ശ്രാവണമാസം വന്നണഞ്ഞു,
ആവണിത്തുമ്പികൾ പറന്നിടുന്നു.
ആനന്ദലഹരിയിൽ വണ്ടുകൾ മൂളുന്നു
പൊന്നോണം വന്നല്ലോകൂട്ടുകാരേ!
അത്തപ്പൂക്കളം അലങ്കരിക്കാൻ
പൈതങ്ങളെല്ലാം മുറ്റത്ത്കൂടുന്നു.
ഓണവില്ലടിപ്പാട്ടിൻനൂപുരം
കിലുങ്ങുന്നു,
നാടും നഗരവും അണിഞ്ഞൊരുങ്ങി.
ഓണനിലാവ് തെളിഞ്ഞല്ലോ, അത്തം
പത്തിന് പൊന്നോണം!
ഓണപ്പൂവിളികൾ ഉയർന്നല്ലോ,
ഓണക്കോടികൾ അണിഞ്ഞല്ലോ,
മാവേലിമന്നനെ എതിരേൽക്കാൻ
മാലോകരെല്ലാം ഒരുങ്ങിയിതാ!
ഉത്സവമേളം നിറയും കാഴ്ചകൾ
കണ്ണിന് കുളിർമകളേകുന്നു
ഗതകാലസ്മരണകൾ മനസ്സിൽ
തെളിയുമ്പോൾ, മനസ്സാകെ
കുളിരേകും മാലോകർക്കെല്ലാം,
മനമാകെ കുളിരേകും മലയാളി
മക്കൾക്ക്!




Thank You Sri.Raju Sankarathil Sir 🙏❤️🥰
ഓണത്തിന്റെ വരവറിയിച്ചുകൊണ്ടുള്ള മനോഹരമായ വരികൾ
വായനയ്ക്കും ഹൃദ്യമായ അഭിപ്രായത്തിനും ഏറെ സന്തോഷം… സ്നേഹം… നന്ദി സാർ🙏❤️🥰