Friday, January 9, 2026
Homeഅമേരിക്കപുരാണകഥകളിലൂടെ ഒരു യാത്ര.. (14) 'മത്സ്യാവതാരം കഥ' ✍ ശ്യാമള ഹരിദാസ്.

പുരാണകഥകളിലൂടെ ഒരു യാത്ര.. (14) ‘മത്സ്യാവതാരം കഥ’ ✍ ശ്യാമള ഹരിദാസ്.

ബ്രഹ്മാവിന്റെ പൗത്രനും മരീചിയുടെ പുത്രനുമായ കശ്യപന് അദിതി എന്ന ധർമ്മിഷ്ഠയായ ഭാര്യയിൽ സത്യവ്രതൻ എന്ന പുത്രൻ ജനിച്ചു. പേരുപോലെ തന്നെ പരമസത്യമായ വിഷ്ണുവിന് അഭേദ്യമായ ഭക്തിയോടു കൂടിയവനായിരുന്നു സത്യവ്രതൻ. അദ്ദേഹം മഹാനായ ഭരണാധികാരിയായി തീർന്നുവെങ്കിലും പിൽക്കാലത്ത് ജീവിത വിരക്തനായി മലയ പർവ്വതത്തിന്റെ ഉത്തുംഗശൃംഗങ്ങളിൽ ബ്രഹ്മദേവനെ തപസ്സു ചെയ്യുവാൻ പുറപ്പെട്ടു. സംവത്സരങ്ങളോളമുള്ള അദ്ദേഹത്തിന്റെ കൊടും തപസ്സിൽ സംപ്രീതനായി ബ്രഹ്മദേവൻ പ്രത്യക്ഷനായി അരുളി ചെയ്തു.

മകനേ നിന്റെ തപസ്സിൽ ഞാൻ സംതൃപ്തനായിരിക്കുന്നു. ഇഷ്ടമുള്ള വരത്തെ വരിച്ചു കൊള്ളു എന്ന് പറഞ്ഞു. ത്രൈലോക്യ പിതാവിന്റെ വാക്കുകൾ കേട്ട് സത്യവൃതൻ ഭക്തിപൂർവ്വം പറഞ്ഞു. ത്രൈലോക്യപിതാവായ പിതാവായ ഭഗവാനെ അവിടുന്ന് എനിക്ക് ഒരൊറ്റവരം നൽകൂ. കൽപ്പാന്തത്തിന്റെ അവസാനത്തിൽ പ്രളയം സംഭവിക്കുമ്പോൾ സർവ്വചാരാചാരങ്ങളെയും സംരക്ഷിക്കുവാൻ ഞാൻ ശക്തനാകണമേ എന്ന് പറഞ്ഞു. അങ്ങനെയാവട്ടെ എന്ന് പറഞ്ഞു ബ്രഹ്മദേവൻ അപ്രത്യക്ഷനായി. ഇതുകണ്ട ദേവന്മാർ ആകാശത്തുനിന്നും പുഷ്പവൃഷ്ടി നടത്തി.

രാജർഷിയും സൂര്യവംശത്തിന്റെ പിതാവുമായ സത്യ വ്രതൻ ഘൃതമാലിനി എന്ന പുണ്യനദിയിൽ പിതൃദർപ്പണം നടത്തി കൊണ്ടിരിക്കേ അദ്ദേഹത്തിന്റെ കൈകളിൽ നദിയിൽ നിന്നും കോരിയെടുത്ത ജലത്തോടൊപ്പം ഒരു ചെറിയ മത്സ്യകുഞ്ഞ് അകപ്പെട്ടു. കനിവ് തോന്നിയ സത്യവ്രതൻ മീൻ കുഞ്ഞിനെ കമണ്ഡലുവിലാക്കി സൂക്ഷിച്ചു. അഹോരാത്രം കൊണ്ട് അത് വളർന്നു കണ്ടപ്പോൾ സത്യവ്രതൻ അതിനെ എടുത്ത് ഒരു കുളത്തിലിട്ടു. അല്പദിവസത്തിനകം കുളത്തിലും അതിനെ കൊള്ളാതെ ആയപ്പോൾ ഗംഗാനദി യിൽ കൊണ്ടിട്ടു. ഏതാനും ദിവസം കഴിഞ്ഞപ്പോൾ നദിയിലും കൊള്ളാതിരുന്ന അതിനെ എടുത്ത് സാഗരത്തിൽ കൊണ്ടിട്ട് സത്യവ്രതൻ തിരികെ പോരാൻ തുനിഞ്ഞു.

