പെട്ടന്ന് എങ്ങുനിന്നോ വന്ന് വീശിയടിച്ച ഒരു കാറ്റ് ആ പറംബിലുണ്ടായിരുന്ന പടുകൂറ്റന്‍ ആല്‍മരത്തെ പിടിച്ചുലച്ചു. ചില്ലകള്‍ വിട്ട് വവ്വാലുകള്‍ നാലുഭാഗത്തേക്കും പറന്നകന്നു.
തുടർന്ന് വായിക്കുക ..
ഭാഗം 11
മേഘക്കൂട്ടങ്ങൾ കണക്കെ ആ പരിസരത്ത് വവ്വാലുകൾ നിഴൽ പരത്തി. കാറ്റൊരു നൗകതീർത്ത് വീണ്ടും തിരിച്ചെത്തി. രാമഭദ്രനുവേണ്ടി അത് കാത്തുനിന്നു.
വാടാ ബാബു എന്ന് പറഞ്ഞ് അവൻ ഗേറ്റിനടുത്ത് നിർത്തിയിട്ടിരുന്ന വണ്ടിയുടെ നേർക്ക് ഓടി. പിന്നാലെ ബാബുവും.
ഒന്നും മനസ്സിലാകാതെ ജയിംസ് വരാന്തയിൽ സ്തംഭിച്ചു നിന്നു പോയി.
വളരെപ്പെട്ടന്ന് അവർ ചന്തയിലെത്തി. അതിവേഗം ഓടിവന്ന ജീപ്പ് ശക്തിയായി ബ്രേക്കിട്ട് നിന്നു . രാമഭദ്രൻ ചാടിയിറങ്ങി. ആളുകൾ കൂടി നിൽക്കുന്നുണ്ട്. സ്ഥലം SI യും സംഘവും എത്തിയിട്ടുണ്ട്. ആളുകൾ രാമഭദ്രന് വഴികൊടുത്തു. ആൾക്കൂട്ടത്തിനുള്ളിലെത്തിയപ്പോൾ അവിടെ ഒരു മൂലയിൽ മാർക്കോസു ചേട്ടൻ ചോര ഒലിപ്പിച്ചിരിക്കുന്നതാണ് കണ്ടത്. പോലീസുകാര് അദ്ദേഹത്തിനടുത്തിരുന്ന് എന്തൊക്കെയോ എഴുതുന്നു.
ഏതു നായിന്റെ മക്കളാടാ ഇത് ചെയ്തത്. രാമഭദ്രൻ ഉറക്കെച്ചോദിച്ചത് കേട്ട് പോലീസുകാരും കൂടിയിരിക്കുന്നവരും ഞെട്ടി.
ചോദിച്ചത് കേട്ടില്ലേടാ കഴുവേറീടെ മക്കളെ. മാർക്കോസു ചേട്ടന്റെ ദേഹത്ത് കൈവച്ചത് ഏത് തരം തന്തയ്ക്ക് പിറന്നവനായാലും അവനെ ഈ രാമഭദ്രൻ കാണും.
അപ്പോൾ ബാബുവന്ന് അവനോട് അവർ ആ പോലീസ് ജീപ്പിലുണ്ടെന്ന് പറഞ്ഞു.
ആളുകളെ തള്ളിമാറ്റി നിമിഷ നേരം കൊണ്ട് പോലീസ് ജീപ്പിനടുത്തെത്തിയ രാമഭദ്രൻ ജീപ്പിനകത്തിരുന്ന ഒരുത്തനെ ചുരുട്ടിയെടുത്ത് നിലത്തടിച്ചു. തുടർന്ന് ജീപ്പിന്റെ പിൻവാതിൽ തുറന്ന് രണ്ടാമനെ വലിച്ച് താഴെയിട്ട് ശക്തിയായൊരു ചവിട്ടുകൊടുത്തു. അപ്പോഴേക്കും ഓടി അടുത്ത SI യോടവൻ പറഞ്ഞു, സാറിനിവരെ കൊണ്ടു പോകാം. ഇവിടുത്തെ ചടങ്ങ് കഴിഞ്ഞിട്ട്.
രാമഭദ്രാ നിയമം കൈയ്യിലെടുക്കരുത്. മാർക്കോസു ചേട്ടന് പരാതിയില്ലാന്ന് പറഞ്ഞിട്ടുണ്ട്.
അല്ലേലും ഞങ്ങൾക്കാർക്കും ഒരു പരാതീം ഇല്ല സാറെ. സാറിനറിയാലോ.. ഇത് മണവാളൻകുന്ന് ചന്തയാ. ഇവിടുന്ന് ഇതുവരെ ഒരു പരാതിയെങ്കിലും സാറിന് കിട്ടീട്ടുണ്ടോ?
ഇല്ല.
അതാണ്.
