പൊങ്കാലയ്ക്കൊരു പായസമൂട്ടാൻ
പച്ചരിതന്നെ എടുക്കുക വേണം
നല്ലരിയെന്നു പറഞ്ഞാൽ പോരാ
ചമ്പാ പച്ചരി തന്നെയെടുക്കാം.
ചെമ്പിൽ വെള്ളം തല്ലതുപോലെ
തിളച്ചുമറിഞ്ഞാൽ അരിയിട്ടീടാം
ചോറിൻ പരുവം ആകും മുമ്പേ
ശർക്കര ചെത്തിയിടേണം പെണ്ണേ
നല്ലതുപോലെയിളക്കിയെടുത്ത്
വെള്ളം വറ്റി വരുന്നൊരു നേരം
നെയ്യുമൊഴിച്ച് ചുഴറ്റിയെടുത്താൽ
അണ്ടി പൊളിച്ച പരിപ്പും ചേർക്കാം
മുന്തിരി കൽക്കണ്ടങ്ങൾ കണക്കിൽ
ചേർത്തു വഴറ്റിയെടുക്കുക വേണം
ഏലക്കാത്തരി തല്ലിപ്പൊട്ടിച്ചിത്തിരി
വിതറിയെടുത്താൽ അതി രുചി കിട്ടും
വാങ്ങിയെടുത്തു വയ്ക്കുക വേഗം
ഇത്തിരി നേരം കഴിഞ്ഞാലുടനെ
അലുവ പോലെ ഉറച്ചു വരുമ്പോൾ
ചട്ടുകമിട്ടു മുറിക്കുക വേണം
ഇലയിൽ തട്ടി തിന്നുക തന്നെ
രുചിയാൽ കൂടുതൽ തിന്നും പോകും
മധുരം മധുരം അതിമധുരാത്താൽ
കഴിവതു ഗുളിക കരുതീടേണം
പൊങ്കാലയിതു ദേവിയ്ക്കായാൽ
ശരണംവിളിയാൽ ചെയ്തിടേണം
പൊൻമണി കൺമണികാര്യക്കാരി
ഭാര്യയിടുമ്പോൾ ചന്തം കൂടും
ഇങ്ങനെയോരോ ആചാരങ്ങൾ
ഇല്ലെന്നാകിൽ ജീവിത മുണ്ടോ?
മണ്ടന്മാരല്ലന്നോർക്കുക മുന്നേ
പോയവർ,
അവരുടെ പാത തുടരുക വേണം
നല്ല കവിത, ഞാൻ താമസം തിരുവനന്തപുരത്താണ്. ഈ കവിത എല്ലാ തിരുവനന്തപുരം നിവാസികൾക്കും അയച്ചു കൊടുത്തു