വെനിസ്വേലൻ പ്രസിഡന്റ് നികോളസ് മദുറോയെ പിടികൂടിയതിനു പിന്നാലെ, രാജ്യത്തെ എണ്ണ ശേഖരങ്ങൾ അമേരിക്ക വരുതിയിലാക്കുന്നത് ഇന്ത്യക്ക് ഗുണകരമാകുമെന്ന് വിലയിരുത്തൽ.
വെ നിസ്വേലയിൽനിന്ന് ഇന്ത്യക്ക് ലഭിക്കാനു ള്ള ഏകദേശം 100 കോടി ഡോളർ കുടി ശ്ശിക തിരിച്ചുപിടിക്കാൻ ഈ സാഹചര്യം വഴിതെളിക്കുമെന്ന് വ്യവസായ വൃത്തങ്ങ ൾ കണക്കുകൂട്ടുന്നു.
വെനിസ്വേലൻ ഹെ വി ക്രൂഡിന്റെ പ്രധാന സംസ്‌കരണ കേ ന്ദ്രമായിരുന്നു ഇന്ത്യ. കിഴക്കൻ വെനിസ്വേ ലയിലെ സാൻ ക്രിസ്റ്റൊബാൽ എണ്ണപ്പാ ടം സംയുക്തമായി പ്രവർത്തിപ്പിക്കുന്നത് ഇന്ത്യയുടെ ഒ.എൻ.ജി.സി വിദേശ് ലിമിറ്റഡാണ്.



