അറക്കൽ ഷൗക്കത്ത് [ മൈത്രി ) ഷൗക്കത്ത്…
നാലുവർഷം മുമ്പ് നമ്മോട് വിട പറഞ്ഞു
കൊടുങ്ങല്ലൂരിൽ നിന്ന് നിലമ്പൂർ ‘ താഴെചന്തക്കുന്നിൽ താമസമാക്കിയ, അറക്കൽ ആലു ,ലോകത്ത് കൈതോലയിൽ നിന്ന് പായ ഉണ്ടാക്കുന്ന ഒരേ ഒരു സ്ഥലമാണ് കൊടുങ്ങല്ലൂർ ഏകദേശം എണ്ണൂറോളം വർഷത്തെപയക്കമുള്ള കുടിൽ വ്യവസായമാണ് ഇത് വയലോരങ്ങളിൽ നിന്നുള്ള കൈത കാടുകളിൽ നിന്ന് ഇലകൾ വെട്ടിയെടുത്ത് കാളവണ്ടിയിൽ കൊണ്ടുവന്ന് ഉണക്കി ഓലമൊടഞ്ഞ്; പായയുണ്ടാക്കി, ആ പായതലയിൽ ചുമന്ന് കച്ചവടം ചെയ്തിരുന്ന ഒരാളായിരുന്നു, അറക്കൽ ആലു. അതേ കച്ചവടം നിലമ്പൂരിലും തുടർന്നു പണ്ട് മുതിർന്നവർ കട്ടിലിൽ കിടക്കുമ്പോൾ മറ്റുള്ളവർ താഴെപായ വിരിച്ചായിരുന്നു കിടന്നിരുന്നത്, ആലുനിലമ്പൂരിൽ നിന്ന് കല്യാണവും കഴിച്ച് നിലമ്പൂർ ചെട്ടിയങ്ങാടിയിൽ ഇപ്പോഴുള്ളചന്ദ്രൻ വൈദ്യാർകടയുടെ തൊട്ട അടുത്ത്, r പായ കയർ എന്നിവ വിൽക്കുന്ന കടയും തുടങ്ങി, കുടുംബവുമായി സുഖജീവിതവുമായി മുന്നോട്ട് പോയി 1968 ആഗസ്റ്റ ഒന്നിൽ അദ്ദേഹം ഈ ലോകത്തോട് വിട പറഞ്ഞു. 1972 നിലമ്പൂർ രാജേശ്വരി തിയേറ്ററിന് അടുത്ത കടയിൽ പായ കയർ കച്ചവടം അറക്കൽ ആലു മകൻ AK ഷൗക്കത്ത് ഏറ്റെടുത്തു..
അറക്കൽ ഷൗക്കത്ത് കുട്ടി ആയിരുന്നപ്പോൾ താഴെ ചന്തക്കുന്നിൽ മലേരിയ ഓഫീസിന് അടുത്തായിരുന്നു വീട്, ചന്തക്കുന്ന്താഴെ സക്കൂളിൽ മേലെ സ്ക്കൂളിലും, തുടർന്ന് മാനവേദനിലും പഠിച്ചു, കൂടെ പഠിച്ചത്, ഗായകൻ കൃഷ്ണചന്ദ്രൻ ,അന്ന്
മാനവേദനിൽ,സീനിയറായിട്ട് പഠിച്ചവരാണ്VA കെരീം, ആര്യാടൻ മമ്മു, വാപ്പയുടെ കട നടത്തിയപ്പോൾ തന്നെ 1984മലപ്പുറം ജില്ലയിൽ ആദ്യത്തെഡെക്കറേഷൻ കൊണ്ടുവന്നു,മൈത്രി ഡെക്കറേഷൻ അതോടു കൂടി ഷൗക്കത്ത് മൈത്രി ഷൗക്കത്തായി മാറി, പിന്നീട് താഴെ ചന്തക്കുന്നിൽ ഒരു ഉന്ന കടക്കയുടെ സ്ഥാപനം തുടങ്ങി, 1985 ൽ നിലമ്പൂരിൽ മർച്ചൻറ് ആസോസിയേഷൻ തുടങ്ങി അതിന്റെ സ്ഥാപകൻഎന്ന പേരും കിട്ടി, ആദ്യമായി 1988 ലും 1991 ലുംനിലമ്പൂർ പാട്ടുൽസവ മർച്ചന്റ് വെസ്റ്റുവൽ എന്ന പേരിൽ ചക്കാലകുത്ത്, ഗ്രാണ്ടിൽ മൂന്ന് ദിവസത്തെകലാ വിരുന്ന് നടത്തി ഗായകൻ ഉണ്ണി മേനോൻ, മജീഷ്യൻ മുതുകാട് എന്നുള്ളവർ പരിപാടികൾ നടത്തുകയുണ്ടായി.
