Saturday, January 24, 2026
Homeഅമേരിക്കബ്രോങ്ക്സ് സെയിന്റ് തോമസ് സിറോ മലബാർ ദേവാലയത്തിൻറെ ധന ശേഖരണാർത്ഥം മെഗാ ഷോ : സെപ്റ്റംബർ...

ബ്രോങ്ക്സ് സെയിന്റ് തോമസ് സിറോ മലബാർ ദേവാലയത്തിൻറെ ധന ശേഖരണാർത്ഥം മെഗാ ഷോ : സെപ്റ്റംബർ 27നു യോങ്കേഴ്സിൽ

ഷോളി കുമ്പിളുവേലി 

ന്യൂയോർക്ക്: ബ്രോങ്ക്സ് സെയിന്റ് തോമസ് സിറോ മലബാർ കത്തോലിക്ക ഫൊറോനാ ദേവാലയത്തിൻറെ ധന ശേഖരണാർത്ഥം പ്രശസ്ത സിനിമ താരം സ്വാസിക, ഗായകൻ അഫ്‌സൽ എന്നിവരുടെ നേതൃത്വത്തിൽ നിരവധി കലാകാരമ്മാരും , കലാകാരികളും അണിനിരക്കുന്ന “സ്പാർക് ഓഫ് കേരള” എന്ന മെഗാ ഷോ സെപ്റ്റംബർ 27-)൦ തീയതി ശനിയാഴ്ച വൈകുന്നേരം ആറു മണിക്ക് യോങ്കേഴ്സിലുള്ള ലിങ്കൺ ഹൈ സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടത്തുന്നു.
പ്രസ്തുത പരിപാടിയുടെ സ്‌പോൺസർഷിപ്പ് കിക്കോഫ് ആഗസ്റ്റ് 31-)൦ തീയതി ഞായറാഴ്ച വിശുദ്ധ കുർബാനക്ക് ശേഷം ദേവാലയ പാരിഷ് ഹാളിൽ വച്ച്, വികാരി റവ. ഫാ. കുര്യാക്കോസ് വടാന നിർവഹിച്ചു. വിവിധ സ്പോൺസർമ്മാരിൽ നിന്നും ചെക്കുകൾ വികാരി അച്ചൻ ഏറ്റുവാങ്ങി.

ഡാൻസ്, മ്യൂസിക്,കോമഡി എന്നിവ കോർത്തിണക്കിക്കൊണ്ടുള്ള ഈ സ്റ്റേജ് ഷോ ഏതു പ്രായക്കാർക്കും ആസ്വദിക്കാവുന്ന പ്രോഗ്രാം ആണെന്ന് ഭാരവാഹികൾ അറിയിച്ചു. ബ്രോങ്ക്സ് ദേവാലയത്തിൻറെ ധനശേഖരണാർത്ഥം നടത്തുന്ന സ്റ്റേജ് ഷോയിൽ പരസ്യങ്ങൾ നൽകുന്നതിനും സ്പോൺസർ ചെയ്യുന്നതിനുമുള്ള അവസരം ഉണ്ട്. പരിപാടിയെപ്പറ്റി കൂടുതൽ വിവരങ്ങൾക്ക് കൈക്കാരൻമാരെ ബന്ധപ്പെടുക :
SHAIJU KALATHIL – 914 330 7378
MATHEW ADATTU – 914 563 3196
DENNI KALLUKALAM – 914 446 9555

Address :
Lincoln High School
375 Kneeland Ave, Yonkers, NY , 10704

ടിക്കറ്റ് വാങ്ങുന്നതിനുള്ള ലിങ്ക് താഴെ കൊടുക്കുന്നു :

https://www.tickettailor.com/events/stthomassyromalabarcatholicchurch1/1839053

ഷോളി കുമ്പിളുവേലി 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com