മഹാരാജൻ ഇത്രയും നാൾ അങ്ങ് എന്നെ കാത്തു സൂക്ഷിച്ചു. അങ്ങ് എന്നെ ഈ മഹാസാഗാരത്തിൽ ഉപേക്ഷിക്കയാണോ?.. ഇതാണോ അങ്ങയുടെ ധർമ്മം. ഭീകരജന്തുക്ക ൾ നിറഞ്ഞ ഈ സാഗരത്തിൽ എനിക്ക് ആരാണാശ്രയം?.. മത്സ്യത്തിന്റെ ഇപ്രകാരമുള്ള വാക്കുകൾ കേട്ട് സത്യവ്രതൻ വല്ലം കുലച്ച് സാഗരതീരത്ത് നിൽപ്പായി. ഈ മത്സ്യത്തിന് യാതൊരു ആപത്തും സംഭവിക്കരുതെന്ന് മൗനപ്രാർത്ഥനയോടെ നിൽക്കുമ്പോൾ മത്സ്യത്തിന്റെ സ്ഥാനത്ത് സാക്ഷാൽ വിഷ്ണു ഭഗവാനെ കണ്ടു. ഇതു കണ്ട സത്യവ്രതൻ കൈകൂപ്പി
അദ്ദേഹത്തെ സ്തുതിച്ചു.

ലോകത്തിന്റെ പിതാവും കാരണത്തിന്റെ കാരണവും, കാര്യ കാരണരഹിതനുമായ മഹാപ്രഭോ, അവിടുത്തേയ്ക്ക് നമസ്ക്കാരം. ജഗത്തു മുഴുവൻ വ്യാപിച്ചിരിക്കുന്നവനാ ണെങ്കിലും ഒരു ചെറിയ മത്സ്യത്തിന്റെ രൂപത്തി ൽ അവിടുന്നടിയന്റെ കൈകുമ്പിളിൽ വന്നനുഭവിച്ചു. താപത്രയങ്ങളിൽ നിന്ന് മോചനം നൽകുന്ന ഭക്തവത്സലനായ പിതാവേ അവിടുന്നടിയങ്ങളെ അനുഗ്രഹിക്കേണമേ എന്ന് പറഞ്ഞു.

സത്യവ്രതന്റെ ഇത്തരത്തിലുള്ള പ്രാർത്ഥന കേട്ട് കരുണാമയനായ  ശ്രീഹരി അരുളി ചെയ്തു ഭക്തോത്തമനായ സത്യവ്രതാ നാമിപ്പോൾ മത്സ്യവതാരത്തെ സ്വീകരിച്ചിരിക്കുകയാണ്. സൃഷ്ടി നടത്തിയ ക്ഷീണത്താൽ നിദ്രയിലാണ്ട ബ്രഹ്മാവിന്റെ പക്കൽ നിന്നും ഹയഗ്രീവൻ എന്ന അസുരൻ വേദങ്ങളേയും മോഷ്ടിച്ചുകൊണ്ട് കടന്നുപോയി. വേദത്തിന്റെ അഭാവത്താൽ ലോകം അന്ധകാരത്തിലാഴു വാൻ പോകയാണ്. വേദങ്ങളെ വീണ്ടെടുക്കേണ്ടത് വേദകർത്താവായ എന്റെ കടമയാണ്. സാധാരണമായ എന്റെ നിരാകാരരൂപത്തിൽ എനിക്ക് ഹായഗ്രീവനെ വധിക്കുവാൻ സാധ്യമല്ല. അതിനാലാണ് ഞാൻ ഈ രൂപം ധരിച്ചിരിക്കുന്നത്. ഏതാനും കാലം കഴിയുമ്പോൾ ലോകത്ത് പ്രളയം സംഭവിക്കും. അതിൽ നിന്നും സജ്ജനങ്ങളെ രക്ഷിക്കുവാൻ ഭവാന്റെ സഹായം എനിക്ക് ആവശ്യമുണ്ട്.

തുടരും….

ശ്യാമള ഹരിദാസ്✍

RELATED ARTICLES

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com