Logo Below Image
Friday, April 4, 2025
Logo Below Image
Homeഅമേരിക്കമിശിഹായുടെ സ്നേഹിതർ (8) ' വിശുദ്ധ മദർ തെരേസ ' ✍ അവതരണം: നൈനാൻ വാകത്താനം

മിശിഹായുടെ സ്നേഹിതർ (8) ‘ വിശുദ്ധ മദർ തെരേസ ‘ ✍ അവതരണം: നൈനാൻ വാകത്താനം

നൈനാൻ വാകത്താനം

ജന്മംകൊണ്ട് അൽബേനിയനും, പൗരത്വം കൊണ്ട് ഇന്ത്യനും, ജീവിതംകൊണ്ട് കത്തോലിക്ക സന്യാസിനിയുമാണ് താനെന്ന് മദർ തെരേസ പറയുമായിരുന്നു. മദർ തെരേസയുടെ കീഴിൽ വളർന്ന മിഷണറീസ് ഓഫ് ചാരിറ്റി ഇതര രാജ്യങ്ങളിലേക്കും പ്രവർത്തനം വ്യാപിപ്പിച്ചു. ഇപ്പോൾ 133 രാജ്യങ്ങളിലായി ഏതാണ്ട് 4,500 ഓളം സന്യാസിനിമാർ ഈ സംഘടനയുടെ പേരിൽ സന്നദ്ധപ്രവർത്തനങ്ങളിലേർപ്പെട്ടിരിക്കുന്നു. 45 വർഷത്തോളം ലോകത്തിലെ വിവിധയിടങ്ങളിലെ അശരണരരുടേയും, രോഗികളുടേയും, അനാഥരുടേയും ആശ്രയകേന്ദ്രമായിരുന്നു മദർ തെരേസ. 1970-കളോടെ ലോകമെങ്ങും അറിയപ്പെടുന്ന സാമൂഹിക പ്രവർത്തകയായി അവർ മാറി. മരണ ശേഷം ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ കൊൽക്കത്തയിലെ  വാഴ്ത്തപ്പെട്ട തെരേസ എന്ന പേരിൽ അവരെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു.

ജീവകാരുണ്യപ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായി ധാരാളം ബഹുമതികൾക്ക് മദർ തെരേസ അർഹയായിട്ടുണ്ട്. അമേരിക്കയിലെ ജനങ്ങൾ ആരാധിക്കുന്ന ലോകത്തിലെ പത്തു വനിതകളുടെ പട്ടികയിൽ മദർ തെരേസ ഉൾപ്പെട്ടിട്ടുണ്ട്. നോബേൽ സമ്മാനത്തിന്റെ ഭാഗമായി ലഭിച്ച 192,000 ത്തോളം അമേരിക്കൻ ഡോളർ ഇന്ത്യയിലെ അവശതയനുഭവിക്കുന്ന പാവങ്ങളുടെ ക്ഷേമത്തിനായി അവർ ചിലവഴിച്ചു. മാർപ്പാപ്പ നൽകുന്ന പുരസ്കാരം, ഫിലിപ്പീൻസ് സർക്കാരിന്റെ മാഗ്സസെ പുരസ്കാരം എന്നിവയും അവരുടെ സേവനത്തിനുള്ള ബഹുമതിയായി നൽകിയിട്ടുണ്ട്. ഇതുകൂടാതെ ലോകത്തിന്റെ പല ഭാഗങ്ങളിലുമുള്ള ചാരിറ്റി സംഘടനകളുടെ വിവിധ പുരസ്കാരങ്ങളും മദർ തെരേസക്ക് ലഭിച്ചിട്ടുണ്ട്.

മദർ തെരേസക്ക് ബംഗാളി,  സെർബോ ക്രൊയേഷ്യൻ, അൽബേനിയൻ, ഇംഗ്ലീഷ്, ഹിന്ദി എന്നിങ്ങനെ അഞ്ച് ഭാഷകളിൽ പ്രാവീണ്യമുണ്ടായിരുന്നു.

മിഷണറിമാരുടെ സ്വർഗ്ഗീയ മദ്ധ്യസ്ഥയായ തെരേസയുടെ പേരാണ് അവർ സന്യാസിനീനാമമായി സ്വീകരിച്ചത്. കിഴക്കൻ കൊൽക്കത്തയിലെ ലൊറേറ്റോ കോൺ‌വെന്റ് സ്കൂളിൽ അദ്ധ്യാപികയായിരിക്കേ 1937 മേയ് 14-നു സിസ്റ്റർ തെരേസ നിത്യവ്രതം സ്വീകരിച്ചു. വിദ്യാലയത്തിൽ തെരേസ ഭൗമശാസ്ത്രമാണ് പഠിപ്പിച്ചിരുന്നത്. ബംഗാളി ഭാഷയിൽ മദർ പെട്ടെന്ന് പ്രാവീണ്യം നേടിയെടുത്തു. ഇത് അവർക്ക് ബംഗാളി തെരേസ എന്ന ഓമനപ്പേരു നേടിക്കൊടുത്തു.

