കെട്ടിയോൻ ദേഹത്ത് കൈവയ്ക്കാറുണ്ടോ?
സ്നേഹ സ്പർശം അല്ല, ശാരീരിക പീഡനം!
നിന്നു കൊടുക്കരുത്.
കെട്ടിയോനല്ലേ, പിള്ളേരുടെ അച്ഛനല്ലേ എന്ന സിംപതി ഒന്നും അവിടെ വേണ്ട.
നിങ്ങളെ ശാരീരികമായി ഉപദ്രവിക്കാൻ ലോകത്ത് ഒരാൾക്കും അധികാരമില്ല.
മദ്യപിച്ച് ബോധം കെട്ടവൻ, മയക്കുമരുന്ന് അടിമ, ക്രിമിനൽ, സൈക്കോ …..ഇങ്ങനെ പലതും ആകാം നിങ്ങളുടെ ഭർത്താവ്.
അങ്ങനെയുള്ളവർ നിങ്ങളെ ശാരീരികമായി ഉപദ്രവിച്ചെന്നിരിക്കും.
ഇതൊന്നുമല്ലെങ്കിൽ കൂടിയും ഭാര്യയെ മർദ്ദിക്കുന്നത് തങ്ങളുടെ അവകാശമാണെന്ന കരുതുന്ന ചില പുരുഷ കേസരികളും ഈ ലോകത്തുണ്ട്!
പല സ്ത്രീകളും ഇത് സഹിക്കുകയാണ്.
ചിലർക്കിത് കൊണ്ടില്ലെങ്കിൽ ഉറക്കം വരാത്തതുപോലെ!
അല്ലാതെന്തു പറയാൻ!
ചിലരാകട്ടെ ഒന്നോ രണ്ടോ തരാൻ ഭർത്താവിന് അവകാശമുണ്ടെന്ന മട്ടിൽ ചിന്തിക്കുന്ന വിഡ്ഢികളും ആണ് !
ശാരീരികമായി മാത്രമല്ല മാനസികമായോ ലൈംഗികമായോ വാക്കുകളിലൂടെയോ വൈകാരികമായോ നിങ്ങളെ ഉപദ്രവിച്ചാൽ അതെല്ലാം 2005 ലെ , ഗാർഹിക പീഡനത്തിൽ നിന്നും നിങ്ങളെ സംരക്ഷിക്കുന്നതിനുള്ള , നിയമത്തിൽപ്പെടും.
ഓരോ ജില്ലയിലും വിമൻ പ്രൊട്ടക്ഷൻ ഓഫീസർ അല്ലെങ്കിൽ സേവന ദാതാവ് ഉണ്ട് .
അവരെ ഫോണിൽ വിളിച്ചു പറഞ്ഞാൽ മതി.
ബാക്കി കാര്യം അവർ നോക്കിക്കൊള്ളും.
Mitra 181 വിമന്‍ ഹെല്പ് ലൈനിലും ബന്ധപ്പെടാം.
ഇനി പരാതി എഴുതിക്കൊടുക്കണോ ?
പോലീസിൽ കൊടുക്കാം, മജിസ്ട്രേറ്റിനും കൊടുക്കാം, പ്രൊട്ടക്ഷൻ ഓഫീസർക്കും കൊടുക്കാം.
എന്തിനാണ് നിങ്ങൾ ഇങ്ങനെ വേദന സഹിക്കാൻ തയ്യാറാകുന്നത്?
ആർക്കുവേണ്ടിയാണ് ?
ജീവിതം ഒന്നേയുള്ളൂ.
അത് ഏത് വിഷമ സന്ധിയിലും ഭംഗിയായി ജീവിച്ചു തീർക്കാൻ ഉള്ളതാണ്.
അവിടെ നിങ്ങളെ ഉപദ്രവിക്കാൻ വരുന്ന പങ്കാളിയോട് ഒരു ദയയും അരുത്.
തങ്ങൾ വേദനിച്ചാലും കുടുംബത്തിൽ സമാധാനം ഉണ്ടാകും , കുടുംബം തകരാതെ പോകും , നാട്ടുകാർ അറിയില്ലല്ലോ എന്നൊന്നും കരുതി സഹിക്കരുത്.
തിരിച്ചു വിരട്ടാൻ കഴിയുമെങ്കിൽ, പിടിച്ചുനിൽക്കാനുള്ള ചങ്കൂറ്റം ഉണ്ടെങ്കിൽ വിരട്ടലും ആകാം.
ഒന്നു കിട്ടിയാൽ രണ്ടു് തിരിച്ചു കൊടുത്തേക്ക് എന്ന് ഉപദേശിക്കാനുള്ള നിയമപരമായ അവകാശം എനിക്കില്ലെങ്കിലും നിങ്ങൾ അത് ചെയ്യരുത് എന്ന് പറയാൻ ധാർമികമായും എനിക്ക് അവകാശമില്ല.
ആ വിരട്ടലിലും ഒതുങ്ങിയില്ലെങ്കിൽ നിയമപരമായി തന്നെ നീങ്ങണം.
ധൈര്യമുണ്ടാവുക തന്നെ വേണം.
💙💙നിറയട്ടെ പോസിറ്റിവിറ്റി എമ്പാടും💙💙
പ്രശാന്ത് വാസുദേവ്✍
(മുൻ ഡെപ്യൂട്ടി ഡയറക്ടർ, ടൂറിസം വകുപ്പ് &
ടൂറിസം കൺസൾട്ടൻ്റ്)




🙏