മൈത്രി ഷൗക്കത്ത്, പെരിയാർ അഷ്റഫ് ,രാജീവ് എന്നിവരായിരുന്നു മുഖ്യ അംഗങ്ങൾ, 1992 മൈത്രി വീട്ടു ഉപകരണങ്ങളുടെ സ്ഥാപനം തുടങ്ങി 92 ൽ തന്നെ നിലമ്പൂർ ഗ്രാമീന കാർഷി.കവികസന സൊസൈറ്റി കൊണ്ടുവന്നു, പ്രസിഡന്റ് ഒ പി അബൂബക്കർ ,ജനറൽ സെക്രട്ടറി ഷൗക്കത്തായിരുന്നു ഭാരവാഹി മോഡേൻ പ്രസ് രാജീവ് വണ്ടൂർ എടക്കര മഞ്ചേരി, ചെമ്മാട് എന്നിവടങ്ങിൽ ബ്രാജും തുടങ്ങി നിലമ്പുർ മർച്ചന്റ് പബ്ലിക്ക് സ്ക്കൂൾ തുടങ്ങി സാമ്പത്തിക പ്രശ്നം കാരണം സ്ക്കൂൾ നിർത്തി, 2003 ൽ MV രാഘവൻ സഹകരണ മന്ത്രി ആയിരുന്നപ്പോൾ കൊണ്ടുവന്നതാണ് നിലമ്പൂർ മർച്ചന്റ് കോ-ഓപറ്റീവ് റൂറൽ ബേങ്ക് ,നല്ല നിലയിൽ പോകുന്ന ഈ ബേങ്കിന്റെ പ്രസിഡന്റായി ഇപ്പോഴും ഷൗക്കത്ത് തുടരുന്നു,
2003ൽ കേരളാ ടൂറിസം വകുപ്പിന്റെ കീഴിൽ നിലമ്പൂർ കോടതി പ്പടിയിൽ വഴിയോരം റസ്റ്റാറന്റ് കൊണ്ടുവന്നതും ഷൗക്കത്താണ്, 2014 വരെ റസ്റ്റാറന്റ് പ്രവർത്തിച്ചു, ഇപ്പോൾ ഏഷെനൈറ്റ് മലാല ന്യൂസിന്റെ മാനേജിൻ ഡയക്ടറായി വർക്ക് ചെയ്യുന്നു, ആദ്യമായി നിലമ്പൂർ ആശുപത്രിയിലേക്ക് ആബുലൻസ് വാങ്ങിയതും, വർഷാവർഷം വിദ്യാർത്ഥിക്കുള്ള പഠന ഉപകരണങ്ങൾ കൊടുത്തും പാവപ്പെട്ട രോഗികളെ സഹായിച്ചും നല്ലൊരു നന്മയുടെ പ്രവർത്തനം കാഴ്ച്ചവെക്കാൻ മൈത്രിഷാക്കത്തിനെ പോലെയുള്ളവർക്ക് കഴിഞ്ഞിട്ടുണ്ട്, ഇത് പോലെയുള്ള നല്ല സംഘടനകൾ നിലമ്പൂരിൽ ഇപ്പോഴും പ്രവർത്തിക്കുന്നുമുണ്ട്, അവരെല്ലാവരും പാവങ്ങളെ ഇനിയും,സഹായിക്കുക. എന്ന അഭ്യർത്ഥനയോടെ നിർത്തുന്നു,
നിലമ്പൂർ ചരിത്രം വായനക്കാർക്ക് അറിവ് പകരുന്നു
ഒപ്പം രസകരമായ വായന
നന്നായിട്ടുണ്ട്