അദ്ധ്യാപികവൃത്തിയിൽ തെരേസ സംതൃപ്തയായിരുന്നെങ്കിലും കൊൽക്കത്തയിൽ തനിക്കുചുറ്റും നിറഞ്ഞു നിന്ന ദരിദ്രജീവിതങ്ങൾ അവരുടെ മനസ്സിനെ അസ്വസ്ഥമാക്കി. 1943-ലെ ഭക്ഷ്യക്ഷാമവും 1946-ലുണ്ടായ ഹിന്ദു-മുസ്ലീം സംഘർഷങ്ങളും കൊൽക്കത്തയിലെ ജനജീവിതം നരകതുല്യമാക്കിയിരുന്നു. 1946 ഓഗസ്റ്റ് 16 നു നടന്ന കലാപത്തിൽ ഏതാണ്ട് 5,000 ത്തോളം ആളുകൾ മരിക്കുകയുണ്ടായി. അതിന്റെ മൂന്നിരട്ടി ജനങ്ങൾക്ക് മാരകമായി മുറിവേറ്റു. കലാപം കാരണം ആശ്രമത്തിലെ അന്തേവാസികൾക്ക് ഭക്ഷണദൗർലഭ്യം നേരിട്ടു. കുട്ടികൾ വിശപ്പുകൊണ്ടു കരഞ്ഞു. 300 ഓളം വരുന്ന കുട്ടികളുടെ വിശപ്പുകൊണ്ടുള്ള കരച്ചിൽ കണ്ടുനിൽക്കാനാകാതെ മദർ തെരേസ ഭക്ഷണം അന്വേഷിച്ച് ആശ്രമം വിട്ട് തെരുവിലലഞ്ഞു. കലാപത്തിൽ പരുക്കേറ്റവർക്കായി നടത്തിയ രക്ഷാദൗത്യത്തിന്റെ കാഠിന്യംകൊണ്ട് മദർ തെരേസ മാനസികമായും ശാരീരികമായും തളർന്നു. തനിക്ക് ആത്മീയവും, ശാരീരികവുമായ ഒരു വിശ്രമം കൂടിയേ തീരുവെന്ന് മനസ്സിലാക്കിയ മദർ ആത്മീയ ധ്യാനത്തിനായി ഡാർജിലിംഗിലെ ആശ്രമത്തിലേക്ക് പുറപ്പെട്ടു. ധാരാളം പേരുടെ മരണം നേരിട്ടുകണ്ട തെരേസ തന്റെ മിഷണറി ജീവിതത്തിന്റെ ധർമ്മത്തെപ്പറ്റി കാര്യമായി വിശകലനം ചെയ്തു.

മദർ തെരേസയുടെ അസാധാരണമായ പ്രവർത്തനങ്ങൾ ലോകമെമ്പാടും അംഗീകരിക്കപ്പെടുകയും നിരവധി പുരസ്കാരങ്ങളും ബഹുമതികളും അവർക്ക് ലഭിക്കുകയും ചെയ്തിട്ടുണ്ട്. അവർക്ക് 1979-ൽ സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിച്ചു, 1980-ൽ ഇന്ത്യയുടെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്‌നയും അവർക്ക് ലഭിച്ചു.

മദർ തെരേസയ്ക്ക് 1979-ൽ ബൽസാൻ സമ്മാനവും ടെമ്പിൾടൺ, മഗ്‌സസെ പുരസ്‌കാരങ്ങളും ലഭിച്ചു. 2016ൽ വത്തിക്കാനിൽ നടന്ന ചടങ്ങിൽ മാർപാപ്പ മദർ തെരേസയെ വിശുദ്ധയായി പ്രഖ്യാപിച്ചു. ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായി ധാരാളം ബഹുമതികൾക്ക് മദർ തെരേസ അർഹയായിട്ടുണ്ട്.

അമേരിക്കയിലെ ജനങ്ങൾ ആരാധിക്കുന്ന ലോകത്തിലെ പത്തു വനിതകളുടെ പട്ടികയിൽ മദർ തെരേസ ഉൾപ്പെട്ടിട്ടുണ്ട്. നഗരത്തിലെ പാവപ്പെട്ടവരിൽ ഏറ്റവും പാവപ്പെട്ടവർക്കായി മദർ തെരേസ പരിശ്രമിക്കുകയും കുട്ടികൾക്കായി ഒരു സ്കൂൾ കൊണ്ടുവരുകയും ചെയ്തു. 1950 ഒക്‌ടോബർ 7-ന് അവർ മിഷനറീസ് ഓഫ് ചാരിറ്റി സ്ഥാപിച്ചു. അത് പാവപ്പെട്ടവർക്കായി അവരുടെ മതമോ നിറമോ സാമൂഹികമോ നോക്കാതെ നിസ്വാർത്ഥമായി പ്രവർത്തിക്കുന്നു.

അവതരണം: നൈനാൻ വാകത്താനം

RELATED ARTICLES

9 COMMENTS

  1. അനാഥരുടെയും, രോഗികളുടെയും ആശ്രയമായി ജീവിച്ച് മരിച്ചു വാഴ്ത്തപെട്ടവളായി. വിശുദ്ധ മദർ തെരേസയുടെ ജീവിത വഴികൾ വായിച്ചു. നന്നായിട്ടുണ്ട് 🙏🙏

  2. മദർ തെരേസ എന്ന മനുഷ്യ സ്നേഹിയുടെ ജീവിത വഴികൾ നന്നായ് എഴുതി

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments