ജന്മം കൊണ്ട് ആരും വിശുദ്ധരായി ജനിക്കുന്നില്ല. എന്നാൽ കർമ്മം കൊണ്ട് ഓരോത്തർക്കും വിശുദ്ധിക്ക് ജന്മം നല്കാൻ കഴിയും. വിശുദ്ധര്‍ പൂർണ്ണമായും ദൈവത്തിന്‍റേതായവരാണ്. അവർ തങ്ങളുടെ ജീവിതത്തിൽ ദൈവത്തിന്‍റെ മുദ്ര വഹിക്കുന്നവരാണ്.
അപ്രകാരം വിശുദ്ധ ജീവിതം നയിച്ച്, സ്വർഗീയ മഹിമ പ്രാപിച്ച വിശുദ്ധന്മാരുടെയും വിശുദ്ധി മതികളുടെയും ജീവിതത്തിന്റെ ചരിത്രവഴികളിലൂടെ ഒരു സഞ്ചാരം നടത്തി, അവരുടെ ജീവിത മഹത്വങ്ങൾ വായനക്കാർക്കായി പരിചയപ്പെടുത്തുന്ന, ആത്മീകത നിറഞ്ഞ ഒരു മികച്ച പരമ്പര 2025 ജനുവരി 12 ഞായറാഴ്ച മുതൽ, എല്ലാ ഞായറാഴ്ചകളിലും മലയാളി മനസ്സിൽ പ്രസിദ്ധീകരണത്തിനായി ആരംഭിക്കുന്നു.. ………
ശ്രീ നൈനാൻ വാകത്താനം എഴുതുന്ന “മിശിഹായുടെ സ്നേഹിതർ”
2025 ജനുവരി മാസം 12 മുതൽ മലയാളി മനസ്സിൽ വായിക്കുക