Logo Below Image
Tuesday, July 8, 2025
Logo Below Image
Homeഅമേരിക്കരണ്ടിൽ പിറന്നാൽ പ്രീതി... (സംഖ്യാജ്യോതിഷ ലേഖനം - അദ്ധ്യായം -2) ✍തയ്യാറാക്കിയത്: റാം സാഗർ തമ്പുരാൻ

രണ്ടിൽ പിറന്നാൽ പ്രീതി… (സംഖ്യാജ്യോതിഷ ലേഖനം – അദ്ധ്യായം -2) ✍തയ്യാറാക്കിയത്: റാം സാഗർ തമ്പുരാൻ

തയ്യാറാക്കിയത്: റാം സാഗർ തമ്പുരാൻ

ഭാഗ്യസംഖ്യ അല്ലെങ്കിൽ ജന്മസംഖ്യ – 2.

സംഖ്യാജ്യോതിഷപ്രകാരം ഏത് വർഷത്തിലെയും ഏത് മാസത്തിലെയും 2,11,20,29 – എന്നീ തീയതികളിൽ ജനിച്ച എല്ലാവരുടെയും ഭാഗ്യ സംഖ്യ 2 ആണ്.

അമിതമായ മാതൃ ഭക്തിയും മാതാവിനോട് സ്നേഹവും വിധേയത്വവും വച്ചു പുലർത്തുന്നവർ ആയിരിക്കും 2 ഭാഗ്യസംഖ്യ ലഭിച്ചവർ. അതിനാൽ തന്നെ ഏതെങ്കിലും കാരണത്താൽ മാതാവുമായി പിണങ്ങാൻ ഇടയായാൽ ജീവിതത്തിൽ പരാജയം മാത്രമായിരിക്കും അനുഭവം. കാരണം എത് സംഗതിയുടെ വിജയത്തിനും ഇവർക്ക് മാതാവിൻ്റെ അനുഗ്രഹവും ആശീർവാദവും ആവശ്യമാണ്. അതിനാൽ എല്ലായ്പ്പോഴും മാതാവിനോട് നല്ല രീതിയിൽ പെരുമാറുക . അത് ജീവിത പുരോഗതിക്ക് ഏറെ പ്രയോജന
പ്രദമായിരിക്കും.

ഈ സംഖ്യയുടെ നാഥനായ ഗ്രഹം ചന്ദ്രനാണ് ആയതിനാൽ ഇവർ പൊതുജന പ്രീതി നേടുന്നവർ ആയിരിക്കും. സൗമ്യ ശീലരും കാല്പനാ വൈഭവം ഉള്ളവരും ആണ്. എന്നിരുന്നാലും കോപം ഇക്കൂട്ടരിൽ ഉടലെടുത്താൽ അത് അടക്കാൻ നന്നേ പാടുപെടേണ്ടി വരും.

നേരിട്ട് കാണുന്ന യഥാർത്ഥ കാഴ്ച്ചകളേക്കാൾ ഇക്കൂട്ടരെ സന്തോഷിപ്പിക്കുന്നത് മാനസീകമായി സാങ്കൽപ്പിക ലോകത്ത് കാണുന്ന കാഴ്ചകളാണ്. അതിനാൽ തന്നെ സാങ്കൽപ്പിക ലോകത്ത് വിഹരിക്കാനാണ് ഇക്കൂട്ടർക്ക് ഏറെ താൽപ്പര്യവും.
ശാരീരിക ഗുണത്തേക്കാൾ മാനസീക ഗുണങ്ങൾ കൂടുതലായിരിക്കും.

അടിയുറച്ച ഈശ്വരവിശ്വാസവും ഈശ്വരാധീനവും ഏതു വിധത്തിലുമുള്ള ആ പത്തുകളിൽ നിന്നും 2- ജന്മസംഖ്യ ലഭിച്ചവരെ രക്ഷിക്കുന്നതാണ്.

കലാപ്രവർത്തനങ്ങളും കലാസൃഷ്ടികളും ഇവരെ വളരെയധികം ആകർഷിക്കും. വാക് സാമർത്ഥ്യം കൊണ്ട് ആരെയും വശത്താക്കാൻ സമർത്ഥരായിരിക്കും ഇവർ. മനുഷ്യനായിട്ടുള്ള ആരെയും 2 സംഖ്യാക്കാർ അമിതമായി വിശ്വസിക്കുകയില്ല. എന്നാൽ ഈശ്വരനിൽ പരിപൂർണ്ണ വിശ്വാസവും വച്ചുപുലർത്തുന്നവർ ആയിരിക്കും.

പക, ദേഷ്യം, മുൻകോപം, അലസത , മടി, പകലുള്ള ഉറക്കം, പരാശ്രയ ശീലം തുടങ്ങിയവയിൽ നിന്നൊക്കെ മുക്തി നേടിയാൻ ഇവർക്ക് ജീവിത വിജയം നേടാൻ സാധിക്കും.

