Sunday, February 15, 2026
Homeഅമേരിക്കമാർത്തോമാ മാത്യൂസ് ദ്വിദീയൻ: ദൈവിക യാഗശാലയിൽ എരിഞ്ഞു തീർന്ന യോഗി വര്യൻ - ഡോ. മാത്യൂസ്...

മാർത്തോമാ മാത്യൂസ് ദ്വിദീയൻ: ദൈവിക യാഗശാലയിൽ എരിഞ്ഞു തീർന്ന യോഗി വര്യൻ – ഡോ. മാത്യൂസ് കെ ലൂക്കോസ് മന്നിയോട്ട്.

കോട്ടയം : ദൈവിക യാഗശാലയിൽ എരിഞ്ഞു തീർന്ന യോഗി വര്യനായിരുന്നു മാത്യൂസ് മാർത്തോമാ 11 ദീദീയൻ .ജീവിതം അചഞ്ചലമായ സമർപ്പണത്തിനും സമൂഹത്തിന്റെ നവോത്ഥാനത്തിനുമായി അദ്ദേഹം ഉപയോഗിച്ചു. കോട്ടയം ഓർത്തഡോക്സ് സെമിനാരിയിൽ നടന്ന മാർത്തോമാ മാത്യൂസ് ദ്വിദീയൻ അനുസ്മരണ ദേശിയ സെമിനാർ ഉത്‌ഘാടനം ചെയ്ത് കൊണ്ട് സംസ്‌ഥാന എൻ ആർ ഐ കമ്മിഷൻ അംഗം ഡോ. മാത്യൂസ് കെ ലൂക്കോസ് മന്നിയോട്ട്.

അദ്ദേഹത്തിന്റെ ആത്മീക ദർശനത്തിനു തെളിവാണ് സംസ്‌ഥാനത്തെ തെക്കൻ മേഖലകളിൽ ഉയർന്നു നിൽക്കുന്ന സ്ഥാപനങ്ങളും ശസ്താം കോട്ടയിലെ തീർത്ഥാടന കേന്ദ്രവും. ഓരോ കാലഘട്ടങ്ങളിലും ദൈവം ചിലരെ വ്യക്‌തിപരമായി വിളിക്കും അതിന് തെളിവാണ് ദ്വിദീയൻ ബാവ എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു .

സെമിനാരി വൈസ് പ്രസിഡന്റ് ഡോ. മാത്യൂസ് മാർ തിമോത്തിയോസ് അധ്യക്ഷത വഹിച്ചു,യുണൈറ്റഡ് നേഷൻസ് ഡെവലൊപ്മെന്റ് ഡയറക്ടർ ഡോ. ജോൺ സാമുവേൽ സെമിനാറിന് നേതിര്ത്വം നല്കി. പ്രിൻസിപ്പൽ ഫാ.ഡോ . ജോൺ തോമസ് കരിങ്ങാട്ടിൽ , ബർസാർ ഫാ .ഡോ. നിന്ൻ കെ ജോർജ്‌ , ഫാ .ഡോ .കോശി വൈദ്യൻ, ഫാ .തോമസ് വർഗീസ് ചാവടിയിൽ എന്നിവർ പ്രസംഗിച്ചു

റിപ്പോർട്ട്: പി പി ചെറിയാൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com