🎋ആവശ്യമുള്ള സാധനങ്ങൾ
🌼ബാക്കി വന്ന ചോറ് – 1 കപ്പ്
🌼കടലപ്പൊടി – 4 ടീസ്പൂൺ
🌼ഉപ്പ് – പാകത്തിന്
🌼മുളകുപൊടി -1/2 ടീസ്പൂൺ
🌼കായപ്പൊടി – 1/4 ടീസ്പൂൺ
🌼കുക്കിംഗ് സോഡ – 1/4 ടീസ്പൂൺ
🌼സവാള പൊടിയായി അരിഞ്ഞത് – 1/4 കപ്പ്
🌼ഇഞ്ചി പൊടിയായി അരിഞ്ഞത് – 1 ടീസ്പൂൺ
🌼പച്ചമുളക് പൊടിയായി അരിഞ്ഞത് – 2 ടീസ്പൂൺ
🌼കറിവേപ്പില പൊടിയായി അരിഞ്ഞത് – 2 ടീസ്പൂൺ
🌼വെള്ളം – രണ്ട് മൂന്ന് ടീസ്പൂൺ
🌼എണ്ണ – വറുത്തെടുക്കാൻ വേണ്ടത്ര
🎋ഉണ്ടാക്കുന്ന വിധം

🌼ചോറ് മിക്സി ജാറിലിട്ട് ഒന്ന് പൾസ് ചെയ്തെടുക്കുക.
🌼ഒരു ബൗളിൽ കടലപ്പൊടിയും മറ്റു ചേരുവകളും ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ചതിനു ശേഷം അടിച്ചു വച്ച ചോറും വെള്ളവും ചേർത്ത് നന്നായി മിക്സ് ചെയ്ത് സ്മൂത്ത് ബാറ്റർ തയ്യാറാക്കുക.
🌼എണ്ണ നന്നായി ചൂടായി വരുമ്പോൾ ഓരോ സ്പൂൺ വീതം ബാറ്റർ കോരിയിട്ട് നല്ലതുപോലെ വെന്ത് മൊരിഞ്ഞു വരുമ്പോൾ വറുത്തു കോരുക.
🌼സ്പെഷ്യൽ നാലുമണി പലഹാരം തയ്യാർ.




Super