എല്ലാവർക്കും നമസ്കാരം
ചപ്പാത്തിക്ക് ഒരു കറിയായാലോ
സ്പ്രിങ് ഒണിയൻ പൊട്ടറ്റോ കറി
ആവശ്യമായ സാധനങ്ങൾ
സ്പ്രിങ് ഒണിയൻ – ഒരു ബഞ്ച്
ഉരുളക്കിഴങ്ങ് – നാലെണ്ണം
പഴുത്ത തക്കാളി – രണ്ടെണ്ണം
റിഫൈൻഡ് ഓയിൽ – അഞ്ച് ടീസ്പൂൺ
മഞ്ഞൾപ്പൊടി – അര ടീസ്പൂൺ
മുളകുപൊടി – 1 1/2 ടീസ്പൂൺ
ഉപ്പ് – പാകത്തിന്
ഉണ്ടാക്കുന്ന വിധം
ഉരുളക്കിഴങ്ങ് വേവിച്ച് തൊലി കളഞ്ഞു കഷണങ്ങളാക്കി മുറിച്ച് വയ്ക്കുക
ഉള്ളിച്ചെടി കഴുകി വൃത്തിയാക്കി വേര് ഭാഗം കളഞ്ഞ് ഉള്ളിയും ഇലഭാഗവും വെവ്വേറെ പൊടിയായി മുറിച്ചു വയ്ക്കുക.
എണ്ണ ചൂടാക്കി ഉള്ളി ചേർത്ത് വഴറ്റുക. നന്നായി മൂത്തു വരുമ്പോൾ ഉപ്പ്, മഞ്ഞൾപ്പൊടി, മുളകുപൊടി ഇവ ചേർത്തിളക്കി തക്കാളി ചേർക്കുക. കുഴഞ്ഞ പരുവത്തിൽ മുറിച്ചു വച്ചിരിക്കുന്ന ഇല ചേർത്തിളക്കി അടച്ചു വച്ച് വേവിയ്ക്കുക. വെന്തു കഴിഞ്ഞ് ഉരുളക്കിഴങ്ങ് ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ച് കുറച്ചു നേരം കൂടി അടച്ചു വച്ച് പാകം ചെയ്യുക.
ചപ്പാത്തിക്കൊപ്പം വിളമ്പാൻ സ്പ്രിങ് ഒണിയൻ പൊട്ടറ്റോ കറി തയ്യാർ
Super