Friday, January 9, 2026
Homeഅമേരിക്കതേജസ് വിമാനാപകടം നടന്നതിന് പിന്നാലെ പൊട്ടിച്ചിരിച്ചുകൊണ്ട് വീഡിയോ പകര്‍ത്തിയ പാക് മാധ്യമപ്രവർത്തകന് രൂക്ഷ വിമര്‍ശനം

തേജസ് വിമാനാപകടം നടന്നതിന് പിന്നാലെ പൊട്ടിച്ചിരിച്ചുകൊണ്ട് വീഡിയോ പകര്‍ത്തിയ പാക് മാധ്യമപ്രവർത്തകന് രൂക്ഷ വിമര്‍ശനം

ദുബായ്: തേജസ് വിമാനാപകടം നടന്നതിന് പിന്നാലെ പൊട്ടിച്ചിരിച്ചുകൊണ്ട് വീഡിയോ പകര്‍ത്തിയ പാക് മാധ്യമപ്രവർത്തകന് രൂക്ഷ വിമര്‍ശനം. ദുബായ് എയർ ഷോയിലായിരുന്നു ഇന്ത്യൻ വ്യോമസേനയുടെ തേജസ് യുദ്ധവിമാനം തകർന്നു വീണത്. സംഭവത്തിന്റെ ദാരുണ ദൃശ്യങ്ങൾ പകർത്തിയ പാക് മാധ്യമപ്രവര്‍ത്തകൻ പൊട്ടച്ചിരിച്ചുകൊണ്ട് ദുരന്തത്തെ കുറിച്ച് പറയുന്നതിന്റെ ശബ്ദം വീഡിയോയിൽ ഉണ്ടായിരുന്നു. ഈ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലാവുകയും ചെയ്തു. ഒരു ഇന്ത്യൻ പൈലറ്റിന്റെ മരണം സംഭവിച്ച ദാരുണ സംഭവത്തെ പൊട്ടിച്ചിരിച്ചുകൊണ്ട് അവതരിപ്പിച്ച മാധ്യമ പ്രവര്‍ത്തകനെതിരെയാണ് രൂക്ഷമായ വിമര്‍ശനം ഉയരുന്നത്.

വീഡിയോ പ്രചരിച്ചതോടെ, ഇത് മനുഷ്യത്വരഹിതമായ ഈ പ്രവൃത്തിയെന്നാണ് നെറ്റിസൺസ് പ്രതികരിച്ചത്. സംഭവത്തിൽ മരിച്ച പൈലറ്റിനോട് പോലും അനാദരവ് കാണിച്ച പാകിസ്ഥാൻ മാധ്യമപ്രവർത്തകൻ ‘മനുഷ്യത്വമില്ലാത്ത’ പ്രവൃത്തിയാണ് ചെയ്തതെന്നും ‘നാണമില്ലാതെ ചിരിക്കുന്നു’ എന്നും ആരോപിച്ച് നിരവധി എക്സ് ഉപയോക്താക്കൾ രംഗത്തെത്തി. അത്യധികം അറപ്പുളവാക്കുന്നതും അപമാനകരവുമാണിതെന്നും ലജ്ജാകരമാണ് എന്നും പലരും കമന്റ് ചെയ്തു.

മാധ്യമപ്രവർത്തകനെതിരെ നടപടിയെടുക്കാനും യുഎഇ സർക്കാരിനോട് ചിലർ ആവശ്യപ്പെട്ടു. അതേസമയം, ആ പാകിസ്ഥാൻ മാധ്യമ പ്രവർത്തകന് വേണ്ടി ഞങ്ങൾ ക്ഷമ ചോദിക്കുന്നു. തീർച്ചയായും ഇത് വലിയ നഷ്ടമാണ്. അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നു, എന്ന് പാകിസ്ഥാനി എക്സ് ഉപയോക്താവ് പ്രതികരിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com