പ്രയാഗ് രാജ്, വാരണാസി നഗരത്തിനും ഇടയിലുള്ള പ്രകൃതി സൗന്ദര്യത്താൽ ചുറ്റപ്പെട്ട മനോഹരമായ ഒരു പട്ടണമാണ് സീതാമർഹി. സമ്പന്നമായ ചരിത്രം ഉറങ്ങുന്ന ഒരു പുണ്യ ഹിന്ദു സ്ഥലമായ സീതാമർഹി പട്ടണത്തിലാണ് സീതാമർഹി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. വാല്മീകി മുനിയുടെ ആശ്രമസ്ഥലം എന്നതിലുപരി സീതാദേവി ഭൂമി മാതാവിന്റെ മടിത്തട്ടിലേക്ക് ഇറങ്ങിവന്ന പുണ്യകഥ കൂടി ഉൾക്കൊള്ളുന്ന ഒരു പ്രധാന ഇടമാണിത്. പ്രയാഗ് രാജ്, കാശി എന്നിവ പോലെതന്നെ ഒരു പുണ്യ തീർത്ഥമായി കരുതപ്പെടുന്ന പ്രധാന തീർത്ഥാടന കേന്ദ്രമാണ് സീതാമർഹി.

രാമായണത്തിൽ വിവരിക്കുന്നതുപോലെ സീതാദേവി ഭൂമിയിൽ നിന്നും അപ്രത്യക്ഷമായ സ്ഥലമാണിതെന്നാണ് വിശ്വസിക്കപ്പെടുന്നത്.
സീതാ മാതാവ് ഭൂമിയിൽ ലയിച്ചു എന്ന് വിശ്വസിക്കപ്പെടുന്ന പുണ്യസ്ഥലത്തെത്തിച്ചേരുന്നത് താഴത്തെ നിലയിലേക്ക് പടികൾ ഇറങ്ങുമ്പോഴുള്ള സീതസമാഹിത് സ്ഥലം ഒരു ഇരുനില അത്ഭുതമാണ്. ഈ ക്ഷേത്രനിർമ്മാണം മൂന്നുനിലകളിലായി രണ്ട് പാളികളിലായാ ണ്. ഒന്നാം നിലയിൽ സീതാദേവിയുടെ പ്രധാന വിഗ്രഹം പ്രതിഷ്ഠിച്ചിരിക്കുന്നു. രാജകീയ പ്രൗഢിയോടെ സീതയുടെ പൂർണ്ണ വലിപ്പത്തിലുള്ള ഒരു വിഗ്രഹം അലങ്കരിച്ച ഒരു ഹാളുണ്ട് താഴെ നിലയിൽ. ദേവിയെ വിശുദ്ധിയുടെയും സമാധാനത്തിന്റെയും പ്രതീകമായി.വെളുത്ത സാരിയിൽ മാല കൊണ്ട് അലങ്കരിച്ചിരിക്കുന്നു.

അതിശയിപ്പിക്കുന്ന വാസ്തുവിദ്യ ഈ ക്ഷേത്രത്തിന്റെ പ്രത്യേകതയാണ്. ദൃശ്യപരമായ വിവരണം വ്യക്തമാക്കുന്ന രാമായണത്തിലെ മനോഹര ചിത്രങ്ങളും ശില്പങ്ങളും ഇവിടെയുണ്ട്. ക്ഷേത്രസമുച്ചയത്തിനുള്ളിൽ ഒരു പ്രത്യേക ഹനുമാൻ ക്ഷേത്രം സീതാദേവി മന്ദിരത്തിന് അഭിമുഖമായി നിലകൊള്ളുന്നു. ഈ ക്ഷേത്രത്തിന്റെ പ്രധാന സവിശേഷതകളിൽ ഒന്നാണ് 20 അടി ഉയരമുള്ള ഒരു കൃത്രിമ പാറയിൽ സ്ഥാപിതമാക്കിയിരിക്കുന്ന ഹനുമാൻ പ്രതിമ. കൂടാതെ ശിവസാന്നിധ്യം സൂചിപ്പിക്കുന്ന പ്രകൃതിദത്തമായ ഗുഹാമുഖങ്ങളിലൊന്നിൽ ജഡാ മുടിയും നന്ദിയും ഉള്ള ഒരു ശിവലിംഗ പ്രതിഷ്ഠയുണ്ട്.
ഇതിഹാസ യുദ്ധത്തിനും അയോധ്യയിലേക്കുള്ള തിരിച്ചുവരവിന് ശേഷവും വീണ്ടും സീതാ ദേവിയുടെ പവിത്രതയെ ചോദ്യം ചെയ്തപ്പോൾ തന്റെ ആൺമക്കളായ ലവകുശനെ പിതാവായ രാമ സംരക്ഷണത്തിൽ ഉപേക്ഷിക്കുകയും തന്റെ ഭൂമി മാതാവിനോട് സീത പ്രാർത്ഥിച്ചത് ഇപ്രകാരമെന്നാണ് “ഞാൻ യഥാർത്ഥത്തിൽ നിർമ്മലയും പവിത്രയും ആണെങ്കിൽ എന്നെ നിന്റെ കൈകളിൽ സ്വീകരിക്കേണമേ “തുടർന്ന് ഉടനെ ഭൂമിപിളർന്നു സീതാദേവി അപ്രത്യക്ഷയായെന്നാണ് ഐതിഹ്യം. ഇപ്പോൾ ഇവിടെ ഈ ക്ഷേത്രം നിലകൊള്ളുന്നു.