നോട്ടുകെട്ടുകള്‍ കണ്ണുമൂടിക്കെട്ടി വിധിപറയുന്നത് പുറത്ത്. ഇവിടുത്തെ പരാതിക്ക് പരിഹാരം ഇവിടത്തന്നെ ഉണ്ട് സാറേ…
അതും പറഞ്ഞ് അവൻ ആ രണ്ടിനേയും ശരിക്കും കൈകാര്യം ചെയ്തു. പോലീസുകാർക്ക് നോക്കി നിൽക്കാനേ കഴിഞ്ഞുള്ളൂ.
ഈസമയം അവശതയോടെയാണെങ്കിലും മാർക്കോസു ചേട്ടൻ വിളിച്ചു പറയുന്നുണ്ടായിരുന്നു വേണ്ട രാമഭദ്രാ വേണ്ട, അവരെ തല്ലണ്ട അവര് പോയ്ക്കോട്ടെ.
അവസാനം രണ്ടിനേയും മാർക്കോസു ചേട്ടന്റെ കാൽക്കൽ കൊണ്ടിട്ട് അവൻ ചോദിച്ചു. എന്തിനാടാ കഴുവേറീടെ മക്കളേ നിങ്ങളീ പാവത്തിനെതല്ലിയത്..?
ചായകൊടുത്ത ഗ്ലാസിലെ ചായ കളഞ്ഞേച്ച് ബ്രാണ്ടി ഒഴിച്ചു കുടിക്കുമ്പോൾ തടഞ്ഞതിനാ..
മാർക്കോസു ചേട്ടനെ താങ്ങിപ്പിടിച്ച ഒരാൾ പറഞ്ഞു.
അപ്പം അതാണ് കാര്യം. മക്കൾ ഏത് ബ്രാന്റാ സ്ഥിരമായി കഴിക്കാറ്. ഫോറിനാന്നോ, നാടനാന്നോ..? എവിടുന്നാ ഇങ്ങോട്ട് കെട്ടിയെടുത്തത് ? ചായക്കടയിലെ ഗ്ലാസ്സില്‍തന്നെ അടിച്ചാലെ ശരിയാവൂ എന്നുണ്ടോ..?
ഉടനെ ഒരു പോലീസുകാരൻ വന്ന് രാമഭദ്രന്റെ ചെവിയിൽ പറഞ്ഞു. പോട്ടെ രാമഭദ്രാ.. വിട്ടേക്ക്. ഇത് കാച്ചാണി മുക്കിലെ വിഗ്നേശ്വരൻ മുതലാളീടെ മോനും മരുമകനുമാ.
രണ്ടിനേം തൂക്കിയെടുത്ത് ജീപ്പിനകത്തിട്ടിട്ട് അവൻ അവർക്ക് ഒരു താക്കീതു നല്കി.
നിന്റെയൊക്കെ ഏത് തന്തയുടെ ബലത്തിലാണെങ്കിലും ശരി ഇനി ഒരു വട്ടം കൂടി ഈ ചന്തയിൽ വന്ന് ആണത്തം കാട്ടാൻ തുനിഞ്ഞാൽ ഞാനായിരിക്കില്ല ദാ.. ഈ ചന്തേലെ പിള്ളേര് തീർക്കും നിങ്ങളെ.
ഉം… ഇനി കൊണ്ടു പോയ്ക്കോ സാറേ..
നീയും വരണം സ്റ്റേഷൻ വരെ.
അതെന്തിനാ സാറേ..?
ഇവരെ തല്ലിയതിന്.
ഹ. അത് കലക്കി. ചന്തേക്കിടന്ന് അടിയുണ്ടാക്കി നാട്ടുകാരെല്ലാം ചേർന്ന് ഇവന്മാരെ എടുത്തിട്ട് അലക്കിയതിന് രാമഭദ്രനെന്തിനാ സാറേ സ്റ്റേഷനിൽ വരുന്നത്. ങ് ഹേ…
രാമദഭ്രാ… നിന്റെ കളി പോലീസിനോട് വേണ്ട. വന്ന് വണ്ടിയിൽ കയറാൻ നോക്ക്.
ഞാൻ വന്ന് വണ്ടീൽ കയറിയാൽ സാറിന് എന്നെ ഇവിടുന്ന് കൊണ്ടുപോകാൻ പറ്റുമെന്ന് തോന്നുന്നുണ്ടോ..? അതും പറഞ്ഞ് അവൻ ചുറ്റും കൂടിയിരിക്കുന്നവരെയൊന്ന് നോക്കി.
ഒപ്പം ആ പോലീസ് ഓഫീസറും.