ആത്മവിശ്വാസമില്ലായ്മ ,നിസ്സാര കാര്യങ്ങൾക്ക് പോലും അകാരണമായി കോപിക്കുകയും – പെട്ടന്ന് തന്നെ നിരാശരാവുകയും ചെയ്യുന്നതാണ് ഇവരുടെ ദോഷവശങ്ങൾ. ഇത്തരത്തിലുള്ള നെഗറ്റീവ് സ്വഭാവങ്ങൾ ക്രമപ്പെടുത്തി പോസിറ്റീവായി ചിന്തിക്കാനും പ്രവർത്തിക്കാനും സാധിച്ചാൽ ജീവിതത്തിൽ വിജയം നേടാനും ഒട്ടേറെ വിജയങ്ങൾ കൈവരിക്കാനാകും.

ഏത് കാര്യത്തിലും തികഞ്ഞ വൈരാഗ്യബുദ്ധി വച്ചു പുലർത്തുന്ന കൂട്ടരായിരിക്കും ഇവർ.

ജീവിതത്തിൻ്റെ ഉയർച്ചയ്ക്ക് ഉതകുന്ന പല സംഗതികളും മനസ്സിൽ ചിന്തിച്ചുറപ്പിക്കും, എന്നാൽ പ്രവൃത്തികളിൽ ആ സാമർത്ഥ്യം. കാണില്ല ആയതിനാൽ തന്നെ പല വിധത്തിലുമുള്ള പരാജയങ്ങളെ അഭിമുഖികരിക്കേണ്ടി വരും.

നീതിക്കുവേണ്ടിേ പോരാടുകയും അനീതിയോട് ശക്തമായി പ്രതികരിക്കുകയും ചെയ്യും.

2 – ഭാഗ്യസംഖ്യയായി ലഭിച്ചിട്ടുള്ളവർ ഏത് കക്ഷിക്കാർക്കു വേണ്ടിയും ചമൽക്കാരമായി സംസാരിക്കാൻ കഴിവുള്ളവരായതിനാൽ വക്കീൽ, രാഷ്ട്രീയം എന്നീ മേഖലകളിൽ നല്ലതുപോലെ മേൽക്കൈ വരിക്കാനാകും.

ഇവർ ജീവിതത്തിൽ വളരെ ഉയർന്ന ലക്ഷ്യങ്ങൾ ഉള്ളവരായതിനാൽ സാമൂഹിക പരിവർത്തന വാദികളോ , വിപ്ലവ പ്രസംഗങ്ങൾ നടത്തുന്നവരോ ആയിത്തീരുന്നതാണ് – എന്നിരുന്നാലും പൊതുവെ സമാധാന കാംക്ഷികൾ ആയിരിക്കും.

സംഗീതം -സാഹിത്യം – നൃത്തം – നാട്യം (അഭിനയം) – ചിത്രരചന – ശിൽപ്പവേല തുടങ്ങിയ സുകുമാര കലകളിലും – വസ്ത്രവ്യാപാരം, ജുവലറി – പ്രസ്സ് – തുടങ്ങിയ വ്യാപാര മേഖലകളിലും വിജയം കൈവരിക്കും.

കലാരംഗത്ത് പ്രവർത്തിക്കാൻ അതിയായ താൽപ്പര്യം കാണിക്കും.

വ്യാപാര മേഖലയിൽ പ്രവേശിച്ചാലും കലയും ആയി ബന്ധമുള്ള മേഖല ആയിരിക്കും തെരെഞ്ഞെടുക്കുക.

ഔദ്യോഗീക രംഗത്ത് പ്രവർത്തിക്കാനനുമതി ലഭിച്ചാലും അതും കലയുമായി ബന്ധപ്പെട്ടവയായിരിക്കും.

2-ൻ്റെ ഗുണങ്ങളും ദോഷങ്ങളും കുടുതലായിക്കാണുന്നത് ജൂൺ 21 മുതൽ ജൂലൈ 20 വരെയും – ഏപ്രിൽ 21 മുതൽ മെയ് 20 വരെയും ഉള്ള കാലയളവുകളിൽ ജനിച്ചവരിലായിരിക്കും.

എന്നാൽ ഒക്ടോബർ 21 മുതൽ നവംബർ 20 വരെ ജനിച്ചവരിൽ ദോഷവശങ്ങൾ കൂടുതൽ ആയിരിക്കുന്നതിനാൽ ഈ കാലയളവുകളിൽ 2,11,20,29 എന്നീ തീയതികളിൽ ജനിച്ചവരെല്ലാം തന്നെ വളരെയധികം കരുതലോടെ വേണം ജീവിക്കാൻ.

ആമാശയ സംബന്ധമായ അസുഖങ്ങൾ, എല്ലാത്തരം പകർച്ചവ്യാധികളും വളരെ പെട്ടന്ന് പിടിപെടാം, കുടൽ വൃണം, മഞ്ഞപ്പിത്തം, അജീർണ്ണം, നേത്രരോഗം എന്നിവ പിടിപെടാൻ സാധ്യത കൂടുതലാണ്.

