ഭാതങ്ങളിൽ ശബളഭംഗി വരുന്ന കാഴ്ച
മോദം പകർന്നുതരു, മാശപരത്തിടുന്നൂ
ആശാപരാഗസുഖദം
ഹൃദിയെത്രയോളം
വീശുന്നു, ശാദ്വലപവിത്രത
പൂണ്ടുവിശ്വം.
കാവേരിയിൽ വിരിയുമോ
സ്വരരാഗപത്മം
സാവേരിയിൽ പുതിയ
കീർത്തനരാഗരത്നം
ആവിർഭവിക്കണമനേകനവോദയങ്ങ
ൾ
ഈ വിശ്വചേതനയുണർന്നു
സുരാഗമോതാൻ.
പ്രേമപ്രസൂനഹസിതം വിരിയുന്നു
മെല്ലെ
ആമന്ത്രിതപ്രണവമോതി വരുന്നു ഭാതം
നന്മേ! നവാഗതനിശാന്തവിലോല യാമം
നമ്മിൽ നിറച്ചു തരണം
ശുഭമന്ത്രണങ്ങൾ.
മുന്നേറണം
സ്വരജതിപ്രസരത്തിലാഴാൻ
വന്ദേമഹം നിറയണം മനതാരിലെന്നും
ആനന്ദമെന്ന
ഭുവനപ്രതിഭാസമോർത്താൽ
വീണാവിലോലരവമെന്ന തരംഗമല്ലെ.
ശീതപ്രഭാസരണിയിൽ
മൃദുമേഘവർണ്ണം
ഗീതാതരംഗപദ നിർത്ഡരി
മാനസത്തിൽ
ആദ്യാനുരാഗമനവദ്യ വികാരധാരാ –
സന്ദോഹമായി നിറയുന്നു
ചിരന്തനങ്ങൾ.
ജീവൽതുടിപ്പിലലിയുന്ന നിതാന്തരാഗം
ആവേഗകാമനയുതിർത്തു
വളർന്നിടുമ്പോൾ
പൂവും പ്രസാദ രുചിയും പകരുന്ന
ഹർഷം
സമ്മോഹനത്തിര പകർന്നുതരുന്നു
മന്ദം
എന്തേ വസന്തമലരിൽപ്പു
തുചന്തമെത്തി
സന്താപഹാരിയൊരുലോഹിത കാന്തി
പുൽകി
മന്ദസ്മിതപ്രസരിതപ്പരഭൂഷിതത്തിൻ
സൗന്ദര്യഭാരഭരിതാവൃതയായി നില്പൂ !
നന്നായിട്ടുണ്ട്
നല്ല രചന