വാല്മീകിമുനിയുടെ കാലം മുതലുള്ള സീതമർഹി ക്ഷേത്രം ആത്മീയതയുടെയും സാംസ്കാരികവുമായ ഒരു പൈതൃകത്തിന്റെ നേർക്കാഴ്ച നൽകുന്ന അന്തരീക്ഷമാണ് ഈ ക്ഷേത്രത്തിന് ചുറ്റുമുള്ള വനവും ഗംഗയും പ്രദാനം ചെയ്യുന്നത്. സീതാദേവിയേയും ശിവന്റേയും ദിവ്യ രൂപങ്ങൾ ഏറെ ദൂരം നിന്നു പോലും ഭക്തരേ യും തീർത്ഥാടകരേയും ആകർഷിക്കുന്നു.
പുണ്യ ഗംഗാ തീരത്തുള്ള വാല്മീകി ആശ്രമത്തിനടുത്തുള്ള ഈ പുണ്യ സ്ഥലത്തു സീതാദേവിയുടെ അനുഗ്രഹസാമീപ്യം അനുഭവപ്പെടുന്നു. സീതാദേവി ഭൂമിയിലേക്ക് ഇറങ്ങിവന്ന കുന്നിൻ മുകളിലാണ് സീത സമാഹിത് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഒരിക്കൽ ഈ സ്ഥലം സന്ദർശിച്ച സ്വാമി ജിതേന്ദ്രാനന്ദ് തീർത്ഥു സീതാദേവിക്കായി ഇവിടെ സ്മാരകം നിർമ്മിക്കണമെന്ന് ആഗ്രഹിച്ചു. തന്റെ അമ്മയിൽ നിന്നും പ്രചോദനമുൾക്കൊണ്ട പരേതനായ ശ്രീ സത്യനാരായണൻ പ്രകാശ് പുഞ്ചിന്റെ (ഡൽഹി) സഹായത്തോടെ ഇത് നിർമ്മിതമായി. സീതാദേവി ഭൂമിയിലേക്ക് ഇറങ്ങിയ സ്ഥലം ഇതെന്ന് തെളിയിക്കുന്ന ഘടകങ്ങൾ ഇവയായിരുന്നു. വാല്മീകി ആശ്രമത്തിന് സമീപമാണ് സീത വനവാസകാലത്ത് ഉപേക്ഷിക്കപ്പെട്ടത്. ഈ ആശ്രമം സീത മർഹിയിലാണ്. പിന്നെ പുണ്യ ഗംഗാതീരത്താണിത് സ്ഥിതി ചെയ്യുന്നത്. രാമായണങ്ങളിൽ വിവരിച്ചിരിക്കുന്നത് പോലെ വളരെയധികം ചരിത്ര പ്രാധാന്യമുള്ള സീതമർഹിയിൽ വിശ്വാസത്തോടും ഭക്തിയോടും ധാരാളം ഭക്തർ സന്ദർശിക്കുന്നു. പൂർവ്വാഞ്ചലിലെ അഞ്ച് പുണ്യ സ്ഥലങ്ങളിൽ ഒന്നാണിത്. ശ്രീരാമന്റെ ഭാര്യയായ സീതാദേവി ഉപേക്ഷിക്കപ്പെട്ടതും, ലവനും, കുശനും ജന്മം നൽകിയതും, ഭൂമീ മാതാവിന്റെ മടിത്തട്ടിൽ എന്നെന്നേക്കുമായി ഇറങ്ങി വന്നതും ഇവിടെയായിരുന്നു.

സീതമർഹയിലെ മറ്റൊരു പ്രധാനപ്പെട്ട സവിശേഷത ഇവിടെ കാണുന്ന ഒരു പ്രത്യേക കുശ പുല്ലാണ്. ഇത് സീതയുടെ മുടിയുടെ രൂപത്തിൽ വളരുന്നതായിട്ട് കണക്കാക്കപ്പെടുന്നു. സീതാദേവിയെ ആരാധിക്കാനും ആദരിക്കാനും ഇവിടെയെത്തുന്ന സ്ത്രീകൾ ഈ പുല്ലിനെ ഏറെ ബഹുമാനിക്കുന്നു. മറ്റൊരു പ്രത്യേകത ഇവിടെ ആചരിക്കുന്ന ഒരു സവിശേഷ ആചാരമാണ് 15 ദിവസം മുതൽ ഒരു മാസം വരെ മൺവിളക്കുകൾ കത്തിക്കുന്നത്. ഇത് ഭക്തരുടെ ആഗ്രഹങ്ങൾ നിറവേറ്റുമെന്ന് വിശ്വസിക്കപ്പെടുന്നു.
പവിത്രതയുടെയും സദ്ഗുണത്തിന്റെയും ആദർശമായിട്ടാണ് സീതാദേവിയെ ആരാധിക്കുന്നത്. പുരാണങ്ങളിലും സാംസ്കാരിക പൈതൃകങ്ങളിലും താല്പര്യമുള്ള ആരെയും ആകർഷിക്കുന്ന ആത്മീയ പ്രാധാന്യമുള്ള ഒരു സ്ഥലം കൂടിയാണിത്. സീതാദേവിയുടെ ആത്മീയ ശക്തിയുടേയും പരീക്ഷണങ്ങളുടേയും ഹൃദയസ്പർശിയായ ഒരു അടയാളപ്പെടുത്തലായി സീതമർഹി ക്ഷേത്രം നിലകൊള്ളുന്നു.




സീതാമർ ഹയിലെ കാഴ്ചകൾ വളരെ മനോഹരമായി എഴുതി
രസകരമായ അവതരണം
നന്ദി സന്തോഷം സർ കുറിച്ച വാക്കുകൾക്ക് 🙏🙏