ഏത് വർഷത്തിലെയും ഏത് മാസത്തിലെയും – 3, 12, 21, 30 എന്നീ തീയതികളിൽ ജനിച്ചവരുടെയെല്ലാം ജന്മസംഖ്യ അല്ലെങ്കിൽ ഭാഗ്യസംഖ്യ – 3 ആണ്.
പൊതുവെ ഏറെ മഹത്തായ ഗുണവിശേഷങ്ങൾ ഉള്ളവരായിരിക്കും ഇവർ.എല്ലാവരുടെയും പ്രശംസയ്കും ആദരവിനും അർഹരായിത്തീരുന്ന ഇവർ തികഞ്ഞ ആത്മവിശ്വാസവും ഉള്ളവർ ആയിരിക്കും. ഏത് കാര്യത്തിനും അടുക്കും ചിട്ടയും അച്ചടക്കവും ഉണ്ടായിരിക്കണമെന്ന് നിർബന്ധബുദ്ധിയുള്ള ഇക്കൂട്ടർക്ക് പണം ഒരു പ്രധാന വിഷയം ആയിരിക്കില്ല. ഗുണവിശേഷങ്ങളെ മാത്രമെ മാനിക്കുകയുള്ളു. ശത്രുക്കളെ പറ്റി യാതോരു വിധത്തിലും ഉള്ള ഭയം കാണില്ല.
പരാജയത്തെ മരണത്തേക്കാൾ ഭയനകമായി കാണുന്നവരായിരിക്കും. തികഞ്ഞ അഭിമാനികളും സ്വന്തം പ്രയാസങ്ങൾ സ്വയം പരിഹരിക്കുകയോ സഹിക്കുകയോ ചെയ്യുകയല്ലാതെ മറ്റുള്ളവരോട് പറഞ്ഞ് ആരുടെയും അനുകമ്പനേടാൻ ശ്രമിക്കില്ല.
സ്വന്തം ആദർശങ്ങൾ മറ്റുള്ളവരെ കൊണ്ട് നടത്തിപ്പിക്കാനും – അന്യരെ അനുസരിപ്പിക്കാനും ശ്രമിക്കുന്ന ശീലം ഇവർക്കുണ്ടാകുന്നതാണ് ഇവരുടെ ദോഷവശങ്ങൾ – ഈ സ്വഭാവം കാരണം ഇവരെ അന്യരുടെ ശത്രുക്കളാക്കും.
Nov: 21 മുതൽ Dec: 20 വരെയുള്ള കാലയളവുകളിലും , Feb: 21 മുതൽ mar: 20 വരെയുള്ള കാലയളവുകളിലും, Jun: 21 മുതൽ Jul: 20 വരെയുള്ള കാലയളവുകളിലും ജനിക്കുകയും 3 ഭാഗ്യസംഖ്യ ലഭിച്ചവർക്ക് 3 ൻ്റെ ഭാഗ്യാനുഭവങ്ങൾ കൂടുതലായി ലഭിക്കുന്നതായി കാണാം.
എന്നാൽ Dec: 21 മുതൽ ജനുവരി 20 വരെ ജനിച്ചവരിൽ 3 ഭാഗ്യസംഖ്യക്കാരിൽ ദോഷവശങ്ങൾ കൂടി നിൽക്കുന്നതായും കാണാവുന്നതാണ്.
ഭാഗ്യസംഖ്യ – 3 -ൻ്റെ നാഥനായ വ്യാഴം എപ്പോഴൊക്കെ നീച രാശിയിൽ വരുന്നുവോ അപ്പോഴൊക്കെ ഇവരിൽ – അലസത, തർക്കങ്ങൾ, കുറ്റകൃത്യങ്ങൾ, ആത്മപ്രംശംസ, അമിതമായ ചൂതുകളി , ധൂർത്ത്, ദുർനടപടികൾ , കടബാദ്ധ്യധ്യതകൾ എന്നിവകളാൽ ജീവിതം പരാജയത്തിലെത്തും.
അതിയായ അധികാരമോഹി ആയിരിക്കും. എന്നാൽ കാര്യ നിർവ്വഹണശേഷി വളരെ കുറവായിരിക്കും. തനിക്ക് ആവശ്യമില്ലാത്ത കാര്യങ്ങളിൽ അനാവശ്യമായി ഇടപെട്ട് വഴക്കുകൾ വിലയ്ക് വാങ്ങുകയും ചെയ്യുന്നവരായിരിക്കും ഇവർ.
പരിഹാരമായി ആത്മവിശ്വാസം വളർത്തുകയും – അനാവശ്യമായതും ദുഃഷിച്ച കൂട്ടുകെട്ടുകളിൽ നിന്നും പരമാവധി ഒഴിഞ്ഞ് നിൽക്കണം. അതോടൊപ്പം വ്യാഴ പ്രീതി വരുത്തുകയും (വിഷ്ണു ക്ഷേത്ര ദർശനവും വിഷ്ണു പ്രീതി ലഭിക്കാനായി വഴിപാടുകളും) വേണം.
