ഉർദു സാഹിത്യ ശാഖയിലെ ഏറ്റവും ജനപ്രിയ പദ്യ വിഭാഗമാണ് ഗസൽ. വളരെയധികം ശ്രുതി മാധുര്യമുള്ള ഗാനാലാപനശൈലിയാണിത്..ശാന്തവും വർണ്ണനയുമുള്ള വരികളാണ് ഗസലിൽ ഏറെയും.19-ാം നൂറ്റാണ്ടിൽ ദില്ലിയിൽ ജീവിച്ചിരുന്ന ഉർദു കവിയും, ഗസൽ രചയിതാവും സൂഫിയുമായ ഗാലിബിൻ്റെ ഓർമ്മകളിലൂടെ…
1797 ഡിസംബർ 27 ന്ആഗ്രയിലെ കാലാ മഹലിയിൽ അബ്ദുള്ളാ ബേഗ്ഖാൻ്റെയും ഇസ്രത്തുനിസയുടേയും മകനായ് ജനിച്ചു. മിർസ അബ്ദുല്ല ബേഗ്ഖാൻ എന്നായിരുന്നു അദ്ദേഹത്തിൻ്റെ പേര്.ഗാലിബ് എന്ന തൂലികാ നാമത്തിൽ അറിയപ്പെട്ടിരുന്നു. പിതാവിനെ തൻ്റെ അഞ്ചാം വയസിലേ നഷ്ടമായ ഗാലിബ് അമ്മയുടെ തണലിലാണ് ജീവിതം മുന്നോട്ട് നയിച്ചത്. ഭാഷയിലും സാഹിത്യത്തിലും താത്പര്യമുണ്ടായിരുന്നതുകൊണ്ട് ഏഴാം വയസ്സിൽ കവിതകൾ എഴുതി തുടങ്ങി. പതിനൊന്നാം വയസ്സിൽ തന്നെ മുശാഇറകളിൽ പങ്കെടുക്കുകയും ചെയ്തിരുന്നു.
ആഗ്രയിലെ ശൈഖ് മുഅസ്സിം ,പേർഷ്യയിലെ പണ്ഡിത വരേണ്യനായിരുന്ന മുല്ലാ അബ്ദുസ്സമദ് എന്നിവരുടെ ശിഷ്യത്വം സ്വീകരിച്ച ഗാലിബ് , തർക്കശാസ്ത്രം, ഗണിത ശാസ്ത്രം, വൈദ്യം, വേദാന്തം എന്നിങ്ങനെ ഒട്ടനവധി മേഖലകളിൽ തൻ്റെ കയ്യൊപ്പു ചാർത്തി. പതിമൂന്നാം വയസ്സിൽ വിവാഹിതനായെങ്കിലും അദ്ദേഹത്തിൻ്റെ ആദർശങ്ങളുമായ് പൊരുത്തപ്പെട്ടു പോകാൻ അവർക്ക് കഴിഞ്ഞിരുന്നില്ല.
ഗാലിബിൻ്റെ കവിതകൾ എന്നും അത്യുന്നത തലങ്ങളിൽ നിന്ന് എഴുതിയതായിരുന്നു. അർത്ഥപൂർണമായ അദ്ദേഹത്തിൻ്റെ ഈരടികളിലെ പദവിന്യാസം ആരെയും അമ്പരപ്പിക്കുന്നതായിരുന്നു. പേർഷ്യനിൽ നസം, ഖസീദ, റുബായി തുടങ്ങിയ കാവ്യരചനയുടെ വ്യത്യസ്ഥ രൂപങ്ങൾ ഉപയോഗിച്ചിരുന്നുവെങ്കിലും ഉർദു രചനകൾ ഏതാണ്ട് പൂർണ്ണമായും ഗസൽ രൂപത്തിലാണ് കാണുന്നത്. അദ്ദേഹത്തിൻ്റെ വരികളില്‍ ജീവിതവും, പ്രണയവും, വിഷാദവും നിറഞ്ഞു നിന്നിരുന്നു.
മതത്തിൻ്റെ പ്രാമാണികതയിലും പാരമ്പര്യ വിശ്വാസങ്ങളേയും എന്നും സംശയദൃഷ്ടിയോടെ കണ്ടതുകൊണ്ട് അദ്ദേഹം അള്ളാഹുവിലും പ്രവാചകനിലുമുള്ള വിശ്വാസം മാത്രം കാത്തു സൂക്ഷിച്ചു. ഒരിക്കൽ പോലും നിസ്ക്കരിക്കുകയോ നോമ്പനുഷ്ഠിക്കുകയോ ചെയ്തിരുന്നില്ല. നിഷിദ്ധമായ മദ്യം , മരണം വരെ ഉപയോഗിച്ചു. നൃത്തം, ചൂതാട്ടം, സൗന്ദര്യോപാസന തുടങ്ങിയവയെല്ലാം നിർലോഭം ആസ്വദിച്ചു. മനുഷ്യനെ സ്നേഹിക്കുന്നതിൽ എന്നും മുന്നിൽ തന്നെയായിരുന്നു.’. പഴകിയ വസ്ത്രങ്ങൾ വിറ്റുകിട്ടുന്നതു കൊണ്ട് ജീവിതമാർഗ്ഗം കണ്ടെത്തേണ്ടി വന്നപ്പോഴും ഒരു യാചകന് പോലും ഗാലിബിൻ്റെ അടുക്കൽ നിന്ന് നിരാശനായി മടങ്ങേണ്ടിയിരുന്നില്ല.
കവിതയില്‍ എന്ന പോലെ ജീവിതത്തിലും നര്‍മ്മബോധവും നിശിതമായ പരിഹാസവും ഗാലിബ് സൂക്ഷിച്ചു. 1857-ലെ കലാപകാലത്തും കലാപം അടിച്ചമര്‍ത്തപ്പെടുന്നതിനും ഗാലിബ് സാക്ഷിയായിരുന്നു
1869 ഫെബ്രുവരി 15ന് ഗസലുകളുടെ പിതാവ് വിടവാങ്ങി …
ഗാലിബിന്‍റെ ഓർമദിനത്തില്‍ ദര്‍ശനങ്ങള്‍ കൊണ്ടു നിറഞ്ഞ ഏതാനും വരികള്‍ ഇവിടെ ചേർത്തു വയ്ക്കുന്നു…
“കൈകളിലെ രേഖകള്‍ക്കനുസരിച്ച് ജീവിക്കരുത്, കൈകളില്ലാത്തവരെയും തേടി ഭാഗ്യമെത്താറുണ്ട്.”
“എൻ്റെ മതം മനുഷ്യൻൻ്റെ ഏകത്വമാണ്
എൻ്റെ പ്രമാണം ആചാരങ്ങളുടെ നിരാസമാണ്
മതങ്ങള്‍ ഇല്ലാതായാല്‍ വിശ്വാസം വിശുദ്ധമായി”….
ആദരവോടെ ആ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം ….,
ഗസൽ രചയിതാവിൻ്റെ വിശേഷങ്ങൾ നല്ല അറിവ് നൽകുന്നവ .
അദ്ദേഹത്തെക്കുറിച്ച്
കൂടുതൽ അറിയാൻ കഴിഞ്ഞു
സന്തോഷം
പുതിയ അറിവുകൾ
ഹൃദ്യമായ അവതരണം