എല്ലാവർക്കും നമസ്കാരം..
ഇന്നത്തെ വിഭവം ചപ്പാത്തിക്ക് വിളമ്പാൻ ഒരു കറിയാണ്
🫑കാപ്സിക്കം ഇൻ തിക്ക് ഗ്രേവി
🌿ആവശ്യമായ സാധനങ്ങൾ
🫑കാപ്സിക്കം – മൂന്നെണ്ണം
🫑പച്ചമുളക് – നാലെണ്ണം
🫑മഞ്ഞൾപ്പൊടി – 1/4 ടീസ്പൂൺ
🫑ഉപ്പ് – ആവശ്യത്തിന്
🫑റിഫൈൻഡ് ഓയിൽ – 4 ടേബിൾസ്പൂൺ
🫑പട്ട – ഒരു കഷണം
🫑ഗ്രാമ്പൂ – നാലെണ്ണം
🫑ഏലയ്ക്ക – രണ്ടെണ്ണം
🫑പെരുഞ്ചീരകം – 1/2 ടീസ്പൂൺ
🫑കസ്കസ് – 1/2 ടീസ്പൂൺ
🫑പിസ്ത – പത്തെണ്ണം
🫑സവാള – ഒരെണ്ണം (മീഡിയം സൈസ്)
🫑വെളുത്തുള്ളി – 6-7 അല്ലികൾ
🫑ഇഞ്ചി – 2 ഇഞ്ച് കഷണം
🫑തേങ്ങ ചിരകിയത് – 2 ടീസ്പൂൺ
🫑തക്കാളി – ഒരെണ്ണം (മീഡിയം സൈസ്)
🫑മല്ലിയില – 5 തണ്ട്
🫑മല്ലിപ്പൊടി – 1 ടീസ്പൂൺ
🫑മുളകുപൊടി – 1 ടീസ്പൂൺ
🫑ഗരംമസാല പൊടി – 1/2 ടീസ്പൂൺ
🫑മല്ലിയില പൊടിയായി മുറിച്ചത് – 4 ടീസ്പൂൺ
🌿ഉണ്ടാക്കുന്ന വിധം
🫑രണ്ടു ടീസ്പൂൺ എണ്ണ ചൂടാക്കി പട്ട മുതൽ മല്ലിയില വരെയുള്ള ചേരുവകൾ ചേർത്ത് നന്നായി വഴറ്റുക. വഴന്നു വരുമ്പോൾ മല്ലിപ്പൊടിയും മുളകുപൊടിയും ചേർത്ത് ഇളക്കി യോജിപ്പിച്ച് പച്ചമണം മാറുന്നത് വരെ വഴറ്റുക. തണുത്ത് കഴിഞ്ഞ് വളരെ കുറച്ച് വെള്ളം ചേർത്ത് മയത്തിൽ അരച്ചെടുക്കുക.
🫑പാനിൽ രണ്ട് ടീസ്പൂൺ എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ ക്യൂബ്സ് ആക്കി കട്ട് ചെയ്ത ക്യാപ്സിക്കം ചേർത്ത് വഴറ്റുക. അല്പനേരം കഴിഞ്ഞ് കീറിയ പച്ചമുളകും, ഉപ്പും മഞ്ഞൾപ്പൊടിയും ചേർത്ത് നന്നായി വഴറ്റി അരച്ചു വച്ചിരിക്കുന്ന മസാലക്കൂട്ട് ചേർത്ത് നന്നായി തിളപ്പിക്കുക. സ്റ്റൗവ് ഓഫ് ചെയ്ത് ഗരംമസാലപ്പൊടിയും മല്ലിയിലയും ചേർത്തിളക്കി അഞ്ച് മിനിറ്റ് അടച്ചു വയ്ക്കുക.
🫑ചപ്പാത്തിക്കൊപ്പം വിളമ്പാൻ കറി തയ്യാർ.
ഈ കറിയെപ്പറ്റി കേട്ടിട്ടില്ല കേട്ടോ
നന്നായി എഴുതി
സൂപ്പർ 👏