Saturday, February 14, 2026
Homeഅമേരിക്കപാചകരംഗം - പെട്ടന്ന് തയ്യാറാക്കാൻ പറ്റുന്ന ഒരു നാല് മണി പലഹാരം ...

പാചകരംഗം – പെട്ടന്ന് തയ്യാറാക്കാൻ പറ്റുന്ന ഒരു നാല് മണി പലഹാരം ‘എഗ്ഗ് ബോൾസ് ‘ ✍ (തയ്യാറാക്കിയത് :- റീന നൈനാൻ, മാജിക്കൽ ഫ്ലേവേഴ്സ്, വാകത്താനം)

പെട്ടെന്ന് തയ്യാറാക്കാൻ പറ്റുന്ന ഒരു നാലുമണി പലഹാരമായ “എഗ്ഗ് ബോൾസ്” ന്റെ റെസിപ്പിയാണ് ഞാൻ ഇന്ന് പരിചയപ്പെടുത്തുന്നത്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഈ പലഹാരം എല്ലാവരും തയ്യാറാക്കി നോക്കണേ. ഇനി ഇത് തയ്യാറാക്കുന്നത് എങ്ങനെ എന്ന് നോക്കാം.

ആവശ്യമായ ചേരുവകൾ
🌿🌶️🧅🫚🧄🫑🥚🫛🥚🥣🧉🫙

🥚 മുട്ട – 4
🧅 സവാള – 1
🌶️ പച്ചമുളക് – 2
🧂 ഉപ്പ് – പാകത്തിന്
🌶️ മുളകുപൊടി – അര ടീസ്പൂൺ
🫚 മഞ്ഞൾപൊടി – കാൽ ടീസ്പൂൺ
🫛 കടലമാവ് – ഒരു കപ്പ്
🫑 ഗരം മസാല – കാൽ ടീസ്പൂൺ
🍞 ബ്രഡ് ക്രംസ് – അര കപ്പ്
🌿 കറിവേപ്പില -1 തണ്ട്

തയ്യാറാക്കുന്ന വിധം
🧉🥣♨️u🥄🍴🍽️🫗🛢️

🥚ആദ്യമായി മൂന്ന് മുട്ട പുഴുങ്ങി തോട് കളഞ്ഞു ഗ്രേറ്റ് ചെയ്ത് വെക്കുക.

🧅സവാള, പച്ചമുളക്, കറിവേപ്പില ഇവ പൊടിയായി അരിഞ്ഞതും കടലമാവ്,മുളകുപൊടി, മഞ്ഞൾപ്പൊടി, ഉപ്പ്, ഗരം മസാല എന്നിവയും ഗ്രേറ്റ് ചെയ്ത് വെച്ച മുട്ടയിലേക്ക് ചേർത്ത് ഇളക്കി ബോൾസ് ആക്കി മാറ്റിവയ്ക്കുക.

🥣ഒരു ബൗളിൽ ഒരു മുട്ട പൊട്ടിച്ചൊഴിച്ച് ഒരു വിസ്ക് ഉപയോഗിച്ച് നന്നായി അടിച്ച് മാറ്റിവെക്കുക.

🧫മറ്റൊരു പാത്രത്തിൽ ബ്രഡ് ക്രംസ് എടുത്തു വയ്ക്കുക.

🍚ഓരോ ഉരുളകളും ആദ്യം മുട്ടയിലും പിന്നീട് ബ്രഡ് ക്രംസിലും പുരട്ടി ചൂടായ എണ്ണയിൽ കരിഞ്ഞു പോകാതെ വറുത്ത് എടുക്കുക.

🥚നല്ല രുചിയുള്ള ഈ പലഹാരം ചൂടോടുകൂടി ചായക്കൊപ്പം കഴിച്ചു നോക്കൂ. ഇഷ്ടപ്പെട്ടാൽ ലൈക്കും ഷെയറും കമന്റും തരാൻ മറക്കല്ലേ…

തയ്യാറാക്കിയത്: റീന നൈനാൻ,

(മാജിക്കൽ ഫ്ലേവേഴ്സ്, വാകത്താനം)

RELATED ARTICLES

2 COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com