ഒരു ദിവസം കുവൈറ്റിലെ സൽവ ബീച്ചിൽ കടലിനോട് കിന്നാരം പറഞ്ഞ് ഞാൻ ഇരിക്കുമ്പോൾ ഒരു മത്സ്യവും പക്ഷിയും തമ്മിൽ സംസാരിക്കുന്നത് ശ്രദ്ധിക്കാനിടയായി. ഇടയ്ക്കിടെ ആകാശം കാണാൻ മുകളിലേക്ക് കുതിയ്ക്കുന്ന മത്സ്യത്തിനോട് പക്ഷി ചോദിക്കുന്നു. ‘നിന്റെ ലോകം അനന്തമായ ഈ കടൽ അല്ലേ അതിന്റെ ആഴങ്ങളിൽ അല്ലേ നീ സഞ്ചരിക്കേണ്ടത്? നീ അതല്ലേ കൂടുതൽ explore ചെയ്യേണ്ടത്? എന്തിനാണ് പക്ഷികൾക്ക് സ്വന്തമായ ആകാശം കാണാനും കീഴടക്കാനും ആഗ്രഹിക്കുന്നത്?’
ഇടത്തരം ആഴങ്ങളിൽ സഞ്ചരിക്കുന്ന ഈ മത്സ്യം മറുപടി പറഞ്ഞു ‘എടോ! പക്ഷികുട്ടാ ഡീപ് ആയി പോകുന്നത് എനിക്ക് ഇഷ്ടം തന്നെയാണ്. അവിടെയ്ക്ക് dive ചെയ്ത് ഒറ്റയ്ക്ക് പോയി വരുമ്പോൾ കണ്ട കാഴ്ചകളുടെ രസം വർണ്ണിക്കാനാണ് ഞാൻ ആദ്യം ആകാശം തേടിയത്. അപ്പോഴാണ് ആകാശത്തെ മിന്നുന്ന കാഴ്ചകളും പതു പതുത്ത മേഘക്കൂട്ടങ്ങളും എന്റെ ശ്രദ്ധ ആകർഷിച്ചത്. മിന്നുന്നതെല്ലാം പൊന്നല്ലെന്ന് മുത്തശ്ശി എന്നെ പഠിപ്പിച്ചിട്ടുണ്ട്. പൊന്നല്ലെങ്കിൽ പിന്നെ എന്താണ് എന്നറിയാൻ ഞാൻ ആഗ്രഹിച്ചു. അപ്പോഴൊക്കെ ഞാൻ ഉയരങ്ങളിൽ കുതിച്ചു. ശ്വാസത്തിനായി കിതച്ചുകൊണ്ട് തിരിച്ചു വന്നു. എനിക്ക് വേണ്ടത് ശ്വാസകോശവും ചിറകുകളും ആണെന്ന് ഞാൻ മനസ്സിലാക്കി. അതിനായി എന്ത് ചെയ്യണമെന്ന് ഞാൻ മത്സ്യഗുരുവിനോട് ചോദിച്ചു. ഗുരു ചിരിച്ചു കൊണ്ട് പറഞ്ഞു
പണ്ട് നിന്നെപ്പോലെ ആകാശം കാണാൻ കൊതിച്ച് കടലിൽ നിന്നും ഉയർന്നു പൊങ്ങിയ മത്സ്യങ്ങളാണ് പിന്നീട് പക്ഷികൾ ആയതെന്ന്. ഗുരു അധ്യയനം തുടർന്നു. ചെകിളപ്പൂക്കൾ (gills )ഇതാണ് മത്സ്യത്തിന്റെ പ്രധാന അവയവം. ഇത് വെള്ളത്തിലെ ഓക്സിജൻ വലിച്ചെടുക്കുന്നു. വായിലൂടെ വെള്ളം ഉള്ളിലേക്ക് എടുത്ത് ചെകിളപ്പൂക്കളിലൂടെ പുറത്തേക്ക് വിടുമ്പോൾ ഓക്സിജൻ രക്തത്തിലേക്ക് കലരുകയും കാർബൺ ഡൈഓക്സൈഡ് പുറത്തുപോകുകയും ചെയ്യുന്നു. ചില പ്രത്യേക മത്സ്യങ്ങൾക്ക് വായു ശ്വാസമെടുക്കാനുള്ള വായു അറകളും കാണാം. വായു അറകൾ (Air Sacs) എല്ലാ മത്സ്യങ്ങൾക്കുമില്ല, എയർ ബ്ലാഡർ ഉള്ള അനബസ് പോലുള്ള ചില മത്സ്യങ്ങൾക്ക് അന്തരീക്ഷവായു ശ്വസിക്കാൻ സാധിയ്ക്കും. ആകാശം കാണാൻ പറക്കാൻ ആഗ്രഹിച്ച മത്സ്യങ്ങൾക്കാണത്രെ വായു അറകൾ ഉണ്ടായത്. ‘
ഗുരു പിന്നെ മത്സ്യത്തിന്റെ ചിറകുകളെ കുറിച്ച് പറഞ്ഞു അതിന് നീന്താൻ വാലിലെ ചിറകാണ് പ്രധാനമായും മുന്നോട്ട് നീങ്ങാൻ സഹായിക്കുന്നത്. വശങ്ങളിലെ ചിറകുകൾ (പെക്ടോറൽ, പെൽവിക്) ദിശ മാറ്റാനും തിരിയാനും ഉപയോഗിക്കുന്നു.
മുതുകിലെയും അടിവയറ്റിലെയും ചിറകുകൾ (ഡോർസൽ, ആനൽ) മത്സ്യത്തിന് വെള്ളത്തിൽ നിവർന്നുനിൽക്കാൻ സഹായിക്കുന്നു. വാലിലെ ചിറകുകൾ (കോർഡൽ ഫിൻ )വിടർത്തുകയോ മടക്കുകയോ ചെയ്ത് വേഗത കുറയ്ക്കാൻ സാധിക്കുന്നു. ഉയർന്നു പൊങ്ങിയ മത്സ്യത്തിന്റെ ചിറകുകൾ വളരാൻ തുടങ്ങി, ചില മത്സ്യങ്ങൾ പറക്കാൻ പഠിച്ച് പക്ഷികളായി. അതിന് സഹായിച്ചത് പ്രകൃതിയുടെ അത്ഭുതമല്ല,സ്വപ്നം ഉപേക്ഷിക്കാതിരുന്ന മനസ്സിന്റെ പരിണാമം തന്നെയായിരുന്നു.ഒരു മത്സ്യത്തിന് ഇഷ്ടം ആകാശത്തു പറക്കാൻ ആണെങ്കിൽ അതിനു സാധിക്കുന്ന മാറ്റങ്ങൾ വരുത്തിയാൽ മതി
ആഗ്രഹം കൊണ്ട് ക്ഷിതിയിൽ നടക്കാനും അവിടെ നിന്നും ആകാശത്തേക്ക് പറന്ന് ഉയർന്ന മത്സ്യങ്ങൾ ആണത്രേ പക്ഷികൾ ആയിത്തീർന്നത്. ഗുരു പറഞ്ഞ കഥ മത്സ്യം പറഞ്ഞു നിർത്തിയപ്പോൾ പക്ഷി ലജ്ജിച്ച് പറന്ന് പോയി. ❤️കടൽക്കരയിൽ മത്സ്യ പുരാണം കേട്ടിരുന്ന് വേര് പിടിച്ചു പോയ ഞാൻ ചെറിയ വേദനയോടെ വേര് മുറിച്ച് എന്റെ വീട്ടിലേയ്ക്ക് പോയി. ഇനിയും പുതിയ കഥകൾ എഴുതാൻ 😁😁



