എല്ലാവർക്കും നമസ്കാരം
ഈ മാങ്ങാ സീസണിൽ ഒരു സ്പെഷ്യൽ മാങ്ങ അച്ചാർ ഉണ്ടാക്കാം
മാങ്ങ അച്ചാർ
ആവശ്യമായ സാധനങ്ങൾ
പുളിയുള്ള പച്ചമാങ്ങ – ഒരെണ്ണം
വെളുത്തുള്ളി – 4 അല്ലി
പച്ചമുളക് – ഒരെണ്ണം
നല്ലെണ്ണ – 5 ടേബിൾസ്പൂൺ
കടുക് – 1 ടീസ്പൂൺ
ഉലുവാപ്പൊടി – 1/4 ടീസ്പൂൺ
കായപ്പൊടി – 1/4 ടീസ്പൂൺ
മുളകുപൊടി – 1 1/2 ടീസ്പൂൺ
ഉപ്പ് – പാകത്തിന്
ഉണ്ടാക്കുന്ന വിധം
മാങ്ങ ചുന കളഞ്ഞ് കഴുകി തുടച്ച് പൊടിയായി മുറിച്ചു വയ്ക്കുക.
വെളുത്തുള്ളി തൊലി കളഞ്ഞു പൊടിയായി മുറിച്ചു വയ്ക്കുക
പച്ചമുളക് ഞെട്ട് കളഞ്ഞ് പൊടിയായി മുറിച്ചു വയ്ക്കുക
എണ്ണ ചൂടാക്കി കടുകിട്ട് പൊട്ടിക്കഴിഞ്ഞ് പൊടികളെല്ലാം ചേർത്ത് മൂപ്പിക്കുക. കരിയാതെ നോക്കണം. അതിലേക്ക് വെളുത്തുള്ളിയും, പച്ചമുളകും ഉപ്പും ചേർത്ത് ഇളക്കി യോജിപ്പിച്ച് സ്റ്റൗവ് ഓഫ് ചെയ്യുക. തണുത്തതിനു ശേഷം മാങ്ങ ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ച് അടച്ചു വയ്ക്കുക. ഒരു മണിക്കൂർ കഴിഞ്ഞാൽ ഉപയോഗിക്കാം.
Super
