പുഞ്ച നെൽ പാടം വിളഞ്ഞേ.
മുണ്ടകൻ പാടം പൂത്തെ
ചിങ്ങപ്പുലരി വെളുത്തേ, കർക്കിടക
ക്കാറുമറഞ്ഞേ
അത്തം പുലരും നേരം
തുമ്പ പ്പൂകൂടനിറക്കാൻ
തുമ്പി പെണ്ണാളു വരുന്നേ നീ കൂടെ
പോരെടി പെണ്ണെ
ചിങ്ങ പ്പൂ മാനം നിറയെ
കൽക്കണ്ടം വാരിയെറിഞ്ഞേ
നാടാകെ കാണാൻ വരുന്നേ മാവേലി
തമ്പ്രാനും
പൂക്കളം പോരാഞ്ഞോ
പൂക്കളുംപോരാഞ്ഞോ
വട്ടത്തിൽ കളമൊരുക്ക്
തൃക്കാക്കരപ്പനൊരുങ്ങ്
ഓണത്താറാടിവരുന്നേ
ഓണവില്ലേന്തി വരുന്നേ
തിരുവോണമുണ്ണാനി
ന്ന് ആരെല്ലാംവരവുണ്ടെ
കളിയോടമൊരുക്കേണ്ടേ കളിവള്ളം
തുഴയേണ്ടേ? തിരുവോണ
തോന്നിയിലേറി ആർപ്പുവിളിക്കേണ്ടേ?
അർപ്പുവിളിക്കേണ്ടേ?
ആർപ്പോ… ഇർറൊ.. ആർപ്പോ
ഇർറൊ…