യാതൊരു കാരണ വശാലും പച്ചവെള്ളം കുടിക്കാൻ പാടില്ല. തിളപ്പിച്ച വെള്ളം തണുത്തതിനു ശേഷം മാത്രമെ കുടിക്കാവു. എല്ലാത്തരം ഇലവർഗ്ഗങ്ങളും പഴവർഗ്ഗങ്ങളും ജലാംശം കൂടുതലുള്ള പച്ചക്കറികളും കഴിക്കുന്നത് വളരെ ഗുണം ചെയ്യും.

ഭാഗ്യ സംഖ്യ 2- ൻ്റെ ദേവത ദുർഗ്ഗാദേവി ആണ് – ആയതിനാൽ ദുർഗ്ഗാദേവീ ക്ഷേത്ര ദർശനം നടത്തുന്നതും ദേവിയെ ഉപാസിക്കുന്നതും വളരെയധികം ഗുണം ചെയ്യും. ഏറ്റവും അനുകൂലമായ ദിക്ക് വടക്ക് ദിക്കാണ് ആയതിനാൽ പ്രധാനപ്പെട്ട സംഗതികൾക്ക് യാത്ര പുറപ്പെടുബോൾ വടക്ക് ദിക്കിലേക്ക് 7 ചുവട് നടന്നതിനു ശേഷം മാത്രം ആവശ്യമുള്ള ദിക്കിലേക്ക് യാത്ര പുറപ്പെട്ടാൽ യാത്രയിലുണ്ടാവുന്ന തടസ്സങ്ങൾക്ക് ശമനം വരുന്നതാണ്.

തിങ്കൾ, ഞായർ, വ്യാഴം – എന്നീ ദിവസങ്ങൾ ഗുണപ്രദം ആയിരിക്കും -അതു പോലെ 2, 11, 20, 29 – 1,10, 19, 28- – 7, 16, 25 – 3, 12, 21, 30 എന്നീ തീയതികളും ഗുണപ്രദം ആയിരിക്കും. പച്ച, വെള്ള, മഞ്ഞ, ഇളം നിറങ്ങൾ എന്നിവ അനുകൂലമാണ്.-
യാതൊരു കാരണവശാലും – ഏറെ പ്രീയം തോന്നുമെങ്കിലും കറുപ്പും – നീലയും – ചുവപ്പും നിറങ്ങളോ അവയുടെ വകഭേദങ്ങളോ പ്രധാനപ്പെട്ട സംഗതികൾക്കായി പോകുമ്പോൾ ഉപയോഗിക്കരുത്.

ഏറ്റവും അനുകൂലമായ രത്നം മുത്ത് (Pearl) ആണ് . വെള്ളി ലോഹത്തിൽ മോതിരമാക്കി ഇടതു കൈലെ ചെറുവിരലിൽ ധരിക്കാവുന്നതാണ്‌.

മുത്ത് ധരിക്കുന്നതിലൂടെ ശരീര കാന്തി (സൗന്ദര്യം) , രോഗശാന്തി, മാനസീകാരോഗ്യം, തൊഴിൽ ലാഭം, കലാപ്രവർത്തനങ്ങളിൽ വിജയം ,മനഃസന്തോഷം, പ്രേമ കാര്യങ്ങളിൽ വിജയം , കുടുബത്തിൽ സമാധാനവും പങ്കാളിയുമായി ഐക്യവും എന്നിവ അനുഭവത്തിൽ വരും.

പ്രതിസന്ധികളോ കഷ്ടതകളാ അനുഭവത്തിൽ വരാതിരിക്കാൻ ദുർഗ്ഗാദേവീപ്രീതി വരുത്തുകയും – എന്നും സൂര്യാസ്തമയത്തിനു ശേഷം – ചന്ദ്രോദയ സമയത്ത്

ഓം സോം സോമായ നമഃ
എന്ന മൂലമന്ത്രം 108 തവണ വീതം ജപിക്കുക.

2-ഭാഗ്യ സംഖ്യയായി ലഭിച്ചിരിക്കുന്നവരുടെ മാതാവ് അല്ലെങ്കിൽ ഭാര്യ –
ഇവരിൽ ആരെങ്കിലും എല്ലാ പൗർണ്ണമി നാളിലും 2 ജന്മ സംഖ്യയിൽ ജനിച്ചിരിക്കുന്നവർക്കു വേണ്ടി ചന്ദ്രപ്പൊങ്കാല ( പൗർണ്ണമി പൊങ്കാല ) നടത്തുന്നത്. ഇക്കുട്ടരുടെ വിദ്യ-തൊഴിൽ- വിവാഹം മുതലായ സംഗതികളിലുണ്ടാവുന്ന തടസ്സങ്ങളും മാന്ദ്യവും മാറ്റുന്നതാണ്.

തയ്യാറാക്കിയത്: റാം സാഗർ തമ്പുരാൻ

Ramsagarthampuran (Astro_Numerologist)
Contact number: 91+ 83010363110
WhatsApp: 91+7907244210.
Gmail: samkhiyarathnam@gmail. Com.

RELATED ARTICLES

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