Friday, December 5, 2025
Homeഅമേരിക്കനിലമ്പൂർ ചരിത്രങ്ങൾ (9) ' റോസാ പൂവ് പോലെ വിടർന്നു നിൽക്കുന്ന മനസ്സുള്ളവർ ' ✍...

നിലമ്പൂർ ചരിത്രങ്ങൾ (9) ‘ റോസാ പൂവ് പോലെ വിടർന്നു നിൽക്കുന്ന മനസ്സുള്ളവർ ‘ ✍ സുലാജ് നിലമ്പൂർ

സുലാജ് നിലമ്പൂർ

മലപ്പുറത്തിൽ നിന്ന് നിലമ്പൂർ പാടിക്കുന്നിലേക്ക് താമസം മാറിയ പോലീസ് ഉദ്യാഗസ്ഥനായ ഉലുവാൻ ഹസ്സൻ മോയിൻ മകൻ ഉലുവാൻ ഹംസ നമ്മുടെ ഹംസാക്കാനെയാണ് ഇന്ന് ഞാൻ നിങ്ങളുടെ മുന്നിലേക്ക് ഓർമ്മപെടുത്തുന്നത്,. ചെറുപ്പം മുതൽ ഡ്രൈവറാവാൻ വലിയ ആഗ്രഹമായിരുന്നുഅദ്ദേഹത്തിന് ‘

അങ്ങിനെ അദ്ദേഹം 1968ൽ നിലമ്പൂർ ചെട്ടിയങ്ങാടി ആശുപത്രി റോഡിലായിരുന്ന ടാക്സി സ്റ്റാന്റിൽ അദ്ദേഹം ടാക്സി ഡ്രൈവറായി ജോലിചെയ്തു. അന്ന് ജീപ്പും കാറുമായി പത്ത് പന്ത്രണ്ട് വണ്ടികൾ മാത്രമേ സ്റ്റാന്റിൽ ഉണ്ടായിരുന്നൊളൂ… നിലമ്പൂർ ആശുപത്രിയിൽ നിന്ന് രോഗികളെയും മരിച്ചവരെയും കൊണ്ടു പോകുന്നതെല്ലാം ടാക്സി കാറിലോ അല്ലെങ്കിൽ ജീപ്പിലോ ആയിരുന്നു അന്നൊന്നും ആബുലൻസ് ഇല്ലായിരുന്നകാലഘട്ടമായിരുന്നു. ആരെങ്കിലും ആശുപത്രിയിൽ മരിച്ചാൽ വണ്ടി വിളിക്കാൻ ടാക്സി സ്റ്റാന്റിൽ വരും എന്നിട്ട് പറയും ഒരു വണ്ടി വേണം മരിച്ച ആളെ കൊണ്ടുപോവാനാണ്, അപ്പോൾ ടാക്സി ഡ്രൈവർമാർ തമ്മിൽ ചോദിക്കും ആരാണ് കോല് ട്രിപ്പ് പോകുന്നത് അത് ടാക്സിക്കാരുടെഒരു കോഡ് ഭാഷയാണ് കോല് [മരിച്ചയാളെ ) യാണ് സൂചിപ്പിക്കുന്നത്.

ഒരു ദിവസം നമ്മുടെ ഹംസാക്കാക്ക് കോഴിക്കോട് മെഡിക്കൻ കോളേജിലേക്ക് ഒരു ട്രിപ്പ്കിട്ടി കോഴിക്കോട് ആശുപത്രിയിൽ എത്തി വാടക ചോദിച്ചപ്പോൾ യാത്രക്കാർ മുഖത്തോട് മുഖം നോക്കി നിൽക്കുന്നു, ഹംസാക്ക ചോദിച്ചു അല്ലാ എന്താ പ്രശ്നം, അവർ പറഞ്ഞു ഞങ്ങളുടെ കയ്യിൽ കാശില്ലാത്തതാണ് പ്രശ്നം ഹംസാക്ക പറഞ്ഞു സാരമില്ല ഞാൻ പോകുകയാണ് എന്നു പറഞ്ഞു ഹംസാക്ക തിരിച്ചു നിലമ്പൂരിലേക്ക് പോന്നു. ഇത് പോലെ അന്ന് പല ഡ്രൈവർമാർക്കും സംഭവിച്ചിട്ടുണ്ട്, പക്ഷെ എന്തിനോടുംസഹകരിക്കുന്ന ഒരു മനസ്സ് അവർക്കുണ്ടായിരുന്നു. അന്നത്തെ ടാക്സി ഡ്രൈവർമാർ, പേരാപ്പുറത്ത് CTS ജമാലാക്ക അനിയൻമാർ മൊയ്തീൻ കാക്ക അബ്ദുള്ളാക്ക, കോട്ടായിഅസീസ്, കാഞ്ഞിരക്കണ്ടൻ ഹസൈൻ കാക്ക, ചുണ്ടിൻമൂച്ചിഅബ്ദുറഹിമാൻ, ഹംസാക്കയുടെ അനിയൻ അരവയസ്സൻഅബു, തലക്കോട്ടുപുറത്ത് ഹമീദാക്ക. ചാലിയതൊടി ബാപ്പു, CK കുട്ട്യാളി, ശെൽവരാജ്, മൂർഖൻനാണികാക്ക, ബീരാക്ക, കുട്ടൻ, നായർ, കല്ലട ഇസ്മായീൽ കാക്ക, TP ഉബൈദാക്ക ഇവരായിരുന്നു അന്നത്തെടാക്സി ഡ്രൈവർമാർ. പിന്നീട് ഹംസാക്ക ശങ്കരൻകുട്യാരുടെ കാറിൽ ഡ്രൈവറായി ജോലി ചെയ്തു, അതുംകഴിഞ്ഞ്, നമ്മുടെ MP Pv അബ്ദുൾ വഹാബ് സാഹിബിന്റെ ഡ്രൈവറായി പത്ത് ഇരുപത് കൊല്ലത്തോളം അദ്ദേഹത്തിന്റെ കൂടെ KLM 6406 Ambassadorകാറിൽ ജോലി ചെയ്തു. ഈ കാർ ഇന്നും നിലമ്പൂർ ടാക്സിസ്റ്റാന്റിൽ ഒടുന്നുമുണ്ട്.

