ഇന്ന് ഞാൻ പരിചയപ്പെടുത്തുന്നത് ‘ ഉള്ളി തീയൽ ‘ ആണ്. പണ്ടുമുതലേ ഉള്ള ഒരു കറിയാണിത്. ചോറിനൊപ്പം കഴിക്കാൻ പറ്റുന്ന ഈ കറി എങ്ങനെയാണ് നല്ല രുചിയോടുകൂടി തയ്യാറാക്കുന്നത് എന്ന് നമുക്ക് നോക്കാം.
ആവശ്യമായ ചേരുവകൾ












ചെറിയ ഉള്ളി ഒരു കപ്പ്
തേങ്ങ ഒന്നര കപ്പ്
വറ്റൽ മുളക് 4 എണ്ണം
പച്ചമുളക് രണ്ടെണ്ണം
വെളിച്ചെണ്ണ ഒരു ടേബിൾ സ്പൂൺ
കടുക് അര ടീസ്പൂൺ
വെളുത്തുള്ളി രണ്ട് അല്ലി
വാളൻപുളി ഒരു ചെറിയ നെല്ലിക്കയുടെ വലിപ്പത്തിൽ
കറിവേപ്പില രണ്ടു തണ്ട്
ഉപ്പ് പാകത്തിന്
വെള്ളം ആവശ്യത്തിന്
മഞ്ഞൾപൊടി കാൽ ടീസ്പൂൺ
തയ്യാറാക്കുന്ന വിധം










ആദ്യമായി തേങ്ങ ചിരകിയത് ഒരു മിക്സിയിൽ ചെറുതായി ഒന്ന് പൊടിച്ചെടുക്കുക. (തേങ്ങ വറുക്കുമ്പോൾ ഒരുപോലെ മൂത്ത് കിട്ടുന്നതിനാണ് ഇങ്ങനെ ചെയ്യുന്നത് )
ഇനി ഒരു ചീനച്ചട്ടി ചൂടാക്കി പൊടിച്ചു വച്ച തേങ്ങ ഇട്ട് വറുക്കുക. പകുതി വറവ് ആകുമ്പോൾ അതിലേക്ക് വെളുത്തുള്ളി ചെറുതായി അരിഞ്ഞത്, വറ്റൽ മുളക്, കറിവേപ്പില ഇത്രയും കൂടി ചേർത്ത് ചുവന്ന നിറം ആകുന്നത് വരെ വറുത്ത് മിക്സിയിൽ നന്നായി പൊടിച്ച് മാറ്റിവെക്കുക.
ഒരു മൺചട്ടി അടുപ്പിൽ വച്ച് എണ്ണയൊഴിച്ച് ചൂടാകുമ്പോൾ കടുകിട്ട് പൊട്ടി വരുമ്പോൾ ഉള്ളി തൊലി കളഞ്ഞ് നന്നായി കഴുകി അരിഞ്ഞതും പച്ചമുളക് ചെറുതായി വട്ടത്തിൽ മുറിച്ചതും പാകത്തിന് ഉപ്പും ചേർത്ത് വഴറ്റുക.
വഴന്നു വരുമ്പോൾ മഞ്ഞൾപൊടി ചേർത്ത് കൊടുക്കുക. വെള്ളത്തിൽ കുതിർത്തു വെച്ച പുളി നന്നായി പിഴിഞ്ഞ് അതിന്റെ വെള്ളം ഉള്ളിയിലേക്ക് ചേർത്ത്
ആവശ്യത്തിന് വെള്ളം ഒഴിച്ച് വേവിക്കുക.
വെള്ളം വറ്റി തുടങ്ങുമ്പോൾ പൊടിച്ചു വച്ച തേങ്ങ ഇതിലേക്ക് ചേർക്കുക. ആവി വരുമ്പോൾ തീ ഓഫ് ചെയ്ത് വാങ്ങി വയ്ക്കുക. ആറിയതിനുശേഷം ചോറിനൊപ്പം കഴിച്ചു നോക്കൂ. ഉറപ്പായും വീണ്ടും നമ്മൾ ഈ കറി ഉണ്ടാക്കി കഴിക്കും.
എല്ലാവരും ഇത് ചെയ്തു നോക്കൂ.
പുതിയ ഒരു പാചകക്കുറിപ്പുമായി വീണ്ടും എത്താം
ഉണ്ടാക്കി നോക്കും
എത്ര വിശദമായിട്ടാണ് പറഞ്ഞു തന്നത് 

നോമ്പ് ഒക്കെ അല്ലെ എല്ലാവർക്കും. ചോറിനൊപ്പം കഴിക്കാൻ പറ്റുന്ന അടിപൊളി കറിയാണ്. ഉണ്ടാക്കി നോക്കണേ…
നല്ല അവതരണം