കൂടിനിൽക്കുന്നവരൊക്കെ ഏതോ ഒരു അജ്ഞയ്ക്കായ് കാത്തു നിൽക്കുന്ന പടയാളികളെപ്പോലെ നിൽക്കുകയായിരുന്നു. അപ്പോൾ രാമഭദ്രൻ മെല്ലെ SI സാറിനോട് പറഞ്ഞു. സാറ് ഇപ്പോൾ ഇവരേം കൊണ്ടു പോ.. ഞാൻ പിന്നെ വന്നോളാം.
രംഗം പന്തിയാവില്ലന്ന് കണ്ട SI യും സംഘവും ആ രണ്ടു പേരെയും കൊണ്ട് വണ്ടി വിട്ടു.
രാമഭദ്രാ നീ പറഞ്ഞത് വിശ്വസിച്ച് ഞാൻ പോവ്വാണേ. വന്നില്ലങ്കിൽ കളി മാറുവേ.!
സാറ് ധൈര്യമായിട് പോസാറേ. ഞാൻ വരും എന്ന് പറഞ്ഞാൽ വരും.
മാർക്കോസു ചേട്ടനെ പിടിച്ച് കടയിലിരുത്തി ചൂട് ചായ കുടിപ്പിച്ച് ക്ഷീണം മാറിയപ്പോൾ എല്ലാവരും പിരിഞ്ഞു. കടയടച്ച് ചേട്ടനെ വീട്ടിൽ വിട്ടിട്ടാണ് രാമഭദ്രൻ വീട്ടിൽ പോയത്.
യാത്രാമധ്യേ അവിചാരിതമായി അവന് കോഴിജാനുവിന്‍റെ മകനെ കിട്ടി. തഞ്ചത്തില്‍ അടുത്ത് വിളിച്ച് മാര്‍ക്കോസുചേട്ടന്‍പറഞ്ഞ കാര്യം തിരക്കി. അതിനവന്‍ പതിവുശൈലിയില്‍ നിന്ന് വെത്യസ്ഥനായി ഒരു സുഹൃത്തിന്‍റെ പരിവേഷം അണിഞ്ഞു.
അതില്‍ ജാനുവിന്‍റെ മകന്‍ വീണു. അവന്‍ സംഗതികള്‍ വിശദമായി പറഞ്ഞു. മാത്രമല്ല അവസാനം രാമഭാദ്രനെ ഒന്ന് ഇക്കിളിപ്പെടുത്തിക്കൊണ്ട്, ഇതൊക്കെ ഒരുതരം നേക്കാ ചേട്ടാ. വേണമെങ്കില്‍ ചേട്ടനൊന്നു ശരിയാക്കാം കേട്ടോ..? അതും പറഞ്ഞ് അവന്‍ ചിരിക്കാന്‍ തുടങ്ങിയതും അടിവീണതും ഒന്നിച്ചായിരുന്നു.
ഫ.. പന്ന കഴുവേറീടെ മോനെ… നാളെ നിന്‍റെ പെങ്ങളെ ഈ കുറ്റിക്കാട്ടിലിട്ട് തുണി ഉരിഞ്ഞ് അനുഭവിക്കുന്നത് നേരിട്ട് കാട്ടിത്തരണോടാ നായിന്‍റെ മോനെ..?
അതും പറഞ്ഞ് രാമഭദ്രന്‍ അവനെ പൊതിരെ തല്ലി.
നിര്‍ത്തിക്കോണം. ഇനി മേലാല്‍ നീ ആ വീട്ടില്‍ പോയീന്ന് ഞാനറിഞ്ഞാല്‍ നിന്നെക്കാള്‍ കഴിവുള്ള ആണ്‍പിള്ളേര് കയറിമേയും നിന്‍റെ പെങ്ങളുടെ മേനിയില്‍ . കേട്ടോടാ.
ആ തള്ള എത്ര കഷ്ട്പ്പെട്ടിട്ടാടാ കുടുംബം നോക്കുന്നത്. രാവിലെമുതല്‍ വൈകീട്ടുവരെ ചന്തേക്കെടന്ന് വായിട്ടലച്ചിട്ടാടാ ആ പാവം നിന്നെയൊക്കെ തീറ്റിപ്പോറ്റുന്നത്. അതിനെ ഒന്ന് രക്ഷപ്പെടുത്താന്‍ നോക്കെടാ നായെ. തണ്ടും തടിയും വെപ്പിച്ച് തീറ്റിപ്പോറ്റി എടുത്തില്ലേടാ ഇതുവരെ.
ഉം… പോയ്ക്കോ. ഇനി മുതൽ നിന്നെ ചന്തയിൽ കാണണം. തള്ളയുടെ കൂടെ കേട്ടോടാ.
കേട്ടപാതി കേൾക്കാത്ത പാതി . കോഴിയുടെ മകൻ ജീവനും കൊണ്ടോടി.
തുടരും ……




നല്ല രസകരമായ എഴുത്ത്
Thank you Saji T