Friday, December 5, 2025
Homeഅമേരിക്കസുവിശേഷ വചസ്സുകൾ (111) ✍പ്രൊഫസ്സർ എ.വി. ഇട്ടി, മാവേലിക്കര

സുവിശേഷ വചസ്സുകൾ (111) ✍പ്രൊഫസ്സർ എ.വി. ഇട്ടി, മാവേലിക്കര

പ്രൊഫസ്സർ എ.വി. ഇട്ടി, മാവേലിക്കര

കുഷ്ടരോഗിയെ തൊട്ടു സൗഖ്യമാക്കിയ കർത്താവ് (മർക്കോ.1: 40-45)

“യേശു മനസ്സിലിഞ്ഞു, കൈ നീട്ടി അവനെ തൊട്ടു. മനസ്സുണ്ട് , ശുദ്ധമാക എന്നു പറഞ്ഞു. ഉടനെ കുഷ്ടം മാറി അവനു സൗഖ്യം വന്നു” (വാ. 41.42).

വ്യത്യസ്ഥ മതങ്ങളിലെ ആശയങ്ങൾ പരിശോധിച്ചുനോക്കിയാൽ, അവ തമ്മിൽ ഏറെ സമാനതകൾ ഉണ്ടെന്നു കാണുവാൻ കഴിയും. മാത്രമല്ല അവയെല്ലാം നല്ല ലക്ഷ്യങ്ങൾ മുമ്പോട്ടു വയ്ക്കുന്നവയാണെന്നും മനസ്സിലാക്കാനുമാകും. ന്യായപ്രമാണത്തിലെ അനുശാസനകൾ വള്ളിപുള്ളി തെറ്റാതെ പാലിക്കുവാൻ, ഭക്തരായ യഹൂദർ ശ്രമിച്ചിരുന്നു. അശുദ്ധമായ യാതൊന്നിനെയും തൊടാതെയും , അവയാൽ തൊട
പ്പെടാതെയും ജീവിക്കുവാൻ അവർ ശ്രമിച്ചിരുന്നു. എന്നാൽ, യേശു തമ്പുരാൻ
തികച്ചും വ്യത്യസ്ഥനായാണ്, ഒരു മനുഷ്യനായി ഈ ലോകത്തിൽ ജീവിച്ചത്. തൊടാൻ പാടില്ല എന്നു യഹൂദമതം നിഷ്കർഷിച്ചവരിൽ ഒരു കൂട്ടരായിരുന്നു കുഷ്ടരോഗികൾ! കുഷ്ടരോഗിയെ ഒരാൾ തൊട്ടാൽ, അയാൾ അശുദ്ധനായി തീരും എന്നായിരുന്നു യഹൂദ മത കാഴ്ചപ്പാട്.

ധ്യാനഭാഗത്തു അപ്രകാരമുള്ള എല്ലാ ധാരണകളെയും തിരുത്തിക്കുറിക്കു
കയാണു നമ്മുടെ കർത്താവ്. യേശു കുഷ്ടരോഗിയെ തൊട്ടപ്പോൾ, യേശു അശുദ്ധനാകുകയല്ല, കുഷ്ടരോഗി ശദ്ധനാകുകയാണു ചെയ്തത്! യഹൂദ
മതം, ജീവനും നന്മയ്ക്കും എതിരെ തങ്ങളുടെ വാതിലുകൾ കൊട്ടിയടച്ചപ്പോൾ, യേശുവിന്റെ ദൈവരാജ്യ മതം, സ്നേഹത്തിന്റെയും നന്മയുടെയും വാതിലുകൾ തുറന്നിട്ടു. യേശു മനസ്സലിഞ്ഞു കുഷ്ടരോഗിയെ തൊട്ടു എന്നത്, വളരെ
യേറെ അർത്ഥതലങ്ങൾ ഉൾക്കൊളളുന്ന ഒരു പ്രസ്താവനയാണ്. കുഷ്ടരോഗിയെ സൗഖ്യമാക്കുവാൻ, യേശു അവനോടു ഐക്യദാർഢ്യപ്പെട്ടു.
അങ്ങനെയാണ്, യേശു അവനോടു മനസ്സലിഞ്ഞത്. സ്വയം ശൂന്യനാക്കി ഈ ലോകത്തിലേക്കു താണിറങ്ങി വന്ന കർത്താവ് (ഫിലി. 2:6-8),തന്റെ ഇഹലോക ജീവിതത്തിലും, ആ സ്വയം ശൂന്യമാക്കൽ പ്രക്രിയയിലൂടെ തന്നെയാണു സഞ്ച
രിച്ചത്. തന്റെ രക്ഷണ്യ പ്രവൃത്തികളുടെ അടിസ്ഥാനം, ആ സ്വയം ശൂന്യമാക്കൽ ആയിരുന്നു.

നമ്മുടെ കർത്താവ് നമ്മെ തന്റെ പിൻതുടർച്ചക്കാരായാണ്, ഈ ലോകത്തിൽ ആക്കിയിരിക്കുന്നത്. നമുക്കും തന്റെ പാത തന്നെ പിൻതുടരാൻ ആകട്ടെ? സ്വയം ശൂന്യരാകാനും, മറ്റുള്ളവരുടെ രക്ഷയ്ക്കായി പ്രവർത്തിക്കാനും നമുക്കും ശ്രമിക്കാം. ദൈവം സഹായിക്കട്ടെ.

ചിന്തയ്ക്ക്: യേശു മനുഷ്യരെ പാപത്തിൽ നിന്നു വിടുവിക്കുക മാത്രമല്ല, ഒറ്റപ്പെട്ട അവസ്ഥയിൽ നിന്നും വീണ്ടെടുത്ത്, സാമൂഹ്യ ബന്ധത്തിലേക്കു കൂട്ടിച്ചേർക്കുകയുമാണു ചെയ്തത്!

പ്രൊഫസ്സർ എ.വി. ഇട്ടി, മാവേലിക്കര

RELATED ARTICLES

1 COMMENT

Leave a Reply to Jisha Dileep Cancel reply

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com