ഉന്നതാധികാരമുള്ള ഉദ്യോഗം ഭരിക്കാൻ യോഗം ഉണ്ടാകും. നീതിന്യായ വകുപ്പുകളിലും. വിദ്യാഭ്യാസ വകുപ്പുപുകളിലും തൊഴിൽ ലാഭം ഉണ്ടാകും. ശബളത്തേക്കാൾ സ്ഥാനമാനങ്ങൾ കാംക്ഷിക്കുന്നവരായിരിക്കും ഇവർ – സ്ഥാനമാനങ്ങൾ ലഭിക്കുന്നതിനായി എന്തു തരം വിട്ടുവീഴ്ചയ്ക്കും ഇക്കൂട്ടർ തയ്യാറാവുകയും ചെയ്യും. ഏതെങ്കിലും കാരണവശാൽ ഗ്രേഡ് കുറഞ്ഞ തൊഴിൽ ലഭിച്ചാലും സ്വന്തം പരിശ്രമം കൊണ്ട് ഉയർന്ന രീതിയിലുള്ള പോസ്റ്റുകളിൽ എത്തിച്ചേരും. പ്രവർത്തനങ്ങളിൽ നീതീ ബോധവും ധർമ്മനിഷ്ഠയും ഉണ്ടായിരിക്കും.
നല്ല ശരീരപുഷ്ടി, ഗാംഭീര്യം സ്ഫുരിക്കുന്ന രൂപം, പെട്ടെന്ന് വിയർക്കുന്ന സ്വഭാവം.കരുണ ചൊരിയുന്ന വിടർന്ന കണ്ണുകൾ, നീളമുള്ള പുരികങ്ങൾ തുടങ്ങിയവ ഇവരുടെ ശാരീരിക പ്രത്യേകതകൾ ആണ്.
ത്വക് രോഗം ഉണ്ടാകും, തളർച്ചയും ചിലർക്ക് തളർവാതവും പിടിപെട്ടേക്കാം, കാലേകൂട്ടി തന്നെ രോഗ പ്രതിരോധ മാർഗ്ഗങ്ങൾ സ്വീകരിക്കണം. ഇമ്മ്യൂണൽ പവ്വർ കൂട്ടാനുതകുന്ന രീതിയിലുള്ള ജീവിത ശൈലിയും-ആഹാരരീതികളും ശീലിക്കണം.
നെല്ലിക്ക ധാരാളമായി കഴിക്കുന്നത് ഗുണം ചെയ്യും.
ദാമ്പത്യ ജീവിതം സൗഭാഗ്യ പൂർണ്ണവും സന്താനഭാഗ്യം ഉള്ളവരും ആയിരിക്കും. വ്യാഴത്തിൻ്റെ അധിപനായ ബൃഹസ്പതിയെ ആരാധിച്ചാൽ ഐശ്വര്യം വർദ്ധിക്കുന്നതാണ്.
വ്യാഴാഴ്ച, വെള്ളിയാഴ്ച, ചെയ്യാഴ്ച എന്നീ ദിവസങ്ങളും – 3, 12, 21, 30 — 9, 18, 27 –6, 15 , 24 എന്നീ തീയതികളും ഗുണപ്രദമായിരിക്കും.
വടക്ക് കിഴക്കാണ് ഏറ്റവുമനുകൂലമായിട്ടുള്ളത്.- ഏത് കാര്യത്തിനിറങ്ങുമ്പോഴും ഈ ദിക്കിലേക്ക് 3 ചുവട് നടന്നതിനു ശേഷം ഉദ്ദിഷ്ട ദിക്കിലേക്ക് യാത്രയാകുന്നത് വിശേഷപ്രദമാണ്.
മഞ്ഞപുഷ്യരാഗം (Yellow sapphire) ആണ് ഏറ്റവും അനുയോജ്യമായ രത്നം – ഇത് സ്വർണ്ണത്തിൽ മോതിരമാക്കി മോതിരവിരലിൽ ധരിച്ചാൽ ജീവിത വിജയം നേടാം.
മഞ്ഞപുഷ്യരാഗം ധരിക്കുന്നതിലൂടെ സന്താനഭാഗ്യം, ധന-ധാന്യ ലാഭം – ആയുസ് , ബുദ്ധി, കീർത്തി, തൊഴിലിൽ ഉന്നതി , ശത്രുനാശം, സഞ്ചാര ഗുണം, ഉന്നതരുമായി ഇടപെടാനവസരങ്ങൾ, അറിവ് നേടാനുള്ള താൽപര്യം, സാഹിത്യ രചനയിൽ താൽപര്യം തുടങ്ങിയ ഒട്ടനവധി നേട്ടങ്ങൾ ഈ രത്ന ധാരണം കൊണ് നേടാവുന്നതാണ്.
നിത്യജീവിതത്തിലുണ്ടാവുന്ന പ്രയാസങ്ങളും ബുദ്ധിമുട്ടുകളും ഒഴിവാക്കുന്നതിന് നിത്യം
“ഓം ബ്രം ബൃഹസ്പതയേ നമഃ ”
എന്ന മുലമന്ത്രം പുലർകാലെ 108 തവണ ജപിക്കുക.
മഞ്ഞപ്പൂക്കൾ വിരിയുന്ന ചെടികൾ നട്ടുവളർത്തുന്നതും ഗുണം ചെയ്യും.
മാസത്തിൽ ഒരു വ്യാഴാഴ്ച ഉപവസിക്കുകയും വിഷ്ണു ക്ഷേത്ര ദർശനം നടത്തുകയും ചെയ്യണം.
തയ്യാറാക്കിയത്: റാം സാഗർ തമ്പുരാൻ
Ramsagarthampuran (Astro_Numerologist)
Contact number: 91+ 83010363110
WhatsApp: 91+7907244210.
Gmail: samkhiyarathnam@gmail. Com.