ആദ്യമൊക്കെ ഒഴിവ് ദിവസങ്ങളിൽഹംസാക്കയും ഭായ് അബോക്കരാക്കയും കൂടി തോട്ടപൊട്ടിച്ച്മീൻ പിടിക്കാൻ പോവുമായിരുന്നു, ഒരു ദിവസംതോട്ടപൊട്ടിക്കാൻ നിലമ്പൂർ ചാലിയാർ പുഴയിൽയാക്കീരയം കടവിൽ തോട്ടയുമായി നിന്നു മീൻ കണ്ടയുടൻ തോട്ടകത്തിച്ചയുടൻ കയ്യിൽ നിന്ന്പൊട്ടുമെന്ന് മനസ്സിൽ വിചാരിച്ചു കരയിലേക്ക് എറിഞ്ഞു കരയിൽ ഉണ്ടായിരുന്ന അദ്ദേഹത്തിന്റെ തുണിയും ഷർട്ടുമെല്ലാം കത്തികരിഞ്ഞു, പക്ഷെ അദ്ദേഹത്തിന്റെ സങ്കടം Pv വഹാബാക്ക ആദ്യമായി ഗൾഫിൽ നിന്ന് വന്നപ്പോൾ കൊടുത്ത ഒരു വാച്ചുണ്ടായിരുന്നു അതും ആ കൂട്ടത്തിൽ പൊട്ടി തകർന്നിരുന്നു, പിന്നീട് മുതൽ അദ്ദേഹം തോട്ടപൊട്ടിക്കാതെ ചൂണ്ടയിട്ടാണ് മീൻ പിടിച്ചിരുന്നത്, ഹംസാക്കയുടെ അടുത്തകൂട്ടുകാർ, കോട്ടായി മുഹമ്മദാലി,എക്സൈസ് കുഞ്ഞാപ്പാക്ക, ഭായ്അബോക്കരാക്കയുമായിരുന്നു, ഹംസാക്ക ഒരു സാധു മനുഷ്യനായിരുന്നു, ആരോടും ഒന്നിനും പോവാതെ അതികം സംസാരിക്കാതെ നടക്കുന്നത് ഭൂമി പോലും അറിയാതെ പതുക്കെ നടക്കുന്ന ഹംസാക്ക നമ്മോട് വിട പറഞ്ഞിട്ട് അഞ്ച് വർഷമായി, ഇത് പോലെ നല്ല മനസ്സുള്ള വിടർന്ന് നിൽക്കുന്ന റോസാ പൂവ് പോലത്തെ സ്വഭാവമുള്ള അനേകം ആളുകൾ നമ്മോട് വിട പറഞ്ഞിട്ടുണ്ട്, ചിലർ ഇപ്പോഴും ജീവിച്ചിരിക്കുന്നുമുണ്ട്,…

സുലാജ് നിലമ്പൂർ✍

RELATED ARTICLES

1 COMMENT

  1. ഡ്രൈവർ അല്ലെങ്കിലും ഹംസാക്കന്മാർ നമ്മുടെ ഇടയിൽ പണ്ട് ഉണ്ടായിരുന്നു.
    ഇന്ന് എല്ലാം മേഖലയിലും മാറിമ റിഞ്ഞില്ല

Leave a Reply to Saji..T Cancel reply

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com