ഓര്‍മ്മകളിലൊരിക്കലും മറക്കാന്‍ പറ്റാത്ത വ്യക്തിത്വം. ജാതിമത ചിന്തകള്‍ക്ക് അതീതമായി, രാഷ്ട്രീയ വ്യത്യാസമില്ലാതെ വ്യക്തിബന്ധങ്ങള്‍ കാത്തുസൂക്ഷിച്ചിരുന്ന പച്ച മനുഷ്യന്‍ എം എം ജേക്കബ്. അദ്ദേഹത്തിൻ്റെ ഓർമ്മകളിലൂടെ …
നീണ്ട 12 വർഷം മേഘാലയാ ഗവർണർ, മൂന്നു തവണ കേന്ദ്രസഹമന്ത്രി, കേന്ദ്ര ആഭ്യന്തരസഹമന്ത്രി, രാജ്യസഭാ ഉപാധ്യക്ഷനാകുന്ന ആദ്യ മലയാളി തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ച കോൺഗ്രസ് നേതാവാണ് എം.എം. ജേക്കബ്. രാഷ്ട്രീയനേതാവ് എന്നതോടൊപ്പം അധ്യാപകൻ, അഭിഭാഷകൻ, പ്രാസംഗികൻ, കായികതാരം എന്നീ നിലകളിലും അദ്ദേഹം ശ്രദ്ധേയനായിരുന്നു
കോട്ടയം ജില്ലയിൽ രാമപുരം മുണ്ടയ്ക്കൽ ഉലഹന്നാൻ മാത്യു, റോസമ്മ ദമ്പതികളുടെ മൂന്നാമത്തെ മകനായി 1928 ഓഗസ്റ്റ് 9ന് മുണ്ടയ്ക്കൽ മാത്യു ജേക്കബ് എന്ന എംഎം ജേക്കബ് ജനിച്ചു.
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽ പഠിക്കവേ സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തതിനാൽ ഇടക്കാലത്തു പഠനം ഉപേക്ഷിക്കേണ്ടിവന്നു. തുടർന്ന് തേവര എസ്എച്ച് കോളജ്, മദ്രാസ് ലയോള കോളജ്, ലക്നൗ സർവകലാശാല എന്നിവിടങ്ങളിൽ പഠനം. നിയമത്തിൽ ബിരുദം, രാഷ്ട്രമീമാംസയിൽ ബിരുദാനന്തര ബിരുദം, ഇൻകം ടാക്സ് ഡിപ്ലോമാ, ഷിക്കാഗോ യൂണിവേഴ്സിറ്റിയിൽ സാമൂഹ്യപ്രവർത്തനത്തിൽ ഉന്നത പഠനം.
ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ അംഗമായ ഒരു രാഷ്ട്രീയ പ്രവർത്തകനായിരുന്നു എംഎം ജേക്കബ് എന്ന മുണ്ടക്കൽ മാത്യു ജേക്കബ്.സ്വാതന്ത്രൃസമര വീര്യം ഉൾക്കൊണ്ട വിദ്യാഭ്യാസ കാലഘട്ടത്തിൽ നിന്നുമാണ് അദ്ദേഹത്തിൻ്റെ പൊതുപ്രവർത്തകൻ്റെ പിറവി.വിനോബ ഭാവെ ഭൂദാനപ്രസ്ഥാനം തുടങ്ങിയപ്പോൾ അതിനോട് ചേർന്ന് പ്രവർത്തിക്കാനാരംഭിച്ചു.അങ്ങനെ ഭാരത് സേവക് സമാജിലേക്ക്.. പിന്നീട് പൊതുപ്രവർത്തന രംഗത്ത് സജീവമായി.

പാർട്ടിയുടെ നേതൃസ്ഥാനം അലങ്കരിച്ചപ്പോഴും പoന ക്ലാസ്സുകൾക്ക് ചുക്കാൻ പിടിച്ച് പുതുതലമുറയെ നയിച്ചു.നിയമസഭയിൽ കെ.എം മാണി ക്കെതിരെ കന്നിയംഗം .പക്ഷേ നിസാര വോട്ടുകൾക്ക് പരാജയപ്പെട്ടു. പിന്നെ രാജ്യസഭയിലേക്ക് .82 ലും 88 ലും അദ്ദേഹം രാജ്യസഭയിലെത്തി. 86 ൽ രാജ്യസഭയുടെ ഉപാദ്ധ്യക്ഷൻ.
കേന്ദ്ര മന്ത്രിയെന്ന നിലയിലും ശ്രദ്ധേയനായി. രാജ്യവ്യാപകമായിട്ടുള്ള വ്യക്തി ബന്ധങ്ങൾ ഒദ്യോഗിക ജീവിതത്തിൻ്റേയോരോ ഘട്ടത്തിലും ഉപയോഗപ്പെട്ടു.രണ്ട് തവണ മേഘാലയ ഗവർണ്ണർ ആയി.. പ്ലാൻ്റേഷൻ കോർപ്പറേഷൻ ചെയർമാനടക്കം നേരത്തെ അദ്ദേഹം വഹിച്ച .സ്ഥാനങ്ങളിലെല്ലാം തൻ്റേതായ കയ്യൊപ്പ് ചാർത്തിയ സാമാജികൻ.രാജ്ഭവന്റെ വാതിൽ ജനങ്ങൾക്കായി തുറന്നിട്ട ഗവർണറായിരുന്നു …
അദ്ദേഹത്തിന്റെ ഔദ്യോഗിക ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാലഘട്ടമായിരുന്നു മേഘാലയ ഗവർണറായി പ്രവർത്തിച്ച കാലം.പിന്നാക്ക സംസ്ഥാനമായ മേഘാലയ നിവാസികളുടെ ചെറുതും വലുതുമായ പ്രശ്നങ്ങൾക്ക് സാധിക്കുംവിധം പരിഹാരം കാണാൻ അദ്ദേഹം ആത്മാർഥമായി ശ്രമിച്ചിരുന്നു….
ഫ്രാൻസിലെ സ്ട്രാസ്ബർഗിലും വിയന്നയിലും നടന്ന യുഎൻ മനുഷ്യാവകാശ സമ്മേളനങ്ങളിൽ അദ്ദേഹം ഇന്ത്യയെ പ്രതിനിധീകരിച്ചു.സൗത്ത് ആഫ്രിക്കയിൽ നടന്ന ആദ്യ ജനാധിപത്യ തിരഞ്ഞെടുപ്പിൽ കോമൺവെൽത് രാജ്യങ്ങളുടെ നീരീക്ഷകനായിരുന്നു.
2018 ജൂലൈ 8 ന് അദ്ദേഹം അന്തരിച്ചു.ഭാര്യ പരേതയായ തിരുവല്ല കുന്നുതറ അച്ചാമ്മ തിരുവനന്തപുരം കോട്ടൺഹിൽ ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് ആയിരുന്നു. ജയ, ജെസി, എലിസബത്ത്, റേച്ചൽ എന്നിവർ മക്കളാണ്.പാലായിൽ ജനിച്ച് ഭാരതത്തോളം വളർന്ന ജനനായകന് പ്രണാമം അർപ്പിക്കുന്നു….




എം എം ജേക്കബിന്റെ ജീവിത വഴികൾ നന്നായി എഴുതി