത്രയും മിക്സിയിൽ നന്നായി അരച്ച് ഒരു എയർ ടൈറ്റ് ആയിട്ടുള്ള പാത്രത്തിലോ, ഐസ് ക്രീം മോൾഡിലോ, സ്റ്റീൽ ഗ്ലാസിലോ ഒഴിച്ച് ഫ്രീസറിൽ പത്തു മണിക്കൂർ തണുപ്പിച്ചു പുറത്തെടുത്ത് നട്സ് റോസ്റ്റ് ചെയ്ത് ഗാർണിഷ് ചെയ്ത് കഴിച്ചുനോക്കണേ…
🍧ഒരു തവണ ഉണ്ടാക്കിയാൽ വീണ്ടും ഉണ്ടാക്കാൻ തോന്നുന്ന അടിപൊളി ഐസ് ക്രീം ആണ് ഇത്. (തേങ്ങയുടെ ഫ്ലേവർ പോകാതെ ഇരിക്കാൻ വേറെ എസ്സൻസ് ചേർക്കാത്തതാണ് നല്ലത് ).
🍨വായനക്കാർ എല്ലാവരും അഭിപ്രായങ്ങളും, ലൈക്കും പത്രത്തിൽ രേഖപ്പെടുത്തുമല്ലോ അല്ലെ…




അടിപൊളി
Thanks 🙏
Good
Thanks 🙏
കോക്കനട്ട് ഐസ്ക്രീം വിവരണം സൂപ്പർ❤️👍
Thanks 🙏9
Thanks 🙏
തീർച്ചയായും ഉണ്ടാക്കി നോക്കും.👍🏻
Thanks 🙏
❤️❤️
സൂപ്പർ❤️
Thanks 🙏
Super👍
Thanks 🙏